• HOME
 • »
 • NEWS
 • »
 • buzz
 • »
 • സിംഹക്കൂട്ടില്‍ യുവാവിന്റെ സാഹസികത; മൃഗശാലാ ജീവനക്കാര്‍ പിടികൂടി പോലീസിന് കൈമാറി

സിംഹക്കൂട്ടില്‍ യുവാവിന്റെ സാഹസികത; മൃഗശാലാ ജീവനക്കാര്‍ പിടികൂടി പോലീസിന് കൈമാറി

ആഫ്രിക്കന്‍ സിംഹത്തെ പാര്‍പ്പിച്ചിരിക്കുന്ന കിടങ്ങിന് മുകളിലാണ് യുവാവ് കയറി നിന്നത്.

 • Share this:
  ഹൈദരാബാദ്: ഹൈദരാബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക്(Nehru Zoological Park) മൃഗശാലയിലെ സിംഹക്കൂട്ടില്‍ യുവാവിന്റെ സാഹസികത. ആഫ്രിക്കന്‍ സിംഹത്തെ(Lion) പാര്‍പ്പിച്ചിരിക്കുന്ന കിടങ്ങിന് മുകളിലാണ് യുവാവ് കയറി നിന്നത്. ഇയാളെ സുരക്ഷ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ജി സായികുമാര്‍ എന്ന യുവാവാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് സിംഹക്കൂടിന് മുകളില്‍ കയറി താഴേക്ക് ചാടാന്‍ ഒരുങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

  യുവാവിന്റെ തൊട്ടടുത്ത് സിംഹം നില്‍ക്കുന്നത് കാണാം. പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്കുള്ള മേഖലയിലേക്കാണ് സായ് കുമാര്‍ അതിക്രമിച്ചു കയറിയത്. ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് സുവോളജിക്കല്‍ പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.

  സിംഹക്കൂട്ടിനടുത്തെത്തിയ ഇയാള്‍ കൂടിന്റെ മുകളിലെ പാറക്കല്ലില്‍ കയറി താഴേക്ക് ചാടാനൊരുങ്ങി. പിന്നാലെ എത്തിയവര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിംഹം ഇയാളുടെ നേരെ ചാടുന്നതും കാണാവുന്നതാണ്. ഇയാളെ പിടികൂടി ബഹദുര്‍പുര പൊലീസിന് കൈമാറി.  Also Read-Viral Video | പിടിയാനയ്ക്ക് പൂക്കൾ നൽകി പ്രണയാഭ്യര്‍ത്ഥന നടത്തുന്ന കൊമ്പന്‍; പ്രണയനിമിഷങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ

  Arvind Kejriwal | 'ഭക്ഷണം കഴിക്കാന്‍ വീട്ടിലേയ്ക്ക് വരാമോ?' അരവിന്ദ് കേജ്രിവാളിനോട് ഓട്ടോക്കാരന്റെ ചോദ്യം

  അടുത്ത വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരേന്ത്യയില്‍ പ്രചാരണം ശക്തമാക്കുകയാണ് എല്ലാ പാര്‍ട്ടികളും. കഴിഞ്ഞ ദിവസം പ്രചാരണത്തിന്റെ ഭാഗമായി പഞ്ചാബിലെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനോട് ഒരു ഓട്ടോക്കാരന്‍ ചോദിച്ച ചോദ്യവും കേജ്രിവാളിന്റെ മറുപടിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

  ലുധിയാനയിലെ ഓട്ടോ ഡ്രൈവര്‍മാരുടെ(Ludhiana Auto Drivers) യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അരവിന്ദ് കേജ്രിവാള്‍. 'ഞാന്‍ നിങ്ങളുടെ സഹോദരനെ പോലെയാണെന്നും എന്ത് പ്രശ്നമുണ്ടായാലും, അത് നിങ്ങളുടെ ഓട്ടോ കേടായതാണെങ്കില്‍ പോലും നിങ്ങള്‍ക്ക് എന്റെ അടുത്തേയ്ക്ക് വരാമെന്നും യോഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഓട്ടോ ഡ്രൈവര്‍മാരില്‍ ഒരാള്‍ അദ്ദേഹത്തെ വീട്ടിലേയ്ക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചത്. എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു.

  ഓട്ടോ ഡ്രൈവറായ ദിലീപ് തിവാരിയാണ് കേജ്രിവാളിനെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് ക്ഷണിച്ചത്. 'ഞാന്‍ നിങ്ങളുടെ ഒരു വലിയ ആരാധകനാണ്. ഞാനൊരു ഓട്ടോക്കാരനാണ്. താങ്കള്‍ ഓട്ടോ ഡ്രൈവര്‍മാരെ സഹായിക്കുന്നു. ഈ പാവപ്പെട്ട ഓട്ടോക്കാരന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ താങ്കള്‍ വരുമോ? ഞാന്‍ ഹൃദയത്തില്‍ നിന്നാണ് അങ്ങയെ ക്ഷണിക്കുന്നത്' ചോദ്യോത്തര വേളയില്‍ മൈക്ക് എടുത്ത് ദിലീപ് ചോദിച്ചു.

  ഇത് കേട്ട് സദസ്സ് കൈയ്യടിക്കുകയും കെജ്രിവാളിന്റെ മറുപടിക്കായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുക.ും ചെയ്തു.

  Also Read-Ghost In Bar | ബാറിൽ 'പ്രേതം'; ബിയർ ഗ്ലാസ് മറിച്ചിടുന്ന വീഡിയോ പങ്കുവെച്ച് യുവതി

  'തീര്‍ച്ചയായും, ഇന്ന് രാത്രി?' ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്ന് രാത്രി തന്നെ കെജ്രിവാളും അദ്ദേഹത്തിന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരും ദിലീപിന്റെ വീട്ടില്‍ അത്താഴം കഴിക്കാനെത്തുകയും ചെയ്തു.
  'ദിലീപ് തിവാരി ഇന്ന് അത്താഴത്തിന് ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ കുടുംബം ഞങ്ങളോട് വളരെയധികം സ്‌നേഹത്തോടെയാണ് പെരുമാറിയത്. ഭക്ഷണം വളരെ രുചികരമായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തെ ദില്ലിയിലെ എന്റെ വീട്ടിലേയ്ക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്' അത്താഴത്തിന് ശേഷം കെജ്രിവാള്‍ പങ്കുവെച്ച ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
  Published by:Jayesh Krishnan
  First published: