നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വിദ്യാര്‍ഥികൾ ചോദ്യം തയാറാക്കി ഉത്തരമെഴുതണം; വൈറലായി ഐഐടി ഗോവയുടെ ചോദ്യ പേപ്പര്‍

  വിദ്യാര്‍ഥികൾ ചോദ്യം തയാറാക്കി ഉത്തരമെഴുതണം; വൈറലായി ഐഐടി ഗോവയുടെ ചോദ്യ പേപ്പര്‍

  70 മാര്‍ക്കിനുള്ള ചോദ്യപേപ്പറില്‍ രണ്ട് ചോദ്യം മാത്രമാണുണ്ടായിരുന്നത്.

  Photo- Twitter/RajanKarna

  Photo- Twitter/RajanKarna

  • Share this:
   പനാജി: വിദ്യാര്‍ഥികളോട് സ്വയം ചോദ്യമുണ്ടാക്കി ഉത്തരമെഴുതാന്‍ ആവശ്യപ്പെട്ടുള്ള ഐഐടി ഗോവയുടെ ചോദ്യപേപ്പര്‍ വൈറലായി. 70 മാര്‍ക്കിനുള്ള ചോദ്യപേപ്പറില്‍ രണ്ട് ചോദ്യം മാത്രമാണുണ്ടായിരുന്നത്. ആദ്യത്തെ ചോദ്യത്തിന് നാല്‍പത് മാര്‍ക്കാണ് ഉള്ളത്. ഇതില്‍ ലഭ്യമാക്കിയിട്ടുള്ള പാഠപുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ കോഴ്സിനേക്കുറിച്ച് പരീക്ഷാര്‍ത്ഥിക്ക് എന്താണ് മനസിലായതെന്ന് വിശദമാക്കാനാണ് ആവശ്യപ്പെട്ടത്.

   രണ്ടാമത്തെ ചോദ്യത്തിന് 30 മാര്‍ക്കാണുള്ളത്. ഇതിലാണ് പരീക്ഷാര്‍ത്ഥികൾ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി ആവശ്യപ്പെട്ടിരിക്കുന്നത്. സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്ത് സമാന രീതിയിലുള്ള ചോദ്യങ്ങള്‍ കണ്ടെത്തിയാല്‍ അത് മാര്‍ക്കിനെ ബാധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മെയ് 11ന് നടന്ന രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ പരീക്ഷയിലാണ് വേറിട്ട രീതിയിലെ ചോദ്യമുള്ളത്. വിദ്യാര്‍ഥികളുടെ കഴിവ് മനസിലാക്കാനുള്ള മാര്‍ഗമാണ് ഇതെന്ന് ചിലര്‍ പറയുമ്പോള്‍ രൂക്ഷമായ വിമര്‍ശനവും ചോദ്യ പേപ്പറിനെതിരെ ഉയരുന്നുണ്ട്.

   Also Read- അച്ഛന്റെ കാർ വൃത്തിയാക്കവെ പൊതി കണ്ടെത്തി 9 വയസുകാരൻ; അകത്തുണ്ടായിരുന്നത് 3.6 ലക്ഷം രൂപ!

   ഇത്തരത്തില്‍ ഉത്തരമെഴുതുക എളുപ്പമുള്ള കാര്യമായിരിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ചോദ്യപേപ്പർ പരിശോധിക്കുമെന്നും ഐഐടി ഗോവ ഡയറക്ടര്‍ പ്രൊഫസര്‍ ബി കെ മിശ്ര പറയുന്നു. സംഭവത്തേക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐഐടി ഗോവ ഡയറക്ടര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ചോദ്യപേപ്പറിനോട് പോസിറ്റീവായാണ് പ്രതികരിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെനറ്റ് കമ്മിറ്റി ചോദ്യപേപ്പർ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

   English Summary: IIT Goa is in the spotlight for a fairly unique examination. Term paper for the ‘analog circuits’ course last week has found online attention for asking students to create their own questions to answer. Divided into two parts for a total of 70 marks, the paper first asked the second-year electrical engineering students to “prepare the questions of 60 marks from the lecture material provided to you”. The questions “should reflect your understanding about the course”. This part was set for 30 marks.The second part, for 40 marks, called for answering the “questions you prepared”.
   Published by:Rajesh V
   First published:
   )}