ഇതാണോ സ്വർഗത്തിൽ വച്ച് നടക്കുന്ന വിവാഹം? പറന്നിറങ്ങി 'മാലാഖമാർ'; വീഡിയോയ്ക്ക് രൂക്ഷവിമർശനം

Last Updated:

പൂക്കള്‍ കൊണ്ട് അലങ്കരിച്ച വേദിയ്ക്ക് മുകളില്‍ രണ്ട് സ്ത്രീകള്‍ മാലാഖ വേഷം ധരിച്ച് തൂങ്ങിയാടുന്നതും വീഡിയോയിലുണ്ട്

വിവാഹത്തിന് വ്യത്യസ്തമായ രീതിയില്‍ വേദിയൊരുക്കുന്നവർ നിരവധിയാണ്. ഡാന്‍സ്, മറ്റ് കലാപരിപാടികള്‍ എന്നിവയെല്ലാം വിവാഹത്തോട് അനുബന്ധിച്ച് വേദിയില്‍ സംഘടിപ്പിക്കാറുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ഒരു വിവാഹ നിശ്ചയ വേദിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്നാൽ ഈ വീഡിയോ കണ്ട സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രൂക്ഷ വിമര്‍ശനവുമായാണ് രംഗത്തെത്തുന്നത്.
വിവാഹം സ്വര്‍ഗ്ഗത്തില്‍വെച്ച് നടക്കുന്നുവെന്ന ആശയം പശ്ചാത്തലമാക്കിയാണ് ഈ വിവാഹ നിശ്ചയ വേദി ഒരുക്കിയിരിക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാണ്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച വേദിയ്ക്ക് മുകളില്‍ രണ്ട് സ്ത്രീകള്‍ മാലാഖ വേഷം ധരിച്ച് തൂങ്ങിയാടുന്നതും വീഡിയോയിലുണ്ട്. വിവാഹമോതിരവുമായാണ് അവര്‍ തൂങ്ങിയാടുന്നത്. ശേഷം അവര്‍ താഴേക്ക് പതിയെ താഴുന്നതും കാണാം. നികിത ചതുര്‍വേദി എന്നയാളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
advertisement
വേദിയ്ക്ക് മുകളില്‍ തൂങ്ങിയാടുന്നവര്‍ പരിശീലനം ലഭിച്ച കലാകാരന്‍മാരാണെന്നും നികിത പറയുന്നുണ്ട്. സുരക്ഷാ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരെ വേദിയ്ക്ക് മുകളിലേക്ക് കയറ്റിയതെന്നും നികിത പറയുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയ്ക്കെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. '' വളരെ ക്രൂരമായിപ്പോയി. അവരും മനുഷ്യരാണ്,'' എന്നാണ് ഒരാള്‍ ഇതിന് മറുപടി പറഞ്ഞത്.
'' മനുഷ്യത്വരഹിതമായ പ്രവൃത്തി. മനുഷ്യരെ പ്രദര്‍ശന വസ്തുവാക്കുന്നു. വെറും ഷോ ഓഫ് മാത്രമാണിത്,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തത്. '' ക്രൂരമായിപ്പോയി. അവര്‍ അവിടെ തൂങ്ങിയാടുന്നത് വളരെ സുരക്ഷിതമായിട്ടായിരിക്കാം. എന്നാൽ മനുഷ്യനെ അപമാനിക്കുന്ന പ്രവൃത്തിയായിപ്പോയി ഇത്,'' എന്നാണ് മറ്റൊരു കമന്റ്. '' ഇത് സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ പ്രവൃത്തിയാണെന്ന്'' മറ്റൊരാൾ കുറിച്ചു. ഏകദേശം 2.2 മില്യണ്‍ പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. നിരവധി പേരാണ് ഇത്തരം ആഡംബരം അനാവശ്യമാണെന്ന് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇതാണോ സ്വർഗത്തിൽ വച്ച് നടക്കുന്ന വിവാഹം? പറന്നിറങ്ങി 'മാലാഖമാർ'; വീഡിയോയ്ക്ക് രൂക്ഷവിമർശനം
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement