ഓൺലൈൻ ഓർഡർ വഴി ഉത്പന്നങ്ങൾ മാറി വരുന്നതും പറ്റിക്കപ്പെടുന്നതും ഇതിന് മുമ്പ് നിരവധി തവണ വാർത്തയായിട്ടുണ്ട്. ഓൺലൈനിൽ ഡിഎസ്എൽആർ ക്യാമറ ഓർഡർ ചെയ്ത് കാത്തിരുന്ന് കിട്ടിയപ്പോൾ സോപ്പ് പെട്ടിയായതു പോലുള്ള സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.
എന്നാൽ പൂനെയിലെ യുവാവിന് മറിച്ചൊരു അനുഭവമാണ് ഓൺലൈൻ ഓർഡറിലൂടെ ഉണ്ടായിരിക്കുന്നത്.
ജോഷ് സോഫ്റ്റ് വെയർ കോ ഫൗണ്ടറും ഡയറക്ടറുമായ ഗൗതം റെഗെ ആമസോണിൽ ഓർഡർ ചെയ്തത് 300 രൂപ വിലയുള്ള സ്കിൻ ലോഷനാണ്. എന്നാൽ ഓർഡർ കയ്യിൽ കിട്ടി പാക്കറ്റ് പൊട്ടിച്ചപ്പോൾ ഗൗതമും ഞെട്ടി. മുന്നൂറ് രൂപ വിലയുള്ള ലോഷന് പകരം പെട്ടിക്കകത്തുള്ളത് 19,000 രൂപ വിലുയള്ള ബോസ് വയർലെസ് ഹെഡ്ഫോൺ.
Bose wireless earbuds (₹19k) delivered instead of skin lotion (₹300). @amazonIN support asked to keep it as order was non-returnable! 🤪🤦♂️🥳 pic.twitter.com/nCMw9z80pW
സംഭവം ഗൗതം ട്വിറ്ററിൽ പങ്കുവെച്ചതോടെ സമാന അനുഭവമുള്ള നിരവധി പേരും മറുപടിയുമായി എത്തി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.