അച്ഛന്റെ കാർ വൃത്തിയാക്കവെ അപ്രതീക്ഷിതമായി പൊതി കണ്ടെത്തി 9 വയസുകാരൻ; അകത്തുണ്ടായിരുന്നത് 3.6 ലക്ഷം രൂപ
- Published by:Rajesh V
- news18-malayalam
Last Updated:
കാറിനടിയിൽ നിന്ന് ഒരു പൊതി കിട്ടിയിട്ടുണ്ട് എന്ന് ലാൻഡൻ തന്റെ അച്ഛനോട് പറഞ്ഞപ്പോൾ അദ്ദേഹം അതൊട്ടും കാര്യമാക്കിയില്ല, പ്രത്യേകിച്ച് ആവശ്യമൊന്നും ഇല്ലാത്ത എന്തെങ്കിലും കടലാസുകളാകും അതിനകത്ത് എന്നാണ് അദ്ദേഹം കരുതിയത്.
വളരെ വിരസമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടുമ്പോൾ ഒരു വലിയ സമ്മാനപ്പൊതി ലഭിക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെയൊരു സംഭവം യഥാർത്ഥത്തിൽ ഉണ്ടായിരിക്കുകയാണ്. ഒമ്പത് വയസുകാരനായ ഒരു ബാലനാണ് ആ സൗഭാഗ്യം ലഭിച്ചത്. യു എസിലെ ഇൻഡ്യാന സ്വദേശിയായ ലാൻഡൻ മെൽവിൻ എന്ന കുട്ടിയ്ക്കാണ് വീട്ടിലെ കാർ വൃത്തിയാക്കുന്നതിനിടെ അതിന്റെ ഫ്ലോർബോർഡിനടിയിൽ നിന്ന് ഒരു പൊതി ലഭിച്ചത്. പൊതി തുറന്നു നോക്കിയപ്പോൾ ലാൻഡൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അതിനകത്ത് ഉണ്ടായിരുന്നത് 5000 ഡോളറായിരുന്നു! ഏകദേശം 3.6 ലക്ഷം രൂപ!
കാറിനടിയിൽ നിന്ന് ഒരു പൊതി കിട്ടിയിട്ടുണ്ട് എന്ന് ലാൻഡൻ തന്റെ അച്ഛനോട് പറഞ്ഞപ്പോൾ അദ്ദേഹം അതൊട്ടും കാര്യമാക്കിയില്ല, പ്രത്യേകിച്ച് ആവശ്യമൊന്നും ഇല്ലാത്ത എന്തെങ്കിലും കടലാസുകളാകും അതിനകത്ത് എന്നാണ് അദ്ദേഹം കരുതിയത്. "ഞാൻ അച്ഛന്റെ കാർ വൃത്തിയാക്കുകയായിരുന്നു. അപ്പോഴാണ് വണ്ടിയുടെ ഫ്ലോർബോർഡിനടിയിൽ ഒരു പൊതി കിടക്കുന്നത് കണ്ടത്. ഞാൻ അതെടുത്തു. അച്ഛനോട് അതേക്കുറിച്ച് പറഞ്ഞെങ്കിലും അദ്ദേഹം വലിയ താത്പര്യം കാട്ടിയില്ല", ലാൻഡൻ ഡബ്ള്യൂ ആർ ടി വിയോട് പറഞ്ഞു.
Also Read- 'കോവിഡ് വാക്സിനെടുത്തവർ രണ്ടു വർഷത്തിനകം മരിക്കും'; വാട്സാപ്പിൽ വ്യാജ സന്ദേശം
"അവന് ഒമ്പത് വയസ് പ്രായമല്ലേ ഉള്ളൂ, അവനെന്ത് കളഞ്ഞു കിട്ടാനാണ് എന്ന ചിന്തയായിരുന്നു എനിക്ക്. അതുകൊണ്ട് പൊതിയെക്കുറിച്ച് അവൻ പറഞ്ഞപ്പോഴും അത് കാര്യമാക്കാതെ ഞാൻ നടന്നുപോയി. എന്തെങ്കിലും കടലാസുകളാകും അതിനകത്ത് എന്നേ ഞാൻ കരുതിയുള്ളൂ", ലാൻഡന്റെ അച്ഛൻ മൈക്കിൾ പറഞ്ഞു. പക്ഷെ, ആ പൊതിയ്ക്കുള്ളിൽ എന്താണെന്ന് പിന്നീട് ശരിക്കും കണ്ടപ്പോൾ മൈക്കിളും അത്ഭുത പരതന്ത്രനായിപ്പോയി. "ഞാൻ മകനെ ഒന്ന് നോക്കി, എന്നിട്ട് അകത്തേക്ക് ഓടി. ഞാൻ എന്റെ ഭാര്യയെ അലറി വിളിച്ചു. എന്നിട്ട് ആ പൊതി കിടക്കയിലേക്ക് ഇടുമ്പോഴേക്കും അതിൽ നിന്ന് പണം താഴേക്ക് വീഴാൻ തുടങ്ങി", മൈക്കിൾ പറഞ്ഞു.
advertisement
ആ പൊതിയിൽ 5000 ഡോളറായിരുന്നു ഉണ്ടായിരുന്നത്. രൂപയിലേക്ക് മാറ്റിയാൽ അതിന് ഏകദേശം 3.6 ലക്ഷത്തോളം മൂല്യമുണ്ടാകും. പണം കണ്ടതോടെ അത്ഭുതപ്പെട്ട മൈക്കിൾ സ്വയം ചോദിച്ചു, "ആരുടെ പണമായിരിക്കും ഇത്!". കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മൈക്കിളിന്റെ കുടുംബം ഈ കാർ വാങ്ങിയത്. മുമ്പ് ആ കാറിന്റെ ഉടമകളായിരുന്ന സൗത്ത് കരോളിനയിലെ ഒരു കുടുംബത്തിന്റേതായിരുന്നു ആ പണം. അവർ 2019-ൽ ഒരിക്കൽ ഫ്ലോറിഡയിലേക്ക് യാത്ര പോകവേ കരുതിയ പണമായിരുന്നു അത്. ആ പണം എവിടെയാണ് വെച്ചതെന്ന് പിന്നീട് അവർ മറന്നുപോയി.
advertisement
Also Read- ഫേസ്ബുക്ക്, ട്വിറ്റർ നിരോധനം; ഓർക്കുട്ടിന്റെ ഓർമകളുമായി പഴയ തലമുറയിലെ സോഷ്യൽ മീഡിയാ ഫാൻസ്
ഒടുവിൽ മൈക്കിൾ ആ പണം അതിന്റെ യഥാർത്ഥ ഉടമസ്ഥർക്ക് തിരികെ നൽകാൻ തീരുമാനിച്ചു. എന്നാൽ, ലാൻഡന്റെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം എന്ന നിലയിൽ 1000 ഡോളർ അവൻ സ്വീകരിച്ചാലേ ആ തുക തിരികെ വാങ്ങൂ എന്നതായിരുന്നു അവരുടെ നിബന്ധന! ഇപ്പോൾ തനിക്ക് ലഭിച്ച ആയിരം ഡോളർ കൊണ്ട് എന്തൊക്കെ വാങ്ങണമെന്ന് കണക്കു കൂട്ടുകയാണ് ലാൻഡൻ. അതിനിടയിൽ അച്ഛൻ മൈക്കിൾ ഓരോ ഫ്ലോർമാറ്റുകളും പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇനിയും ഇതുപോലുള്ള അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കില്ലെന്ന് ആര് കണ്ടു!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2021 4:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അച്ഛന്റെ കാർ വൃത്തിയാക്കവെ അപ്രതീക്ഷിതമായി പൊതി കണ്ടെത്തി 9 വയസുകാരൻ; അകത്തുണ്ടായിരുന്നത് 3.6 ലക്ഷം രൂപ