വാവയെ വിളിക്കുന്നത് ആലോചിച്ചു; മൃഗശാലയിൽ നിന്നും ചാടിയ രാജവെമ്പാല ഒരാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സര്‍ ഹിസ്സ് എന്നു വിളിപ്പേരുള്ള രാജവെമ്പാലയാണ് മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയത്.
മൃഗശാലയിൽ നിന്ന് അത്ഭുതകരമായി പുറത്ത് ചാടിയ രാജവവെമ്പാല തിരികെയെത്തി സ്വീഡനിലെ സ്കാൻസർ അക്വേറിയം എന്ന മൃഗശാലയിൽ നിന്നാണ് രാജവെമ്പാല ചാടിപ്പോയത്. സര്‍ ഹിസ്സ് എന്നു വിളിപ്പേരുള്ള പാമ്പാണ് ചാടിപ്പോയത്.
ഗ്ലാസ് കൊണ്ട് നിർമ്മിച്ച കൂട്ടിലായിരുന്നു മൃഗശാലയിൽ രാജവെമ്പാലയെ വെച്ചിരുന്നത്. എന്നാല്‍ ഈ ഗ്ലാസ് കൊണ്ട് നിർമ്മിച്ച കൂട്ടിനുള്ളിലെ വിടവിൽ കൂടെ രാജവെമ്പാല പുറത്തുകടക്കുകയായിരുന്നു.
ഇതിനിടെ മൃഗശാലയുടെ അടുത്തുള്ള ഒരു മതിൽക്കെട്ടിന് സമീപം രാജവെമ്പാല ഉണ്ടെന്ന് കരുതി തെരച്ചിൽ നടത്തിയിരുന്നെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പാമ്പിനായി ചെരച്ചിൽ നടത്തിയെങ്കിലും ഒരാഴ്ച കഴിഞ്ഞ് കൂട്ടിൽ തിരിച്ചെത്തി. സ്വീഡനിലെ ഈ മൃശാലയില്‍ 200 ഓളം മൃഗങ്ങളും ജീവികളുണമുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 01, 2022 7:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വാവയെ വിളിക്കുന്നത് ആലോചിച്ചു; മൃഗശാലയിൽ നിന്നും ചാടിയ രാജവെമ്പാല ഒരാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തി