ഈ ഫോർപ്ലേ എന്ന് പറഞ്ഞാൽ എന്താണ്? ഗൂഗിൾ അരിച്ചുപെറുക്കി മലയാളികൾ

Last Updated:

ഫോർപ്ലേയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സ്ത്രീകളും പുരുഷൻമാരും കുറിപ്പുകൾ പങ്കു വച്ചിരുന്നു.

ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ തീർത്ത അലയൊലികൾ അവസാനിക്കുന്നില്ല. സിനിമയെക്കുറിച്ച് അനുകൂലവും പ്രതികൂലവുമായി അഭിപ്രായം സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയതിനു ശേഷം മലയാളി നേരെ പോയത് ഗൂഗിളിലേക്കാണ്. സിനിമയിൽ ഒരു രംഗത്ത് നിമിഷ സജയൻ പറയുന്ന വാക്കായ 'ഫോർപ്ലേ' എന്ന വാക്കിന്റെ അർത്ഥം തേടി.
ജനുവരി പതിനഞ്ചിന് ആയിരുന്നു ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ റിലീസ് ചെയ്തത്. സിനിമ ചർച്ച ചെയ്ത വിഷയം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്. സിനിമയിൽ ചർച്ച ചെയ്ത അടുക്കളയും കിടപ്പറ വിഷയങ്ങളും എല്ലാം ചർച്ചയായിക്കഴിഞ്ഞു. You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS] സിനിമയിലെ ഒരു രംഗത്ത് സെക്സിനെക്കുറിച്ച് പറയുമ്പോൾ 'കുറച്ച് ഫോർപ്ലേ കൂടി ഉണ്ടായിരുന്നേൽ നന്നായിരുന്നു' എന്ന് നിമിഷ സജയൻ അവതരിപ്പിക്കുന്ന കഥാപാത്രം പറയുമ്പോൾ 'ഇതിനെക്കുറിച്ചൊക്കെ അറിയാമല്ലേ' - എന്നായിരുന്നു മറുചോദ്യം. ഏതായാലും ഫോർപ്ലേയെക്കുറിച്ചുള്ള ഈ സംഭാഷണം ഇപ്പോൾ മലയാളികളെ സംശയത്തിന്റെ മുനയിൽ നിർത്തിയിരിക്കുകയാണ്.
advertisement
സാധാരണക്കാരായ മലയാളികൾ അധികം കേട്ടിരിക്കാൻ ഇടയില്ലാത്ത ഒരു ബെഡ്റൂം വാക്കാണ് 'Foreplay'. എന്നാൽ, ഈ വാക്കിന്റെ അർത്ഥം പലർക്കും പിടികിട്ടിയില്ല. അവരെല്ലാവരും നേരെ ഗൂഗിളിലേക്ക് ചെന്ന് മലയാളത്തിൽ തന്നെ ഈ വാക്കിന്റെ അർത്ഥം പറഞ്ഞു തരാൻ ആവശ്യപ്പെടുകയായിരുന്നു.
ഫോർപ്ലേയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സ്ത്രീകളും പുരുഷൻമാരും കുറിപ്പുകൾ പങ്കു വച്ചിരുന്നു. ഇതും അർത്ഥം തിരയുന്നതിന് ഒരു കാരണമായി. ഗൂഗിൾ സേർച്ചിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിൽ ഫോർപ്ലേ സേർച്ച് ചെയ്യുന്നതിൽ മുന്നിൽ നിൽക്കുന്നത് കേരളമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഈ ഫോർപ്ലേ എന്ന് പറഞ്ഞാൽ എന്താണ്? ഗൂഗിൾ അരിച്ചുപെറുക്കി മലയാളികൾ
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement