അനന്തരവള്‍ക്ക് അമ്മായി സമ്മാനിച്ച ഡിഎന്‍എ ടെസ്റ്റ് കിറ്റ്; കുടുംബത്തെ മുഴുവന്‍ തകര്‍ത്തു കളഞ്ഞ പരിശോധനാഫലം

Last Updated:

അമ്മായി തമാശയായി നല്‍കിയ ഡിഎന്‍എ കിറ്റ് പെണ്‍കുട്ടി ഉപയോഗിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ പരിശോധനയില്‍ തന്നില്‍ നിന്ന് എപ്പോഴും മറച്ചുവെച്ചിരുന്ന ഒരു കുടുംബരഹസ്യം അവള്‍ കണ്ടെത്തുകയായിരുന്നു

News18
News18
അതീവ രഹസ്യ സ്വഭാവമുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ മറച്ചുവയ്ക്കുന്നതാണ് നല്ലതെന്ന് പറയാറുണ്ട്. അത് പുറത്തുവരുമ്പോള്‍ അതുവരെയുള്ള സന്തോഷകരമായ അന്തരീക്ഷം നശിച്ചുപോകുകയും ജീവിതത്തെ തകര്‍ത്തു കളയുകയും ചെയ്യും. എന്നാല്‍, ഇന്നത്തെ ലോകത്ത് ഇത്തരം രഹസ്യങ്ങള്‍ അധികകാലം മറച്ചുവയ്ക്കാന്‍ കഴിയില്ല. ഇങ്ങനെ വര്‍ഷങ്ങളോളം മറച്ചുവയ്ക്കപ്പെട്ട രഹസ്യം അവിചാരിതമായി കണ്ടെത്തുകയും അത് തന്റെ കുടുംബത്തെ തകര്‍ത്തു കളഞ്ഞതായും വെളിപ്പെടുത്തുകയാണ് ഒരു പെണ്‍കുട്ടി.
തന്റെ അമ്മായി തനിക്ക് തമാശയായി നല്‍കിയ ഡിഎന്‍എ കിറ്റ് പെണ്‍കുട്ടി ഉപയോഗിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ പരിശോധനയില്‍ തന്നില്‍ നിന്ന് എപ്പോഴും മറച്ചുവെച്ചിരുന്ന ഒരു കുടുംബരഹസ്യം അവള്‍ കണ്ടെത്തുകയായിരുന്നു. ഇത് അവള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതായിരുന്നില്ല. സമൂഹ മാധ്യമമായ റെഡ്ഡിറ്റിലാണ് പെണ്‍കുട്ടി തന്റെ അനുഭവം വിവരിച്ചിരിക്കുന്നത്. താന്‍ നടത്തിയ ഡിഎന്‍എ പരിശോധന ഭയപ്പെടുത്തുന്ന ഒന്നായി മാറിയെന്നും തന്റെ ചുറ്റുപാടുകളെ മുഴുവന്‍ മാറ്റിമറിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു.
ഒരു അവധിക്കാലത്ത് തന്റെ അമ്മായി തനിക്ക് സമ്മാനിച്ചതാണ് ഡിഎന്‍എ പരിശോധനാ കിറ്റ്. അതില്‍ പരിശോധന നടത്തിയപ്പോള്‍ തനിക്ക് 10 അര്‍ധസഹോദരങ്ങളുണ്ടെന്ന് അവള്‍ കണ്ടെത്തി. എന്നാല്‍ തന്റെ വീട്ടില്‍ തനിക്ക് ഒരു സഹോദരി മാത്രമെ ഉള്ളൂവെന്നതിനാല്‍ ഈ കണ്ടെത്തല്‍ അവളെ ഞെട്ടിച്ചു. അവള്‍ ഇക്കാര്യം തന്റെ മാതാപിതാക്കളോട് സംസാരിച്ചു. എന്നാല്‍, ഇക്കാര്യങ്ങള്‍ അവര്‍ ആദ്യം തള്ളിക്കളഞ്ഞതായി പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍, ഡിഎന്‍എ പരിശോധനാ ഫലം സത്യമാണെന്ന് പിന്നീട് അവളുടെ അച്ഛന്‍ അവളോട് പറഞ്ഞു. അവള്‍ എപ്പോഴും തന്റെ പിതാവായി കരുതിയിരുന്നയാള്‍ തന്റെ ജൈവിക പിതാവല്ലെന്ന് അവള്‍ മനസ്സിലാക്കി. ഒരു ബീജദാതാവിലൂടെയാണ് തന്റെ അമ്മ തന്നെ ഗര്‍ഭം ധരിച്ചതെന്നും അവള്‍ തിരിച്ചറിഞ്ഞു.
advertisement
കുടുംബം തകര്‍ന്നു
രഹസ്യം പുറത്തുവന്നതോടെ തന്റെ കുടുംബം ഛിന്നഭിന്നമായതായി പെണ്‍കുട്ടി പോസ്റ്റില്‍ വ്യക്തമാക്കി. എന്നാല്‍, അവളുടെ അമ്മായി ബോധപൂര്‍വം ഡിഎന്‍എ ടെസ്റ്റ് കിറ്റ് നല്‍കിയതായിരിക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ചിലരാകട്ടെ പെണ്‍കുട്ടിയോട് സഹതാപം പ്രകടിപ്പിച്ചു. അതേസമയം, അച്ഛന്‍ അവളെ ശരിക്കും സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവള്‍ അതിനെക്കുറിച്ച് അമിതമായി ചിന്തിക്കരുതെന്ന് പലരും പെണ്‍കുട്ടിയെ ഉപദേശിച്ചു. ചിലരാകട്ടെ തങ്ങളുടെ പിതാവിനെക്കുറിച്ച് സമാനമായ സത്യങ്ങള്‍ കണ്ടെത്തിയ സ്വന്തം അനുഭവങ്ങള്‍ പങ്കിട്ടു.
Summary: A girl used a DNA kit gifted by her aunt purely for amusement. She did not expect that, through this test, she would uncover a family secret that had always been kept from her.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അനന്തരവള്‍ക്ക് അമ്മായി സമ്മാനിച്ച ഡിഎന്‍എ ടെസ്റ്റ് കിറ്റ്; കുടുംബത്തെ മുഴുവന്‍ തകര്‍ത്തു കളഞ്ഞ പരിശോധനാഫലം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement