advertisement

Fact Check| സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് മരിച്ചെന്ന വാര്‍ത്തകൾക്ക് പിന്നിലെന്ത്?

Last Updated:

മുലായം സിങ് യാദവ് മരിച്ചുവെന്ന വാര്‍ത്തയും അദ്ദേഹത്തിന്റെ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന് പിന്നിലെ സത്യമെന്ത്?

ലക്നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് മരിച്ചുവെന്ന വാര്‍ത്തയും അദ്ദേഹത്തിന്റെ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനും അഖിലേഷ് യാദവിന്റെ അച്ഛനുമായ മുലായം സിങ് യാദവല്ല മരിച്ചത്. മരിച്ചത് സമാജ്‌വാദി പാര്‍ട്ടിയിലെ തന്നെ മറ്റൊരു മുതിര്‍ന്ന നേതാവും 92 വയസുകാരനുമായ മുലായം സിങ് യാദവാണ്.
സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപകനാണ് അഖിലേഷ് യാദവിന്റെ അച്ഛനായ മുലായം സിങ് യാദവ്. മുലായം സിങ് യാദവെന്ന പേരാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവാണ് മരിച്ചതെന്ന് വ്യാപകമായി തെറ്റിദ്ധരിക്കാന്‍ കാരണമായത്. ദേശീയ മാധ്യമങ്ങളടക്കം ഒറയ്യയില്‍ നിന്നുള്ള മുലായം സിങ് യാദവിന്റെ ഫോട്ടോ കൊടുക്കാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നതും തെറ്റിധാരണ കൂട്ടാന്‍ ഇടയാക്കി. സമാജ്‌വാദി പാര്‍ട്ടി നേതാവായ മുലായം സിങ് യാദവ് മൂന്നു തവണ യു പി മുഖ്യമന്ത്രിയായിരുന്നു. ഇന്ത്യയുടെ പ്രതിരോധമന്ത്രിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. 1993ലാണ് മുലായം സിങ് യാദവ് സമാജ്‌വാദി പാര്‍ട്ടി സ്ഥാപിച്ചത്.
advertisement
എന്നാല്‍ ഇപ്പോള്‍ അന്തരിച്ച മുലായം സിങ് യാദവ് ഒറയ്യയില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവാണ്. അദ്ദേഹം മൂന്ന് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി മുന്‍ അധ്യക്ഷനായ മുലായം സിങ് യാദവുമായി അടുത്ത ബന്ധമുള്ളയാളാണ് ഇപ്പോള്‍ അന്തരിച്ച മുലായം സിങ് യാദവ്. കർഷകർക്കും പാവപ്പെട്ടവർക്കും സാധാരണ ജനങ്ങൾക്കും വേണ്ടി ജീവിതം മുഴുവൻ പ്രവർത്തിച്ച നേതാവാണ് മുലായംസിങ് യാദവെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. അസുഖബാധിതനായതിനെ തുടർന്ന് കാൺപൂർ ആശുപത്രിയിൽ അടുത്തിടെ പ്രവേശിപ്പിക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Fact Check| സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് മരിച്ചെന്ന വാര്‍ത്തകൾക്ക് പിന്നിലെന്ത്?
Next Article
advertisement
ഒരു നൂറ്റാണ്ടിന്റെ പൈതൃകമുള്ള ജലപാതയ്ക്ക് പുതുജീവൻ; വികസന ചരിത്രത്തിൽ നാഴികക്കല്ലന്ന് മുഖ്യമന്ത്രി
ഒരു നൂറ്റാണ്ടിന്റെ പൈതൃകമുള്ള ജലപാതയ്ക്ക് പുതുജീവൻ; വികസന ചരിത്രത്തിൽ നാഴികക്കല്ലന്ന് മുഖ്യമന്ത്രി
  • പശ്ചിമതീര ജലപാതയുടെ ആദ്യഘട്ടം പൂർത്തിയായി, കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലായി

  • ചിലക്കൂർ തുരങ്കം നവീകരണത്തോടെ ആക്കുളം-ചേറ്റുവ ജലപാത 280 കിലോമീറ്റർ ദൂരത്തിൽ സഞ്ചാരയോഗ്യമാക്കി

  • 450 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി, 10 ജില്ലകളുടെ ബന്ധം, ടൂറിസം, ചരക്കുനീക്കം, ലോജിസ്റ്റിക്‌സ് വളർച്ച

View All
advertisement