'സാരിയുടെയും ലിപ്സ്റ്റിക്കിന്റെയും കഥകൾ നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു': ജ്യോതി  വിജയകുമാർ

Last Updated:

പ്രൊഫഷണലുകളായ സ്ത്രീകൾ സ്വതന്ത്രമായ ചിന്തയും അഭിപ്രായങ്ങളും സ്വന്തം പ്രവർത്തന മേഖലയിൽ പ്രാഗത്ഭ്യവുമുള്ള വ്യക്തിത്വങ്ങളാണ്...

സ്ത്രീകളെ അധിക്ഷേപിക്കുന്ന സാരിയുടെയും ലിപ്സ്റ്റിക്കിന്റെയും കഥകൾ നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് പൊതുപ്രവർത്തകയായ ജ്യോതി വിജയകുമാർ അഭിപ്രായപ്പെട്ടു. സാരി എങ്ങനെ ഉടുക്കണമെന്ന് സാരി ഉടുക്കുന്നവരും ലിപ്സ്റ്റിറ്റ് ഇടുന്നതിനെക്കുറിച്ച് ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരും തീരുമാനിച്ചു കൊള്ളും. പ്രൊഫഷണലുകളായ സ്ത്രീകൾ സ്വതന്ത്രമായ ചിന്തയും അഭിപ്രായങ്ങളും സ്വന്തം പ്രവർത്തന മേഖലയിൽ പ്രാഗത്ഭ്യവുമുള്ള വ്യക്തിത്വങ്ങളാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജ്യോതി വിജയകുമാർ പറുന്നു...
ജ്യോതി വിജയകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
സ്ത്രീകളെക്കുറിച്ച്; പ്രത്യേകിച്ചും പൊതുരംഗത്ത് പ്രവർത്തിക്കുന്നവരെക്കുറിച്ച് (മാധ്യമ രംഗത്തുള്ളവരോ രാഷ്ടീയ പ്രവർത്തകരോ ആകട്ടെ ) യാതൊരു സാമാന്യയുക്തിയും വീണ്ടുവിചാരവും ആവശ്യമില്ലാത്തതെന്നു കരുതപ്പെടുകയും, സാധാരണമെന്ന് പേരു നൽകി അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു പാട്രിയാർക്കൽ സമൂഹത്തിന്റെ കാലഹരണപ്പെട്ട ബോധങ്ങളുടെ പിൻബലത്തിൽ എന്തും പറയാം എന്ന് പൊതുരംഗത്ത് പ്രവർത്തിക്കുന്ന പുരുഷൻമാരെ ചിന്തിക്കാനനുവദിക്കുന്ന ഒരു വ്യവസ്ഥ ഇവിടെ തുടരാനനുവദിക്കരുത്. സാരി എങ്ങനെ ഉടുക്കണമെന്ന് സാരി ഉടുക്കുന്നവരും ലിപ്സ്റ്റിറ്റ് ഇടുന്നതിനെക്കുറിച്ച് ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരും തീരുമാനിച്ചു കൊള്ളും. പ്രൊഫഷണലുകളായ സ്ത്രീകൾ സ്വതന്ത്രമായ ചിന്തയും അഭിപ്രായങ്ങളും സ്വന്തം പ്രവർത്തന മേഖലയിൽ പ്രാഗത്ഭ്യവുമുള്ള വ്യക്തിത്വങ്ങളാണ്. അവരുടെ പ്രവർത്തനത്തെക്കുറിച്ച് എതിരഭിപ്രായമുണ്ടെങ്കിൽ അത് വസ്തുനിഷ്ഠമായി പറയുക, മാന്യതയോടെ പറയുക. സാരിയുടെയും ലിപ്സ്റ്റിക്കിന്റെയും കഥകൾ നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു; അത്തരം പ്രയോഗങ്ങൾ കൊണ്ട് നിർവചിക്കപ്പെടാൻ തയ്യാറല്ലാത്ത, അവയെ ചോദ്യം ചെയ്യാൻ ധൈര്യമുള്ള ഒരു സ്ത്രീസമൂഹം ഇവിടെയുണ്ടെന്നും അവരോട് സംവദിക്കേണ്ട രാഷ്ട്രീയഭാഷ ഇതല്ലെന്നും എത്രയും വേഗം തിരിച്ചറിഞ്ഞാൽ നന്ന്..
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സാരിയുടെയും ലിപ്സ്റ്റിക്കിന്റെയും കഥകൾ നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു': ജ്യോതി  വിജയകുമാർ
Next Article
advertisement
‘ഓഡിഷനായി വിളിപ്പിച്ച് ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിച്ചു’; അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് നടി
‘ഓഡിഷനായി വിളിപ്പിച്ച് ബലമായി കെട്ടിപ്പിടിക്കാൻ ശ്രമിച്ചു’; അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണവുമായി തമിഴ് നടി
  • തമിഴ് നടി നർവിനി ദേരി അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

  • ഓഡിഷനെന്ന പേരിൽ വിളിച്ചുവരുത്തി അജ്മൽ മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി.

  • പോലീസിൽ പരാതി നൽകാതെ പഠനവും ജീവിതവും ഓർത്താണ് നടി രക്ഷപ്പെട്ടത്.

View All
advertisement