• HOME
  • »
  • NEWS
  • »
  • buzz
  • »
  • പ്രണയിനി ചതിച്ചിട്ടു പോയപ്പോൾ കാമുകന് 25,000 രൂപ; എന്താണീ 'ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ്?

പ്രണയിനി ചതിച്ചിട്ടു പോയപ്പോൾ കാമുകന് 25,000 രൂപ; എന്താണീ 'ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ്?

  • Share this:

    ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സുകളെപ്പറ്റി (Heartbreak Insurance) കേട്ടിട്ടുണ്ടോ? പ്രണയബന്ധങ്ങളിലെ ബ്രേക്കപ്പുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക സഹായത്തെയാണ് ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ് എന്ന് വിളിക്കുന്നത്. പ്രണയബന്ധത്തില്‍ പങ്കാളികള്‍ ചതിക്കുന്നവര്‍ക്കും മറ്റ് പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും ഉണ്ടാകുന്ന ഹാര്‍ട്ട് ബ്രേക്കുകളില്‍ നിന്നും അവരെ മുന്നോട്ട് നയിക്കുന്ന ആശയമാണിത്.

    പങ്കാളിയില്‍ നിന്നുള്ള വേര്‍പിരിയല്‍ ഒരു അവസാനമല്ല. അത് നിങ്ങള്‍ക്ക് ഒരു പുതിയ ജീവിതത്തിലേക്കുള്ള വെള്ളിവെളിച്ചമാണ് നല്‍കുന്നത് എന്ന ആശയമാണ് ഇതിലൂടെ നല്‍കുന്നത്. ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ് ലഭിച്ച ഒരാളുടെ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ ഈ ഇന്‍ഷുറന്‍സ് ഇപ്പോള്‍ വാര്‍ത്താപ്രാധാന്യം നേടിയത്.

    പ്രതീക് ആര്യന്‍ എന്ന വ്യക്തിയാണ് തന്റെ കാമുകി ചതിച്ചശേഷം തനിക്ക് ഇന്‍ഷുറന്‍സ് ആയി 25,000 രൂപ ലഭിച്ചുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.

    Also read: ഇങ്ങനെ പണി എടുക്കണ്ടാ, സ്വസ്ഥമായി ഉറങ്ങിക്കോളൂ! തൊഴിലാളികൾക്ക് ഉറങ്ങാൻ അവധി നൽകുന്ന കമ്പനി

    തങ്ങളുടെ ബന്ധം തുടങ്ങുമ്പോള്‍ തന്നെ ഇരുവരും ഒരു ജോയിന്റ് അക്കൗണ്ടില്‍ ഒരു തുക നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നു. എല്ലാമാസവും 500 രൂപയാണ് ഇവര്‍ ഈ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. ആരാണോ ആദ്യം ഈ ബന്ധത്തില്‍ ചതിക്കപ്പെടുന്നത്, അവര്‍ക്ക് ആ തുക മുഴുവന്‍ ലഭിക്കുമെന്നായിരുന്നു ഇരുവരും തീരുമാനിച്ചത്.

    “എനിക്ക് തന്നെ 25,000 രൂപ ലഭിച്ചു. കാരണം എന്റെ കാമുകി എന്നെ ചതിച്ചിട്ട് പോയി. ഞങ്ങളുടെ ബന്ധം ആരംഭിച്ചപ്പോള്‍, ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങി ഞങ്ങള്‍ പ്രതിമാസം 500 രൂപ വീതം ഈ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. വഞ്ചിക്കപ്പെടുന്നവര്‍ക്ക് മുഴുവന്‍ പണവും നല്‍കുകയും ചെയ്യും എന്ന പോളിസി ഉണ്ടാക്കി. അതാണ് ഹാര്‍ട്ട് ബ്രേക്ക് ഇന്‍ഷുറന്‍സ് ഫണ്ട് (HIF),’ എന്നായിരുന്നു പ്രതീകിന്റെ വിശദീകരണം.

    അതേസമയം ഈ ട്വീറ്റിന് കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

    “നിങ്ങള്‍ക്ക് ഇപ്പോള്‍ എന്താണ് തോന്നുന്നത് എന്ന് എനിക്കറിയില്ല. നിങ്ങള്‍ സന്തോഷവാനാണെങ്കില്‍ അഭിനന്ദനങ്ങള്‍. വഞ്ചിക്കപ്പെട്ടതില്‍ ഖേദം രേഖപ്പെടുത്തുന്നു,” എന്നാണ് ഒരാളുടെ കമന്റ്.

    ”ഞാനും ഒരു നിക്ഷേപ ഓപ്ഷനുകള്‍ക്കായി തിരയുകയായിരുന്നു. ഇതിന് മികച്ച വരുമാനം ഉണ്ടെന്ന് തോന്നുന്നു. ആരെങ്കിലും സഹകരിക്കാന്‍ തയ്യാറാണോ,” എന്നായിരുന്നു ഒരാളുടെ കമന്റ്.

    ‘ഞാന്‍ ഇതുവരെ കേട്ടതില്‍ വെച്ച് ഏറ്റവും ബുദ്ധിപരമായ തീരുമാനം,’ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

    അതേസമയം, കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് പ്രതീകിന്റെ പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. ഏകദേശം 7 ലക്ഷം പേരാണ് ട്വീറ്റ് കണ്ടത്. പതിനൊന്നായിരം പേര്‍ പോസ്റ്റ് ലൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം ഇന്‍ഷുറന്‍സ് തുക എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് മറ്റൊരു റിലേഷന്‍ഷിപ്പില്‍ നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു പ്രതീകിന്റെ മറുപടി.

    Published by:user_57
    First published: