കോവിഡ് പോരാളികൾക്ക് ആദരം; ഐടിബിപി സൈനികരുടെ മ്യൂസിക് ട്യൂൺ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Last Updated:

മഹാമാരിയെ നേരിടുന്നവരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിന് ഹൃദയത്തിൽ തൊടുന്ന സംഗീതമാണ് സേനാംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തെ നേരിടുന്ന മുന്നണിപ്പോരാളികൾക്ക് ആദരവുമായി ഇൻഡോ - ടിബറ്റൽ ബോർഡർ പൊലീസ് സേനാംഗങ്ങൾ. മഹാമാരിയെ നേരിടുന്നവരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിന് ഹൃദയത്തിൽ തൊടുന്ന സംഗീതമാണ് സേനാംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. കോൺസ്റ്റബിൾ രാഹുൽ കൊസ്ലയുടെ ഭാവതരളമായ ചെറിയ വീണയിലുള്ള വായന ഇതിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നു. മെയ് 18 ന് ഐടിബിപി യുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ഷെയർ ചെയ്യപ്പെട്ട സംഗീതം ഇതിനോടകം തന്നെ ധാരാളം പേരുടെ മനം കവർന്നിട്ടുണ്ട്. സ്വരമാധുര്യത യുള്ള സംഗീതം കോവിഡ് പോരാളികളുട ത്യാഗം നിറഞ്ഞ സേവനത്തിനുള്ള ആദരവായാണ് അവതരിപ്പിച്ചിരിക്കുന്നത്.
കോവിഡ് പൊരാളികൾക്ക് ഐടിബിപിയിൽ കോൺസ്റ്റബിളായ രാഹുൽ കൊസ്സ സമർപ്പിക്കുന്ന ചെറു വീണയിൽ തീർത്ത സംഗീതം എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്റർ പേജിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ കണ്ടത്. കോവിഡ് പോരാളികളെ ആദരിക്കാനുള്ള നന്മ നിറഞ്ഞ മനസിനെ അനുമോദിക്കുന്നു എന്ന് പലരും ട്വിറ്ററിൽ കുറിച്ചു. സൈനികൻ്റെ സംഗീതത്തിലുള്ള അഭിരുചിയെ പുകഴ്ത്തിയും ധാരാളം പേർ അഭിപ്രായങ്ങൾ പങ്കുവെച്ചു. കോവിഡ് പോരാളികളുടെ മനോവീര്യം ഉയർത്തുന്നതാണ് ചെറുവീണയിൽ നിന്നുള്ള സംഗീതം എന്നാണ് ഒരാൾ കുറിച്ചത്. സംഗീതം തന്നിൽ രോമാഞ്ചം ഉണ്ടാക്കി എന്നായിരുന്നു മറ്റൊരു കമൻ്റ്. ട്വിറ്ററിൽ ആയ്യായിരത്തിൽ അധികം അളുകൾ ഇതിനോടകം തന്നെ വീഡിയോ കണ്ടിട്ടുണ്ട്.
advertisement
അത് ആദ്യമായി അല്ല കോവിഡ് പോരാളികൾക്ക് സംഗീതത്തിലൂടെ ആദരവുമായി ഐടിബിപി രംഗത്ത് എത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു സൈനികൾ പ്രചോദനപരമായ ഗാനം ആലപിക്കുന്ന വീഡിയോയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഐടിബിപി പങ്കിട്ടിരുന്നു. കർ ഹർ മൈദാൽ ഫത്തേ എന്ന് തുടങ്ങുന്ന ഗാനം കോൺസ്റ്റബിളായ ലൗലി സിംഗാണ് ആലപിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിയ ഈ ഗാനത്തെ പുകഴ്ത്തിയും നിരവധി പേർ രംഗത്ത് എത്തിയിരുന്നു.
advertisement
ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് ഒപ്പം ഐടിബിപി സൈനികരും വലിയ പങ്ക് വഹിക്കുന്നുണ്ട്. ഡൽഹിയിലെ സർദാർ പട്ടേൽ കോവിഡ് കെയർ സെൻ്റർ, രാധ സവോമി ബീസ് സെൻ്റർ എന്നിവിടങ്ങളിൽ കോവിഡ് രോഗികളെയും ആശുപത്രി ജീവനക്കാരെയും സഹായിക്കാൻ സേനാംഗങ്ങളുടെ സേവനമുണ്ട്. ഐടിബിപി സ്ട്രസ് കൗണ്‍സിലര്‍മാർ സർദാർ പട്ടേൽ കോവിഡ് കെയർ സെൻ്ററിൽ ശ്വസന വ്യായാമങ്ങളും, മെഡിറ്റേഷനുമെല്ലാം നൽകി വരുന്നുണ്ട്. രോഗികൾക്ക് കോവിഡ് കേന്ദ്രങ്ങളിൽ ശുദ്ധമായി ഭക്ഷണം ഉറപ്പു വരുത്തുന്ന പ്രവർത്തനങ്ങളിൽ ഐടിബിപി അംഗങ്ങൾ വ്യാപൃതരാണ്. 900 ത്തോളം രോഗികളാണ് ഐടിബിപി നേതൃത്വം നൽകുന്ന കോവിഡ് സെൻ്ററുകളിൽ നിന്ന് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങയിരിക്കുന്നത്. രാജ്യത്ത് പ്രതിദിനം നാല് ലക്ഷത്തിൽ അധികം കേസുകളാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വരെ റിപ്പോർട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോവിഡ് പോരാളികൾക്ക് ആദരം; ഐടിബിപി സൈനികരുടെ മ്യൂസിക് ട്യൂൺ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Next Article
advertisement
ആദ്യം കയറിയ തീയേറ്ററിൽ ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററിലേക്ക് പോയ മാതാപിതാക്കൾ കുട്ടിയെ മറന്നു
ആദ്യം കയറിയ തീയേറ്ററിൽ ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററിലേക്ക് പോയ മാതാപിതാക്കൾ കുട്ടിയെ മറന്നു
  • മാതാപിതാക്കൾ തിയേറ്റർ മാറിയപ്പോൾ കുട്ടിയെ മറന്നത് ഗുരുവായൂരിൽ ശനിയാഴ്ച രാത്രിയായിരുന്നു.

  • ഇടവേള സമയത്ത് മാത്രമാണ് മാതാപിതാക്കൾ കുട്ടി ഒപ്പമില്ലെന്ന കാര്യം അറിഞ്ഞത്.

  • തീയേറ്റർ ജീവനക്കാർ കുട്ടിയെ കണ്ടെത്തി പൊലീസിന് കൈമാറി, പിന്നീട് മാതാപിതാക്കൾക്ക് തിരികെ നൽകി.

View All
advertisement