'ഇവിടുത്തെ ഈ കുത്തിതിരിപ്പും കുണ്ടും കുഴിയും എനിക്ക് ഭയങ്കര ഇഷ്ടമാണ്' ; കേരളത്തെ കുറിച്ച് നവ്യാ നായര്‍
- Published by:Arun krishna
- news18-malayalam
Last Updated:
നമ്മളെ കുറിച്ച് ആളുകള്‍ എന്ത് പറഞ്ഞാലും സൈബര്‍ അറ്റാക്ക് നടത്തിയാലും വ്യക്തിപരമായി കേരളമാണ് എന്‍റെ സ്വര്‍ഗമെന്നും നവ്യ പറഞ്ഞു.
കേരളത്തിലെ കുത്തിതിരിപ്പും കുണ്ടും കുഴിയും തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് നടി നവ്യ നായര്‍. നവ്യ അഭിനയിച്ച പട്ടണത്തില്‍ സുന്ദരന്‍ എന്ന സിനിമയില്‍ ദിലീപ് പറയുന്നത് പോലെ ‘ഇവിടുത്തെ ഈ കുത്തിതിരിപ്പും കുണ്ടും കുഴിയും എനിക്ക് ഭയങ്കര ഇഷ്ടമാണ്’ എന്നായിരുന്നു നടിയുടെ പ്രതികരണം. കേരളത്തിലെ ട്രാഫിക്, കേരളത്തിലെ വൃത്തിയില്ലായ്മയും കൊതുകു കടിയുമെല്ലാം തനിക്കൊരു വികാരമാണെന്നും എല്ലാവര്‍ക്കും അങ്ങനെയാണോ എന്നറിയില്ലെന്നും നടി അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തന്‍റെ ബന്ധുക്കളില്‍ പലരും യുകെയിലൊക്കെ പോയി അവിടെ സെറ്റില്‍ ചെയ്തു. നമ്മള്‍ ഇടയ്ക്ക് അവധിക്ക് വിദേശത്ത് പോകുന്നത് പോലെയാണ് അവര്‍ കേരളത്തിലേക്ക് പോകുന്നത്. ബോംബെയില്‍ താമസിക്കുമ്പോഴും തനിക്ക് കേരളത്തിലേക്ക് മടങ്ങി വരണമെന്നാണ് തോന്നാറുള്ളതെന്നും നവ്യ പറഞ്ഞു.
യുകെയിലെ ലിവിങ് സൈറ്റല്‍ സുഖമാണെന്നാണ് അവര്‍ പറയാറുള്ളത്. ലൈഫ് സ്റ്റൈലിന് അനുയോജ്യമായ ഫേസിലിറ്റികളും അന്തരീക്ഷവുമാണ് അവിടെയുള്ളത്. പക്ഷെ തനിക്ക് കേരളത്തില്‍ താമസിക്കാനാണ് ഇഷ്ടമെന്നും നടി പറഞ്ഞു. നമ്മളെ കുറിച്ച് ആളുകള്‍ എന്ത് പറഞ്ഞാലും സൈബര്‍ അറ്റാക്ക് നടത്തിയാലും വ്യക്തിപരമായി കേരളമാണ് എന്‍റെ സ്വര്‍ഗമെന്നും നവ്യ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
May 20, 2023 4:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇവിടുത്തെ ഈ കുത്തിതിരിപ്പും കുണ്ടും കുഴിയും എനിക്ക് ഭയങ്കര ഇഷ്ടമാണ്' ; കേരളത്തെ കുറിച്ച് നവ്യാ നായര്‍