കാമുകിയെ കാണാൻ സന്യാസിയുടെ വേഷത്തിലെത്തി; പിള്ളേരെപ്പിടുത്തക്കാരനെന്നു കരുതി നാട്ടുകാർ കൈകാര്യം ചെയ്തു; ഒടുവിൽ സംഭവിച്ചത്.
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഒഡീഷയിലെ ജാജ്പൂർ പൊലീസ് പരിധിയിലാണ് കൗതുകകരമായ സംഭവം അരങ്ങേറിയത്
ഭുവനേശ്വർ: കാമുകിക്കു വേണ്ടി കാമുകൻ വേഷം മാറിയെത്തുന്നത് നമ്മൾ പല സിനിമകളിലും കണ്ടിട്ടുണ്ട്. എന്നാലിപ്പോൾ സിനിമാ കഥയെ വെല്ലുന്ന സംഭവം യാഥാർത്ഥ ജീവിതത്തിൽ നടന്നെന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്.
ഒഡീഷയിലെ ജാജ്പൂർ പൊലീസ് പരിധിയിലാണ് കൗതുകകരമായ സംഭവം അരങ്ങേറിയത്. അനുഗുൾ ജില്ലയിലെ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥിയാണ് കാമുകിയുടെ വീട്ടിലെത്താൻ സന്യാസിയുടെ വേഷം കെട്ടിയത്. കൃത്രിമമായി മുടിയും താടിയും ഒട്ടിച്ച് സന്യാസിയെ പോലെ വേഷം ധരിച്ചാണ് യുവാവ് കാമുകിയുടെ വീട്ടിലെത്തിയത്.
ഇരുവരുടെയും ബന്ധത്തിന് വീട്ടുകാർ തടസം നിന്നതോടെയാണ് വേഷപ്രച്ഛന്നനാകാൻ യുവാവ് തീരുമാനിച്ചത്. സന്യാസിയുടെ വേഷത്തിലെത്തി തങ്ങളുടെ ബന്ധത്തിന് പെൺകുട്ടിയുടെ വീട്ടുകാരുടെ സമ്മതം നേടുകയായിരുന്നു ലക്ഷ്യം.
advertisement
എന്നാൽ സന്യാസി വേഷത്തിൽ പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ സംശയം തോന്നിയ പ്രദേശവാസികൾ വിദ്യാർത്ഥിയെ തടഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളാണെന്ന സംശയത്തെ തുടർന്ന് ആക്രമിക്കുകയും ചെയ്തു. ഒടുവിൽ പൊലീസെത്തിയാണ് യുവാവിനെ നാട്ടുകാരുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്.
സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സന്യാസി വേഷം കെട്ടിയത് പിന്നിലെ കഥ പുറത്തറിഞ്ഞത്. ഏതായാലും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 31, 2021 7:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാമുകിയെ കാണാൻ സന്യാസിയുടെ വേഷത്തിലെത്തി; പിള്ളേരെപ്പിടുത്തക്കാരനെന്നു കരുതി നാട്ടുകാർ കൈകാര്യം ചെയ്തു; ഒടുവിൽ സംഭവിച്ചത്.


