മാന്യമായി വസ്ത്രം ധരിച്ചില്ല എന്നാരോപിച്ച് അയൽവാസി പൊലീസിൽ പരാതി നൽകിയെന്ന വെളിപ്പെടുത്തലുമായി ടിക്ടോക് താരം. അമേരിക്കയിലെ ലോസ് ആഞ്ചലെസ് കാരിയായ രോവി വാഡേയാണ് തനിക്കേൽക്കേണ്ടി വന്ന ദുരനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്.
തന്റെ വീടിനു പുറത്തുള്ള തെരുവിൽ ഫ്ലാറ്റ്മെയ്റ്റിന്റെ സഹായത്തോടെ ഡാ൯സ് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ടിക് ടോക് താരം ധരിച്ച വസ്ത്രം കണ്ട് കലിപ്പ് കയറിയ അയൽവാസിയായ സ്ത്രീ ഉട൯ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
എന്നാൽ, ഒരു പൊതു സ്ഥലത്ത് വെച്ചാണ് താ൯ നൃത്തം ചെയ്യുന്നതെന്നും തനിക്ക് ഇവിടെ വെച്ച് വീഡിയോ ഷൂട്ട് ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ടിക്ടോക് താരം തന്റെ അയൽവാസിയെ വളരെ മാന്യമായ രീതിയിൽ പറഞ്ഞ് മനസ്സിലാക്കാ൯ ശ്രമിച്ചുവെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. എന്നിട്ടും ദേഷ്യം മാറാത്ത അയൽവാസി പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.
പെൺകുട്ടികൾക്കും കർഷകർക്കും ധനസഹായം, ഉദ്യോഗങ്ങളിൽ 33% സ്ത്രീ സംവരണം: ബംഗാളിൽ പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി
നിമിഷങ്ങൾക്കകം പൊലീസ് സ്ഥലത്ത് എത്തുകയും രോവിയുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ, സംഭാഷണം മുഴുവ൯ ടിക്ടോക് താരത്തിന്റെ ക്യാമറയിൽ പകർന്നിരുന്നു. രോവി തന്നെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചിട്ടുണ്ട്.
അടയ്ക്കയാണെന്ന് കരുതി എടുത്തു പൊളിച്ചു; സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 31 കാരിയുടെ വിരലുകൾ അറ്റു
11 മില്യണിലധികം ആളുകളാണ് ഈ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കണ്ടത്. താ൯ പൂർണമായി വസ്ത്രം ധരിച്ചിരിക്കുന്നു എന്ന് താരം പൊലീസ് ഉദ്യോഗസ്ഥരോട് പറയുന്നത് വീഡിയോയിൽ കാണാം. തന്റെ അയൽവാസിയുടെ പരാതി ഗൗരവത്തോടെ എടുക്കുന്നില്ല എന്ന് പറഞ്ഞ രോവി അയൽവാസിക്ക് തന്റെ സ്റ്റൈൽ ഇഷ്ടമില്ലാത്തത് കൊണ്ടാണ് പരാതിപ്പെടുന്നത് എന്ന് പറയുന്നു.
'എനിക്ക് താങ്കളുടെ ശരീരം ഇഷ്ടമല്ല എന്ന് പറഞ്ഞാൽ താങ്കൾ എന്തു ചെയ്യും,' രോവി ചോദിക്കുന്നു. ഈ ഭുമിയിൽ സുന്ദരിയായി നിലനിൽക്കാ൯ അവകാശമുള്ള വ്യക്തി എന്ന നിലക്ക് ഇനിയും ഇത്തരം വസ്ത്രങ്ങൾ ധരിക്കുമെന്ന് അവർ പറയുന്നു.
പൊലീസ് എന്ത് നടപടി എടുക്കണമെന്നാണ് തന്റെ അയൽവാസി ആഗ്രഹിക്കുന്നത് എന്ന് മനസ്സിലായില്ല എന്നും പറയുന്നുണ്ട് ടിക്ടോക് താരം. പൊലീസ് ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ താരത്തിനൊപ്പം തന്നെയാണ്.
നിരവധി പേരാണ് ഈ വീഡിയോക്ക് ഇന്റർനെറ്റിൽ പ്രതികരണം അറിയിച്ചു കൊണ്ടിരിക്കുന്നത്. അധികമാളുകളും അയൽവാസിക്ക് എതിരെ സംസാരിച്ചതിന് താരത്തെ പ്രശംസിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ചിലരെങ്കിലും രോവിയുടെ വസ്ത്രധാരണം ശരിയല്ല എന്ന അഭിപ്രായവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം, പരാതിക്ക് അടിസ്ഥാനമായ വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ താ൯ എന്തു വസ്ത്രമായിരുന്നു ധരിച്ചിരുന്നത് എന്നത് മറ്റൊരു വീഡിയോയിൽ രോവി പങ്കുവെക്കുന്നുണ്ട്. കീറിയ സ്റ്റൈലിലുള്ള ഒരു ഡെനിം ഷോർട്സും സിൽവർ ക്രോപ് ടോപുമായിരുന്നു താരത്തിന്റെ ഡ്രസ്. മുട്ടുകാൽ വരെ നീളമുള്ള ഒരു കറുത്ത ബൂട്ടും താരം ധരിച്ചിരുന്നു.
പൊലീസ് പുതിയ ഡ്രസ് കോഡ് നിർദ്ദേശിച്ച് കൊടുക്കണം എന്നാണോ അയൽവാസി ഉദ്ദേശിച്ചത് എന്ന് ഒരു ഇന്റർനെറ്റ് ഉപയോക്താവ് ചോദിച്ചു. പരാതിക്കാരിയുടെ ഭർത്താവിന് താരത്തെ ഇഷ്ടമായിരുന്നതു കൊണ്ടാവും പൊലീസിന് പരാതി നൽകിയെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ആളുകൾ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ടെന്ന് മറ്റൊരാൾ പറഞ്ഞു. എന്നാൽ, അയൽവാസി രോവി തന്റെ അധികാരത്തിലുള്ള സ്ഥലത്ത് സമ്മതം കൂടാതെ വീഡിയോ ഷൂട്ട് ചെയ്യുന്നു എന്ന തെറ്റായ പരാതി നൽകിയാണ് പൊലീസിനെ വിളിച്ചതെന്ന് പറയുന്നു.