'ഞാൻ എവിടെയാണ് രൂപത്തെക്കുറിച്ച് പരാമർശിച്ചത്?' അറ്റ്‌ലീ വിഷയത്തിൽ കപിൽ ശർമ
- Published by:Sarika N
- news18-malayalam
Last Updated:
കപിലിനെ വിമര്‍ശിച്ചുകൊണ്ടുള്ള എക്‌സിലെ ഒരു ട്വീറ്റ് റീപോസ്റ്റ് ചെയ്താണ് താരം ഇതിന് മറുപടി നല്‍കിയത്
ചലച്ചിത്ര സംവിധായകന്‍ അറ്റ്‌ലീയെ നിറത്തിന്റെ പേരിൽ അപമാനിച്ചതായുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് കപിൽ ശർമ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിൽ താൻ എവിടെയാണ് രൂപത്തെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത് ഇത്തരത്തിൽ വിദ്വേഷങ്ങൾ പ്രചരിപ്പിക്കരുതെന്ന് കപിൽ ശർമ തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. കപിലിനെ വിമര്‍ശിച്ചുകൊണ്ടുള്ള എക്‌സിലെ ഒരു ട്വീറ്റ് റീപോസ്റ്റ് ചെയ്താണ് താരം ഇതിന് മറുപടി നല്‍കിയത്.
Dear sir, can you pls explain me where n when I talked about looks in this video ? pls don’t spread hate on social media 🙏 thank you. (guys watch n decide by yourself, don’t follow any body’s tweet like a sheep). https://t.co/PdsxTo8xjg
— Kapil Sharma (@KapilSharmaK9) December 17, 2024
advertisement
കപിൽ നൽകിയ മറുപടിയുടെ പൂർണരൂപം ഇങ്ങനെ, 'സർ, ഇതിൽ എവിടെയാണ് ഞാൻ രൂപത്തെക്കുറിച്ച് പറയുന്നത് എന്ന് ദയവായി വിശദീകരിക്കാമോ? സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കരുത് നന്ദി'. 'ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’ എന്ന ഷോയിലെ ഏറ്റവും പുതിയ എപ്പിസോഡില്‍ ബേബി ജോണ്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് വരുൺ ധവാൻ, വാമിക ഗബ്ബി, അറ്റ്ലി എന്നിവരുൾപ്പെടെ പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ കപിൽ നടത്തിയ ഒരു പരാമർശമാണ് വിവാദമായത്. 'നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ, അറ്റ്‌ലി എവിടെയെന്ന് അവര്‍ ചോദിച്ചിട്ടുണ്ടോ?' എന്നായിരുന്നു കപിൽ ശർമയുടെ ചോദ്യം. രൂപം കൊണ്ടല്ല ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത് എന്നായിരുന്നു ചോദ്യത്തിന് അറ്റ്ലി മറുപടി .
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 18, 2024 11:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഞാൻ എവിടെയാണ് രൂപത്തെക്കുറിച്ച് പരാമർശിച്ചത്?' അറ്റ്‌ലീ വിഷയത്തിൽ കപിൽ ശർമ