എനിക്ക് കുറച്ച് പ്രായമായി; നിങ്ങള്‍ക്ക് നരകള്‍ വന്നതൊഴിച്ചാല്‍ ഒന്നും മാറിയിട്ടില്ല; കുറിപ്പുമായി ഖുശ്ബു
- Published by:Sarika KP
- news18-malayalam
Last Updated:
സുന്ദര്‍ സി തന്നോട് പ്രണയം പറഞ്ഞ ദിവസത്തെ കുറിച്ചാണ് ഇപ്പോള്‍ ഖുശ്ബുവിന്റെ പോസ്റ്റ്.
തെന്നിന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഖുശ്ബുവും ഭര്‍ത്താവ് സുന്ദറും. നീണ്ട നാളത്തെ പ്രണയത്തിനു പിന്നാലെയാണ് വിവാഹിതരായത്. പലപ്പോഴും സുന്ദറുമായിട്ടുള്ളപ്രണയ നിമിഷങ്ങളെ കുറിച്ചും, കുടുംബത്തിലെ സന്തോഷ നിമിഷങ്ങളെ കുറിച്ചും എല്ലാം പറഞ്ഞുകൊണ്ട് ഖുശ്ബു സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്. സുന്ദര്‍ സി തന്നോട് പ്രണയം പറഞ്ഞ ദിവസത്തെ കുറിച്ചാണ് ഇപ്പോള്‍ ഖുശ്ബുവിന്റെ പോസ്റ്റ്.
ഫെബ്രുവരി 22 മുതല്‍ 2024 ഫെബ്രുവരി 22 വരെ ഒന്നും മാറിയിട്ടില്ല എന്ന് തലക്കെട്ടോടുകൂടെ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം രണ്ട് കാലഘട്ടത്തെയും ചിത്രങ്ങളും ഖുശ്ബു പോസ്റ്റ് ചെയ്തിട്ടുണ്ട്. 'എനിക്ക് കുറച്ച് വയസ്സായി, നിങ്ങള്‍ക്ക് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ കുറച്ച് നരകളും വന്നതൊഴിച്ചാല്‍ ഒന്നും മാറായിട്ടില്ല. അതേ സ്‌നേഹം, പരസ്പരമുള്ള ബഹുമാനം, കുറുവുകളെ അംഗീകരിച്ച് പരസ്പരം മനസ്സിലാക്കുന്നത്, പരമാവധി പ്രോത്സാഹിപ്പിയ്ക്കുന്നത്. എല്ലാം അതേ പോലെയുണ്ട്.'
advertisement
'പ്രതിസന്ധി ഘട്ടങ്ങളില്‍ ശക്തിയുടെ സ്തംഭം പോലെ രണ്ടുപേരും ഒരുമിച്ച് നില്‍ക്കുന്നത്. പരസ്പരം കൈകള്‍ ചേര്‍ത്ത് പിടിച്ച് നമ്മള്‍ എന്താണോ ആകാന്‍ ആഗ്രഹിച്ചത് ആ വഴിയിലൂടെ ഒരുമിച്ച് നടന്ന്, കുടുംബം കെട്ടിപ്പൊക്കിയത്, നമ്മുടെ കുടുംബം...'
നിങ്ങള്‍ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ട് 29 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. ഒരു ഫോട്ടോയും, ക്യാമറയും, സോഷ്യല്‍ മീഡിയയും ഇല്ലാത്ത കാലത്ത് ഞാന്‍ അത് സ്വീകരിച്ചു. അല്ലെങ്കില്‍, രണ്ടാമതൊന്ന് ആലോചിക്കാതെ, കണ്ണിമ ചിമ്മാതെ അടുത്ത നിമിഷം തന്നെ ഞാന്‍ ആ തീരുമാനം എടുത്തു. ചില സമയങ്ങളില്‍ മികച്ച തീരുമാനങ്ങള്‍ ധൈര്യത്തോടെ എടുക്കും എന്ന് പറയുന്നത് പോലെ, എന്റെ തീരുമാനം ശരിയായിരുന്നു എന്ന് ഇന്ന് നിങ്ങള്‍ തെളിയിച്ചു തന്നു.'
advertisement
advertisement
'എന്റെ നല്ല പാതിയെ പൂര്‍ണ ഹൃദയത്തോടെ ഞാന്‍ സ്‌നേഹിക്കുന്നു. നിങ്ങളുടെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതാണ് ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും മികച്ച തീരുമാനം. 29 വര്‍ശങ്ങള്‍ക്ക് മുന്‍പ് നിങ്ങളെ എങ്ങനെയാണോ ഞാന്‍ സ്‌നേഹിച്ചത്, അത് പോലെ തന്നെ ഇന്നും സ്‌നേഹിക്കുന്നു'- ഖുശ്ബു കുറിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
February 22, 2024 9:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എനിക്ക് കുറച്ച് പ്രായമായി; നിങ്ങള്‍ക്ക് നരകള്‍ വന്നതൊഴിച്ചാല്‍ ഒന്നും മാറിയിട്ടില്ല; കുറിപ്പുമായി ഖുശ്ബു