കോവിഡിനെ പ്രതിരോധിക്കാൻ ദിവസവും 5 ലിറ്റർ വെള്ളം കുടിച്ചു; യുവാവ് അത്യാസന്ന നിലയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കാനായിരുന്നു ഡോക്ടർ നൽകിയ നിർദേശം
അമിതമായാൽ അമൃതും വിഷം. കോവിഡിനെ പ്രതിരോധിക്കാൻ ആവശ്യത്തിലധികം വെള്ളം കുടിച്ച യുവാവ് അത്യാസന്ന നിലയിൽ. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും കൂടുതൽ കുടിച്ചാൽ ആപത്തെന്ന് തെളിയിക്കുന്നതാണ് ബ്രിസ്റ്റളിലെ യുവാവിനുണ്ടായ അവസ്ഥ.
കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് 34 കാരനായ ലൂക്ക് വില്യംസ് ദിവസവും അഞ്ച് ലിറ്റർ വെള്ളം കുടിച്ചത്. ഓരോ മനുഷ്യരുടേയും ആരോഗ്യത്തിന് അനുസരിച്ചായിരിക്കണം വെള്ളം കുടിക്കേണ്ടത്. ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കാനായിരുന്നു ഡോക്ടർ ലൂക്കിന് നൽകിയ നിർദേശം.
എന്നാൽ, ഡോക്ടറുടെ നിർദേശം ലംഘിച്ച് രണ്ട് ലിറ്റർ വെള്ളം എന്നത് ലൂക്ക് അഞ്ച് ലിറ്ററാക്കി ഉയർത്തി. ആവശ്യത്തിൽ കൂടുതൽ വെള്ളം കുടിച്ചതോടെ ശരീരത്തിലെ സ്വാഭാവിക സോഡിയം പുറംതള്ളപ്പെട്ടതോടെയാണ് യുവാവ് അത്യാസന്ന നിലയിലായത്. കൂടുതൽ വെള്ളം കുടിച്ചതോടെ ശരീരത്തിലെ ലവണം അപകടകരമാം വിധം കുറഞ്ഞു. കുളിമുറിയിൽ ബോധരഹിതനായി വീണ ലൂക്കിനെ ഉടനെ ആശുപത്രിയിൽ എത്തിക്കാനായതിനാൽ ജീവൻ നഷ്ടമായില്ല. ഡെയ് ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
advertisement
You may also like:സംസ്ഥാനത്ത് പുതുവത്സരത്തലേന്ന് കർശന നിയന്ത്രണം; ആഘോഷം ഡിസംബർ 31 രാത്രി പത്തുവരെ മാത്രം
കഴിഞ്ഞ ഒരാഴ്ച്ചയായി ലൂക്കിന്റെ ആരോഗ്യ സ്ഥിതി മോശമായിരുന്നുവെന്ന് ഭാര്യ പറയുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാൻ ഡോക്ടർ നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം കുളിക്കാനായി പോയ ലൂക്ക് തിരിച്ചു വരാത്തതിനെ തുടർന്ന് ഭാര്യ പോയി നോക്കിയപ്പോഴായാണ് തറയിൽ വീണു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.
advertisement
അമിതമായ ജല ഉപഭോഗം കാരണം ലൂക്കിന്റെ മസ്തിഷ്കം വീർക്കുന്നതായും അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ രണ്ട് മൂന്ന് ദിവസം പാർപ്പിച്ചതായും ഡോക്ടർമാർ അറിയിച്ചു. ലൂക്ക് ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2020 8:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോവിഡിനെ പ്രതിരോധിക്കാൻ ദിവസവും 5 ലിറ്റർ വെള്ളം കുടിച്ചു; യുവാവ് അത്യാസന്ന നിലയിൽ



