പെൺകുട്ടികൾക്കും കർഷകർക്കും ധനസഹായം, ഉദ്യോഗങ്ങളിൽ 33% സ്ത്രീ സംവരണം: ബംഗാളിൽ പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി

Last Updated:

ഞായറാഴ്‌ച സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത്ഷാ ആണ് ബി ജെ പിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് ബി ജെ പി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയത്. നിർണായകമായ നിരവധി വാഗ്ദാനങ്ങൾ ഉൾക്കൊള്ളുന്ന പ്രകടന പത്രിക പ്രധാനമായും സ്ത്രീകളുടെ ക്ഷേമത്തിന് ഊന്നൽ നൽകുന്നതാണ്.
സമൂഹത്തിലെ പിന്നോക്ക സാഹചര്യങ്ങളിൽ നിന്നു വരുന്ന പെൺകുട്ടികൾക്ക് പ്രത്യേക ഊന്നൽ നൽകി കൊണ്ട് പെൺകുട്ടികൾക്കുള്ള സാമ്പത്തിക സഹായത്തിന് നിരവധി പദ്ധതികൾ രൂപീകരിക്കുമെന്ന് ബി ജെ പി വാഗ്ദാനം ചെയ്യുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഉദ്യോഗങ്ങളിൽ 33% സംവരണം സ്ത്രീകൾക്ക് ഏർപ്പെടുത്തുമെന്ന നിർണായകമായ പ്രഖ്യാപനവും പ്രകടന പത്രികയിലുണ്ട്. സ്ത്രീകൾക്ക് പ്രീ സ്‌കൂൾ മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകാനും അവർക്ക് സൗജന്യ ചികിത്സാ സംവിധാനങ്ങൾ ഉറപ്പു വരുത്താനുമുള്ള സംരംഭങ്ങൾ ആരംഭിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
advertisement
പട്ടിക ജാതി, പട്ടിക വർഗ, ഒ ബി സി, മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവയിലൊക്കെ ഉൾപ്പെടുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വേണ്ടി പ്രഖ്യാപിച്ച പദ്ധതികൾ പ്രകാരം ഒരു വ്യക്തിക്ക് ആകെ 3.72 ലക്ഷത്തിന്റെ സാമ്പത്തിക സഹായമാണ് ബി ജെ പി വാഗ്ദാനം ചെയ്യുന്നത്.
advertisement
മമത സർക്കാരിന്റെ 'കന്യാശ്രീ' എന്ന പദ്ധതിക്ക് ബദലായി ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസ കാലയളവിൽ നാല് ഘട്ടങ്ങളിലായി 22,000 രൂപ നൽകുന്ന പദ്ധതിക്കും ബി ജെ പി രൂപം നൽകുന്നുണ്ട്. എട്ടാം ക്ലാസിൽ എത്തിയാൽ പെൺകുട്ടികൾക്ക് 25,000 രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയാണ് കന്യാശ്രീ. അതോടൊപ്പം മമത ബാനർജിയുടെ ഗവൺമെന്റ് കൊണ്ടു വന്ന 'രൂപശ്രീ' എന്ന പദ്ധതിയെയും ബി ജെ പി ലക്ഷ്യം വയ്ക്കുന്നുണ്ട്.
18 വയസ് തികഞ്ഞാൽ പെൺകുട്ടികൾക്ക് 25.000 രൂപ ധനസഹായം ലഭിക്കുന്ന രൂപ ശ്രീ പദ്ധതിക്ക് പകരം ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന അവിവാഹിതകളായ പെൺകുട്ടികൾക്ക് രണ്ടു ലക്ഷം രൂപ ഗ്രാന്റ് നൽകുന്ന പദ്ധതിയാണ് ബി ജെ പി പ്രകടന പത്രികയിലൂടെ പ്രഖ്യാപിക്കുന്നത്. 'ബാലിക ആയോഗ്' എന്ന പേരിലുള്ള പദ്ധതിയുടെ കീഴിലാവും ഈ ധനസഹായം നൽകുക.
advertisement
കർഷകർക്ക് 10,000 രൂപയുടെ വാർഷിക ധനസഹായം നൽകുമെന്ന പ്രഖ്യാപനവും പ്രകടന പത്രികയിലുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ പി എം കിസാൻ പദ്ധതിയുടെ ഭാഗമായി 6000 രൂപയും സംസ്ഥാന ഗവൺമെന്റിന്റെ വകയായി 4000 രൂപയുമാണ് നൽകുക. ഒപ്പം മത്സ്യത്തൊഴിലാളികൾക്ക് 6000 രൂപയുടെ സാമ്പത്തിക സഹായം നൽകുമെന്നും ബി ജെ പി പ്രഖ്യാപിക്കുന്നു.
മൂന്ന് എയിംസ് ആശുപത്രികൾ, തലസ്ഥാന നഗരിയായ കൊൽക്കത്തയുടെ വികസനത്തിനായി 22,000 കോടി രൂപ, സോണാർ ബംഗ്ല എന്ന പേരിൽ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് 11,000 കോടി രൂപ തുടങ്ങിയവയും പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളിൽ ചിലതാണ്. വർഷങ്ങളായി അഭയാർഥികളായി കഴിയുന്നവർക്ക് പൗരത്വം ഉറപ്പാക്കുമെന്നും പത്രികയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
ഞായറാഴ്‌ച സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത്ഷാ ആണ് ബി ജെ പിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/India/
പെൺകുട്ടികൾക്കും കർഷകർക്കും ധനസഹായം, ഉദ്യോഗങ്ങളിൽ 33% സ്ത്രീ സംവരണം: ബംഗാളിൽ പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി
Next Article
advertisement
രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിലേക്ക്
രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിലേക്ക്
  • രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 20ന് ശബരിമലയിലെത്തുമെന്ന് സൂചന.

  • തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 16ന് തുറക്കും, ഒക്ടോബർ 20ന് രാഷ്ട്രപതി സന്ദർശിക്കും.

  • ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്ന് മേയ് 19ന് ശബരിമല സന്ദർശനം റദ്ദാക്കുകയായിരുന്നു.

View All
advertisement