കരയുന്ന മകളെ ചേർത്തു പിടിക്കാനാകാതെ വിതുമ്പി നഴ്സായ അമ്മ: കരളലിയിക്കും ചൈനയിൽ നിന്നുള്ള കാഴ്ച
- Published by:Asha Sulfiker
- news18
Last Updated:
കൊറോണ രോഗികളെ പരിചരിക്കുന്ന നഴ്സായ ലിയു ഹയ്യാൻ എന്ന യുവതിക്ക് ഭക്ഷണവുമായെത്തിയ മകളാണ് നൊമ്പരമായിരിക്കുന്നത്.
കൊറോണ വൈറസിനെ തുരത്താനുള്ള പോരാട്ടം ചൈന ഇപ്പോഴും തുടരുകയാണ്. രോഗബാധ ഭയന്ന് ആരും തിരിഞ്ഞു നോക്കാതെ തെരുവിൽ അനാഥമായി കിടക്കുന്ന മൃതദേഹവും, കാൻസർ രോഗിയായ മകളെ ആശുപത്രിയിലെത്തിക്കാൻ യാചനയുമായി നിൽക്കുന്ന അമ്മയും തുടങ്ങി ഹൃദയം തകർക്കുന്ന നിരവധി കാഴ്ചകൾ വൈറസ് ശ്മശാന ഭൂമിയാക്കിയ ചൈനയിൽ നിന്ന് പുറത്തു വന്നിരുന്നു.
ചൈനയിലെ ഒരു ആശുപത്രിക്ക് മുന്നിൽ നിന്നുള്ള കരളലിയിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കൊറോണ രോഗികളെ പരിചരിക്കുന്ന നഴ്സായ ലിയു ഹയ്യാൻ എന്ന യുവതിക്ക് ഭക്ഷണവുമായെത്തിയ മകളാണ് ഇപ്പോൾ ദുരന്തമുഖത്ത് നൊമ്പരമായിരിക്കുന്നത്.
കൊറോണ രോഗികളെ പരിചരിക്കുന്നവർക്ക് മറ്റാളുകളുമായി നേരിട്ട് സമ്പർക്കത്തിലേര്‍പ്പെടുന്നതിന് വിലക്കുണ്ട്. നഴ്സായ അമ്മക്ക് ഭക്ഷണവുമായെത്തിയ മകൾ നിശ്ചിത അകലത്തിൽ നിൽക്കുന്ന അമ്മയെ കെട്ടിപ്പിടിക്കണമെന്ന് കാട്ടി കൈകൾ വിടർത്തി നിന്നു കരയുകയാണ്. അമ്മയും അകലെ നിന്ന് വായുവിൽ കൈകൾ ഉയർത്തി മകളെ സ്നേഹം അറിയിക്കുന്നു.
advertisement
വിതുമ്പിക്കരഞ്ഞു കൊണ്ടുള്ള അമ്മയുടെയും മകളുടെയും സ്നേഹ പ്രകടനമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ' അമ്മയെ തനിക്ക് ഒരുപാട് മിസ് ചെയ്യുന്നു എന്നാണ് മകൾ പറയുന്നത്. അതിന് മറുപടിയായി അമ്മ 'രാക്ഷസന്‍മാരോട് പൊരുതുകയാണ്... അവരെ കീഴടക്കിയ ശേഷം അമ്മ വീട്ടിലേക്ക് മടങ്ങിയെത്താം.. നല്ലകുട്ടിയായി ഇരിക്കു' എന്നാണ് പറയുന്നത്.
ഇതിനു ശേഷം അമ്മയ്ക്കായി കൊണ്ടു വന്ന ഭക്ഷണം അവിടെ വച്ച് കുട്ടി പിന്നോട്ട് നടക്കുന്നു. കുട്ടി മാറിയശേഷം മാത്രം അമ്മ വന്ന് ഭക്ഷണവും എടുത്ത് പോവുകയാണ്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 09, 2020 1:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കരയുന്ന മകളെ ചേർത്തു പിടിക്കാനാകാതെ വിതുമ്പി നഴ്സായ അമ്മ: കരളലിയിക്കും ചൈനയിൽ നിന്നുള്ള കാഴ്ച


