ഇപ്പോൾ ഇന്ത്യയുടെ അഭിമാനമായി ഉയർന്നു നിൽക്കുന്ന പേരാണ് കീരവാണി. എന്നാൽ തെലുങ്കിലെ കീരവാണി തമിഴിലെത്തുമ്പോൾ മരഗതമണിയാകും. ബോളിവുഡിലാകട്ടെ എംഎം ക്രീംമും. കീരവാണി നമ്മളുദേശിക്കുന്ന ആളേയല്ല ! വിചിത്ര വ്യക്തിത്വത്തിന് പേരുകേട്ട സംഗീതസംവിധായകനാണ് ഇദേഹം. തന്റെ സംഗീത ജീവിതത്തിൽ തന്നെ മൂന്ന് വ്യത്യസ്ത പേരുകൾ ഉപയോഗിച്ചു. ഓരോ ഭാഷയിലും വ്യത്യസ്ത ഐഡന്റിറ്റി കാത്തുസൂക്ഷിച്ചു.
ഇതിനു പിന്നിലും ഒരു കഥയുണ്ട്. 32-ാം വയസ്സിൽ മരതകമണിയുടെ മരണം ഒരു ജോത്സ്യൻ പ്രവചിക്കുന്നു. പരിഹാരം ആവശ്യപ്പെട്ടപ്പോൾ താൻ മരിച്ചു കഴിഞ്ഞുവെന്ന് സമയത്തെ തെറ്റിദ്ധരിപ്പിച്ച് വിധിയെ മറികടക്കുക എന്നതാണ് ലഭിച്ച ഉപദേശം, അതായിത്, ഹിന്ദു വിശ്വാസമനുസരിച്ച് ഗൃഹസ്ഥാശ്രമം കഴിഞ്ഞാണല്ലോ വാനപ്രസ്ഥവവും സന്യാസവും വരുന്നത്. ഇപ്പോഴേ സന്യാസത്തിന് പോവുക. 32 വയസ് കഴിഞ്ഞാല്‍ തിരികെ വന്ന് ഗാര്‍ഹസ്ഥ്യം സ്വീകരിക്കുക. ഇതായിരുന്നു പരിഹാരമായി ലഭിച്ച നിർദേശം.
അത്തരത്തിൽ സന്യാസ ജീവിതം നയിക്കുകയും പേരുകൾ മാറിക്കൊണ്ട് വിധിയെ മറികടക്കാനുള്ള ശ്രമവുമായിരുന്നു പിന്നീട്. അങ്ങനെ മരതകമണി കീരവാണിയും എംഎംക്രീമുമൊക്കെയായി മാറി. ജ്യോത്സ്യന്റെ പ്രവചനം പിഴച്ചതോ പരിഹാരം ഫലിച്ചതോ എന്ന് അറിയില്ല 32 വയസിലെ മരണം എന്ന കടമ്പ മറികടന്നു. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരവും ഇപ്പോള്‍ ഓസ്കാറിനും അര്‍ഹനായി 61 വയസ് പൂർത്തിയാക്കുകയും ചെയ്തു മരതകമണിയെന്ന കീരവാണി.
തമിഴും തെലുങ്കും കടന്ന് ബോളീവുഡും കീരവാണി കീഴടക്കിയപ്പോൾ സൂര്യമാനസം, നീലഗിരി, ദേവരാഗം എന്നീ മലയാള ചിത്രങ്ങൾക്ക് ഈണമായത് കീരവാണിയുടെ സംഗീതമാണ്. എന്നാൽ, കീരവാണിയും ഇളയരാജയുടെ സൂപ്പർ ഹിറ്റ് ഗാനങ്ങള്‍ തമ്മിലും ചെറിയ ബന്ധമുണ്ട്. ഇത് പലർക്കുമറിയില്ല. ഈ കീരവാണി, കർണ്ണാടക സംഗീതത്തിലെ ഒരു മേളകർത്താരാഗമാണ്. കർണ്ണാടക സംഗീതത്തിലെ അടിസ്ഥാനരാഗങ്ങളായി കണക്കാക്കുന്ന രാഗങ്ങളാണ് മേളകർത്താരാഗങ്ങൾ അഥവാ ജനകരാഗങ്ങൾ എന്നു അറിയപ്പെടുന്നത്.
72 മേളകർത്താരാഗങ്ങൾ എന്നാണ് കണക്ക്. അതിൽ 21ആം മേളകർത്താരാഗമാണ് കീരവാണി. ആരോഹണത്തിലും അവരോഹണത്തിലും 7 സ്വരങ്ങളുമുണ്ട് എന്നതിനാൽ മേളകർത്താരാഗങ്ങൾ സമ്പൂർണ്ണരാഗങ്ങൾ എന്നും അറിയപ്പെടുന്നു. കീരവാണി രാഗത്തിൽ ഇളയരാജ മാത്രമല്ല, ജോൺസൺ, ദക്ഷിണാമൂർത്തി, ദേവരാജൻ, വിദ്യാസാഗർ എന്നിവരിലൂടെയും സൂപ്പർ ഹിറ്റുകൾ പിറവിയെടുത്തിട്ടുണ്ട്.
കീരവാണി രാഗത്തിൽ മലയാളത്തിൽ ഇളയരാജ ജന്മം നൽകി സൂപ്പർ ഹിറ്റായ ഗാനങ്ങൾ
മറ്റുള്ളവ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.