മുൻ മുഖ്യമന്ത്രി ഇ കെ നായനാര്‍ എഴുതിയ കവിതയുടെ സംഗീതാവിഷ്കാരം 'കട്ടച്ചുവപ്പ് 3' പുറത്തിറങ്ങി

Last Updated:

ഇ കെ നായനാർ 1937ൽ എഴുതിയ "ആഹവ ധ്വനി "എന്ന കവിതയുടെ സംഗീതാവിഷ്കാരം

മുൻമുഖ്യമന്ത്രിയും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ കെ നായനാരുടെ ഓർമ്മകൾ പുതുക്കികൊണ്ടു സംഗീതം ആൽബം പുറത്തിറങ്ങി. “കട്ടചുവപ്പു 3” എന്ന വിപ്ലവഗാനം ഇ കെ നായനാർ 1937ൽ എഴുതിയ “ആഹവ ധ്വനി “എന്ന കവിതയുടെ സംഗീതാവിഷ്കാരം ആണ്.
ബഹ്‌റൈൻ പ്രതിഭയിലെയും, കേരളത്തിലെയും കലാകാരന്മാർ അണിനിരന്ന സംഗീത ആൽബത്തിൽ സുജീഷ് കുന്നുമ്മക്കര, ഭാഗ്യ ലക്ഷ്മി സുജിത്, എന്നിവർക്കൊപ്പം ബഹ്‌റൈനിലെ കലാപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരും ഭാഗ വാക്കാവുന്നു.
നായനാരുടെ പ്രിയ പത്‌നി ശാരദ ടീച്ചറുടെ ഓർമകളിൽ തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിനീഷ് തൂണേരി, അഞ്ജലി സുഗുണൻ എന്നിവർ ചേർന്നാണ്. ശശീന്ദ്രൻ, എഡിറ്റിംഗും, രാജേഷ് സോജി ക്യാമറയും കൈകാര്യം ചെയ്ത സംഗീതാവിഷ്കാരത്തിന്റെ സംഗീതവും സംവിധാനവും വരുൺ രാഘവ് നിർവഹിച്ചിരിക്കുന്നു.
advertisement
ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേർ കണ്ട ആൽബത്തിന്റ നിർമാണം സനൽ കുമാർ അറക്കിലാട് ആണ് . ശ്രീ. സി. വി നാരായണൻ സാങ്കേതിക സഹായവും, ആർട്ട്‌, ലാലു തട്ടോളിക്കരയും ചേർന്ന് നിർവഹിച്ചരിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മുൻ മുഖ്യമന്ത്രി ഇ കെ നായനാര്‍ എഴുതിയ കവിതയുടെ സംഗീതാവിഷ്കാരം 'കട്ടച്ചുവപ്പ് 3' പുറത്തിറങ്ങി
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement