• HOME
  • »
  • NEWS
  • »
  • buzz
  • »
  • ശുചീകരണ ജോലിക്കിടെ വഴിയരികിലെ കരിയിലകള്‍ കൂട്ടി ഹൃദയം വരച്ചു; വൈറലായ ഇന്ത്യക്കാരന്‍റെ ചിത്രം പങ്കുവെച്ച് ഷാര്‍ജ ഭരണാധികാരി

ശുചീകരണ ജോലിക്കിടെ വഴിയരികിലെ കരിയിലകള്‍ കൂട്ടി ഹൃദയം വരച്ചു; വൈറലായ ഇന്ത്യക്കാരന്‍റെ ചിത്രം പങ്കുവെച്ച് ഷാര്‍ജ ഭരണാധികാരി

സ്വകാര്യ കമ്പനിയുടെ ഹൗസ് കീപ്പിങ് ജോലിക്കായി ദുബായിലെത്തിയ യുവാവാണ് സോഷ്യൽ മീഡിയയിൽ വൈറലായത്

Ramesh Gangarajam Gandi

Ramesh Gangarajam Gandi

  • Share this:
    ദുബായ്: ദുബായില്‍ ശുചീകരണ ജോലിക്കിടെ വഴിയരികില്‍ പൊഴിഞ്ഞുവീണ കരിയിലകള്‍ കൊണ്ട് ഹൃദയം വരച്ച ഇന്ത്യക്കാരനെ ഒടുവില്‍ കണ്ടെത്തി. ഒരു സ്വകാര്യ കമ്പനിയുടെ ഹൗസ് കീപ്പിങ് ജോലിക്കായി 10 മാസം മുന്‍പ് ദുബായിലെത്തിയ തെലങ്കാന സ്വദേശി രമേഷ് ഗംഗാരാജ ഗാന്ധി എന്ന യുവാവാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

    2019 സെപ്റ്റംബറിലാണ് രമേഷ് ലതയെ വിവാഹം ചെയ്യുന്നത്. ഒരു മാസത്തിനുശേഷം തന്നെ ഫെസിലിറ്റി മാനേജ്‌മെന്റ് സ്ഥാപനമായ എമ്രിൽ ജോലി ലഭിച്ചശേഷം യുഎഇയിലേക്ക് എത്തേണ്ടി വന്നു. കോവിഡ് ലോക്ക്ഡൗൺ കാരണം പിന്നീട് നാട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നുമില്ല.



    ജോലിക്കിടെ ഭാര്യയെപ്പറ്റി ആലോചിക്കുകയും കുറച്ച്‌ സമയം അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്‌തപ്പോഴാണ്‌ ജോലിക്കിടെ വഴിയരികില്‍ പൊഴിഞ്ഞുവീണ കരിയിലകള്‍ കൊണ്ട് ഹൃദയത്തിന്റെ ചിത്രം വരച്ചതെന്ന് രമേഷ് പറഞ്ഞു.
    TRENDING:Gold Smuggling| എം ശിവശങ്കർ NIAക്ക് നൽകിയ മൊഴിയിൽ വൈരുദ്ധ്യം; കുരുക്കായത് കള്ളംപറഞ്ഞാല്‍ തിരിച്ചറിയുന്ന സംവിധാനം[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]6 കിലോമീറ്റർ പിന്നിട്ടത് 9 മിനിട്ടു കൊണ്ട്; ദുൽഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തിലല്ലെന്ന് മോട്ടോർ വാഹന വകുപ്പ്[NEWS]
    ജൂലൈ 15ന് ദുബായില്‍ തന്റെ ഒരു ദിവസത്തെ ഓഫീസ് ജോലികള്‍ തീര്‍ക്കുന്ന തിരക്കിനിടയില്‍ നെസ്മ ഫറാഹത് എന്ന വ്യക്തിയാണ് ഈ ചിത്രം പകര്‍ത്തിയത്. ജൂലൈ 19ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ വൈറലാകുകയും നിരവധി ആളുകള്‍ നെസ്മയോട് ഫോട്ടോയിലെ വ്യക്തിയെക്കുറിച്ച്‌ അന്വേഷിക്കുകയും ചെയ്തു.

    ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി ഈ ചിത്രം പങ്കുവെച്ചു. ഒടുവില്‍ നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ അബുദാബി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മാധ്യമമാണ് ശുചീകരണ തൊഴിലാളിയായ രമേഷ് ഗംഗാരാജമിനെ കണ്ടെത്തിയത്.
    Published by:user_49
    First published: