Squirrel | പറക്കും അണ്ണാൻ; ഉടമ കൈവീശിയതും പറന്ന് ചാടി അണ്ണാന്‍ കുഞ്ഞുങ്ങൾ; വീഡിയോ വൈറല്‍
- Published by:Amal Surendran
- news18-malayalam
Last Updated:
രണ്ട് അണ്ണാൻ കുഞ്ഞുങ്ങൾ ഉടമയുടെ കൈകളിലേയ്ക്ക് പറന്ന് ചാടുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ രസകരവും അതിശയകരവുമായ നിരവധി വീഡിയോകള്‍ വൈറലാകാറുണ്ട്. വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയുംവീഡിയോകൾക്കും കാഴ്ച്ചക്കാർ ഏറെയാണ്. ഇപ്പോള്‍ ‘ചിറകുകളുള്ള’ (wings) ഒരു അണ്ണാന്റെ (squirrel) വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്.
buitengebieden എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മൃഗങ്ങളുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള വൃത്യസ്ത തരം വീഡിയോകള്‍ ഈ പേജിൽ ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്. രണ്ട് അണ്ണാൻ കുഞ്ഞുങ്ങൾ ഉടമയുടെ കൈകളിലേയ്ക്ക് പറന്ന് ചാടുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. അതിന് മുമ്പ്, പറക്കുന്ന അണ്ണാനുകളെ കുറിച്ചറിയാം. ബ്രിട്ടാനിക്ക വെബ്‌സൈറ്റ് പ്രകാരം ലോകമെമ്പാടും ഏകദേശം 50 ഇനം പറക്കുന്ന അണ്ണാനുകളുണ്ട്. അവയില്‍ ഭൂരിഭാഗവും ഇന്ത്യയിലാണ് ഉള്ളത്. അവയുടെ കൈകള്‍ക്കും കാലുകള്‍ക്കുമിടയില്‍ കൂടുതല്‍ ദൂരത്തേക്ക് ചാടാന്‍ പാകത്തിലുള്ള വളരെ നേര്‍ത്ത ശരീര ഭാഗമുണ്ട്. അണ്ണാന്‍ ചാടുമ്പോള്‍ അത് പറക്കുന്ന പോലെയാകും നമുക്ക് തോന്നുക. കാരണം ആ ഭാഗം ഒരു തൂവല്‍ പോലെയാണുള്ളത്.
advertisement
The landing.. 😊 pic.twitter.com/DqOcuBZFE1
— Buitengebieden (@buitengebieden) October 20, 2022
ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍, രണ്ട് അണ്ണാന്മാര്‍ ചുമരിലെ ഒരു ചെറിയ സ്റ്റാന്‍ഡില്‍ ഇരിക്കുന്നത് കാണാം. ഒരു യുവതി ചാടാന്‍ ആംഗ്യം കാണിക്കുമ്പോള്‍ അതിലെ ഒരു അണ്ണാന്‍ പറന്നു ചാടി അവരുടെ കൈകളിൽ വന്നിരിക്കുന്നുണ്ട്. അത് കഴിഞ്ഞ് അടുത്ത അണ്ണാനോടും അതേ ആംഗ്യം കാണിക്കുന്നു. അതും ഇതുപോലെ തന്നെ കൈകകളിലേയ്ക്ക് ചാടി വന്നിരിക്കുന്നതും വീഡിയോയില്‍ കാണാം. 17 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
advertisement
അടുത്തിടെ ഒരു ചീറ്റ ആമയുമായി കളിക്കുന്ന വീഡിയോയും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. കാഴ്സണ്‍ സ്പ്രിംഗ്സ് വൈല്‍ഡ്ലൈഫ് അവരുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്. അമേരിക്കയിലെ ഫ്‌ലോറിഡയിലെ ഗെയ്നസ്വില്ലെ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പാര്‍ക്കാണ് കാര്‍സണ്‍ സ്പ്രിംഗ്‌സ്.
ചീറ്റ സ്‌നേഹത്തോടെ ആമയുടെ തോടില്‍ തല തടവുന്നതോടെയാണ് ഈ വൈറല്‍ വീഡിയോ ക്ലിപ്പ് ആരംഭിക്കുന്നത്. താമസിയാതെ, ചീറ്റ പാര്‍ക്കിലെ പുല്ലില്‍ അല്‍പ്പം മേയുകയും ഇതേ കാര്യം വീണ്ടും ആവര്‍ത്തിക്കുകയും ചെയ്യുന്നത് കാണാം. അതിനിടയില്‍, ആമ ഒട്ടും ഭയപ്പെടുന്നതായി തോന്നുന്നില്ല, പകരം ചീറ്റ തന്റെ സൗഹൃദപരമായ ആംഗ്യം തുടരുമ്പോള്‍ ആമ അനങ്ങാതെ തന്നെ നില്‍ക്കുകയാണ്.
advertisement
ചീറ്റയും ആമയും ഉറ്റ സുഹൃത്തുക്കളാണെന്നും അനിമല്‍ പാര്‍ക്ക് വ്യക്തമാക്കിയിരുന്നു. ”മാര്‍സും പെന്‍സിയും മികച്ച സുഹൃത്തുക്കളാണ്. കാര്‍സണ്‍ സ്പ്രിംഗ്‌സില്‍ അവരെ കാണാന്‍ വരൂ,” വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍, വീഡിയോ 1.1 ദശലക്ഷത്തിലധികം കാഴ്ചക്കാരെയും 56000 ലൈക്കുകളുമാണ് നേടിയിരുന്നത്. മാത്രമല്ല, ലോകമെമ്പാടുമുള്ള മൃഗസ്നേഹികള്‍ വളരെ ആവേശത്തോടെയാണ് ഈ വീഡിയോയോട് പ്രതികരിച്ചത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2022 8:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Squirrel | പറക്കും അണ്ണാൻ; ഉടമ കൈവീശിയതും പറന്ന് ചാടി അണ്ണാന്‍ കുഞ്ഞുങ്ങൾ; വീഡിയോ വൈറല്‍