ആർത്തവസമയത്ത് സ്ത്രീകളെ പാർപ്പിക്കാനുള്ള കേന്ദ്രവുമായി ഉത്തരാഖണ്ഡ് സർക്കാർ

Last Updated:

കെട്ടിടം പണിയിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ചിലർ ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്

ഡെറാഡൂൺ: ആർത്തവസമയത്ത് സ്ത്രീകളെ പാർപ്പിക്കുന്നതിനുള്ള കേന്ദ്രവുമായി ഉത്തരാഖണ്ഡ് സർക്കാർ. ചമ്പാവത്ത് ജില്ലയിലാണ് ആർത്തവസമയത്ത് വീടുകളിൽനിന്ന് മാറിനിൽക്കുന്ന സ്ത്രീകൾക്കായി സർക്കാർ ചെലവിൽ കെട്ടിടം പണിയുന്നത്. കെട്ടിടം പണിയിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ചിലർ ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ആർത്തവസയത്ത് സ്ത്രീകളെ പാർപ്പിക്കാൻ കെട്ടിടം പണിയുന്ന വിവരം തന്നെ ഞെട്ടിച്ചുവെന്ന് ജില്ലാ മജിസ്ട്രേറ്റ് രൺബിർ ചൌഹാൻ ന്യൂസ് 18നോട് പറഞ്ഞു. കെട്ടിടംപണിയിൽ അപാകത ചൂണ്ടിക്കാട്ടി പരാതി നൽകിയവർക്ക് സ്ത്രീകളെ അത്തരം കേന്ദ്രത്തിൽ പാർപ്പിക്കുന്നതെന്തിനെന്ന് ന്യായീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ജില്ലാ കോടതി ജഡ്ജി പറഞ്ഞു. ഇത്തരമൊരു കേന്ദ്രം പണിയുന്നത് ഭരണഘടനാപരമായ അവകാശത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് കേന്ദ്രത്തിന്‍റെ നിർമാണം. ഗ്രാമവികസനത്തിനായി നൽകിയ ഫണ്ട് ഇത്തരമൊരു ആവശ്യത്തിന് ഉപയോഗിച്ചതിനെതിരെ കോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ മറ്റ് കേന്ദ്രങ്ങൾ ജില്ലയിലുണ്ടോയെന്ന് പരിശോധിക്കാനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.
advertisement
അടുത്തിടെ പീരിയഡ് ഹട്ട് എന്ന പേരിൽ നേപ്പാളിൽ ആർത്തവസമയത്ത് സ്ത്രീകളെ പാർപ്പിക്കുന്നതിനുള്ള കേന്ദ്രത്തിൽ അമ്മയും രണ്ട് പെൺമക്കളും ശ്വാസംമുട്ടി മരിച്ചത് വലിയ വാർത്തയായിരുന്നു. ഉത്തരാഖണ്ഡിൽ ആർത്തവകേന്ദ്രം പണിയുന്ന ചമ്പാവത്ത് ജില്ല, ഇന്തോ-നേപ്പാൾ അതിർത്തിയിലാണ്.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ആർത്തവസമയത്ത് സ്ത്രീകളെ പാർപ്പിക്കാനുള്ള കേന്ദ്രവുമായി ഉത്തരാഖണ്ഡ് സർക്കാർ
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement