'ഒന്നുകില്‍ കിഡ്‌നി തിരിച്ചുതരണം, അല്ലെങ്കില്‍ നഷ്ടപരിഹാരം വേണം'; മുൻ ഭാര്യയോട് വിചിത്ര ആവശ്യവുമായി ഭര്‍ത്താവ്
- Published by:Vishnupriya S
- news18-malayalam
Last Updated:
"ഒന്നുകില്‍ കിഡ്‌നി തിരിച്ചുതരണം, അല്ലെങ്കില്‍ നഷ്ടപരിഹാരം വേണം"
വിവാഹബന്ധം വേര്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട് കോടതികളില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ചിലപ്പോഴെല്ലാം അതിരുവിടാറുണ്ട്. 2009ല്‍ ന്യൂയോര്‍ക്കിലെ ഒരു ഡോക്ടര്‍ തന്റെ മുന്‍ഭാര്യയ്‌ക്കെതിരെ നല്‍കിയ ഒരു ഹര്‍ജിയും ഇത്തരത്തില്‍ വ്യത്യസ്തമായിരുന്നു. ഭാര്യയ്ക്ക് താന്‍ ദാനം ചെയ്ത കിഡ്‌നി തിരികെ വേണമെന്നും അല്ലെങ്കില്‍ അതിനൊത്ത നഷ്ടപരിഹാരം തനിക്ക് നല്‍കണമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. 1.5 മില്യണ്‍ ആണ് ഇദ്ദേഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
ഡോക്ടര്‍ റിച്ചാര്‍ഡ് ബാറ്റിസ്റ്റയാണ് തന്റെ മുന്‍ഭാര്യയായ ഡാവ്‌നെല്‍ ബാറ്റിസ്റ്റയ്ക്ക് കിഡ്‌നി ദാനം ചെയ്തത്. 2001ലായിരുന്നു ഇത്. ഡാവ്‌നെല്‍ നഴ്‌സായി ഒരു ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് പ്രണയത്തിലായ ഇവര്‍ 1990ല്‍ വിവാഹം കഴിച്ചു. 2005ലാണ് ഡാവ്‌നെല്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തു.
advertisement
നസ്സാവു യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ സര്‍ജന്‍ കൂടിയായ റിച്ചാര്‍ഡ് ബാറ്റിസ്റ്റ താന്‍ ദാനം ചെയ്ത കിഡ്‌നി തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ അതിനുതക്ക നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ആവശ്യവുമായി രംഗത്തെത്തി. 1.5 മില്യണ്‍ ഡോളര്‍ ആണ് ഇദ്ദേഹം നഷ്ടപരിഹാരമായി ചോദിച്ചത്. തന്റെ മൂന്ന് മക്കളെ കാണാന്‍ ഡാവ്‌നെല്‍ സമ്മതിക്കാത്തതാണ് റിച്ചാര്‍ഡിനെ പ്രകോപിപ്പിച്ചത്. അതിനായുള്ള അവസാന ശ്രമമാണിതെന്ന് റിച്ചാര്‍ഡ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിവാഹബന്ധം നിലനിര്‍ത്താന്‍ സാധിക്കുമെന്ന ധാരണയിലാണ് താന്‍ ഡാവ്‌നെല്ലിന് വൃക്ക ദാനം ചെയ്തതെന്ന് റിച്ചാര്‍ഡ് പറഞ്ഞു.
advertisement
എന്നാല്‍ വൃക്ക ലഭിച്ച ശേഷം ഡാവ്‌നെല്ലിന്റെ സ്വഭാവം ആകെ മാറിയെന്നും അവര്‍ക്ക് വേറേയും ബന്ധങ്ങളുണ്ടായിരുന്നുവെന്നും റിച്ചാര്‍ഡ് ആരോപിച്ചു. എന്നാല്‍ ഡോക്ടറുടെ ആവശ്യം കോടതിയില്‍ അംഗീകരിക്കപ്പെടില്ലെന്ന് നിരവധി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂല്യമുള്ള എന്തിനെങ്കിലും വേണ്ടി അവയവം കൈമാറ്റം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് മെഡിക്കല്‍ വിദഗ്ധനായ റോബര്‍ട്ട് വീച്ച് പറഞ്ഞു. '' ഇപ്പോള്‍ അത് അവരുടെ വൃക്കയാണ്. വൃക്ക അവരില്‍ നിന്നും മാറ്റിയാല്‍ അവര്‍ക്ക് സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ടി വരും. ചിലപ്പോള്‍ മരണത്തിലേക്ക് വരെ അവരെ തള്ളിവിടാം,'' എന്നും അദ്ദേഹം പറഞ്ഞു. നാസ്സു കൗണ്ടി സുപ്രീം കോടതി ഡോക്ടറുടെ ആവശ്യം തള്ളി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 23, 2024 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഒന്നുകില്‍ കിഡ്‌നി തിരിച്ചുതരണം, അല്ലെങ്കില്‍ നഷ്ടപരിഹാരം വേണം'; മുൻ ഭാര്യയോട് വിചിത്ര ആവശ്യവുമായി ഭര്‍ത്താവ്