കഴിഞ്ഞ ദിവസം ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്ളിക്സ് (netflix) സേവനം (service) തടസ്സപ്പെട്ടു. ഡൗണ്‍ ഡിറ്റക്റ്റര്‍ ഡോട്ട് കോം (down detector .com) ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. എല്ലാ ഉപകരണങ്ങളിലും (devices) നെറ്റ്ഫ്ളിക്സ് സ്ട്രീമിംഗിന് പ്രശ്നങ്ങള്‍ നേരിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ (america) നിന്നുള്ള നിരവധി സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളടക്കം 4000ത്തോളം റിപ്പോര്‍ട്ടുകളാണ് ഡൗണ്‍ ഡിറ്റെക്റ്റര്‍ പങ്കുവെച്ചത്.
എല്ലാ ഉപകരണങ്ങളിലും നെറ്റ്ഫ്ളിക്സിന്റെ സേവനം തടസ്സപ്പെട്ടിരുന്നു. എന്നാല്‍ ഒന്നര മണിക്കൂറിനുള്ളില്‍ നെറ്റ്ഫ്ളിക്സ് തിരിച്ചെത്തിയതായി കമ്പനി അറിയിച്ചു. ആയിരക്കണക്കിന് റിപ്പോര്‍ട്ടുകളാണ് അമേരിക്ക, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി ഇത് സംബന്ധിച്ച് പുറത്തു വന്നത്.
മാര്‍ച്ച് അവസാനം വരെയുള്ള കണക്കനുസരിച്ച് 220 മില്യണിലധികം ഉപയോക്താക്കളാണ് നെറ്റ്ഫ്ളിക്സിനുള്ളത്. വെള്ളിയാഴ്ച രാത്രയില്‍ ഷോകള്‍ കാണാം എന്ന തങ്ങളുടെ വീക്കെന്‍ഡ് പ്ലാനുകള്‍ പൊളിഞ്ഞതായി നിരവധിപ്പേര്‍ ട്വീറ്റ് ചെയ്തു. നിങ്ങളുടെ വെള്ളിയാഴ്ച രാത്രി എങ്ങനെയുണ്ടായിരുന്നു? എന്ന് പലരും ട്വീറ്റിലൂടെ ചോദിച്ചിട്ടുമുണ്ട്.
ആമസോണിന്റെ ക്ലൗഡ് സേവനത്തിന് തടസ്സം നേരിട്ടത് കഴിഞ്ഞ ഡിസംബറില്‍ നെറ്റ്ഫ്ളിക്സിന് തിരിച്ചടിയായിരുന്നു. വാള്‍ട്ട് ഡിസ്നി, ഡിസ്നി പ്ലസ്, റോബിന്‍ഹുഡ് തുടങ്ങിയ നിരവധി കമ്പനികളെ ഈ സംഭവം ബാധിച്ചിരുന്നു. വ്യാഴാഴ്ച ട്വിറ്ററിനും ഇന്‍സ്റ്റഗ്രാമിനും തടസ്സം നേരിട്ടിരുന്നു.
അതേസമയം, കഴിഞ്ഞ മാസം ചെലവു ചുരുക്കലിന്റെ ഭാഗമായി 300 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിരുന്നു. വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതിനെ തുടര്‍ന്നാണ് നടപടി. വരുമാനത്തില്‍ വന്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് കമ്പനി നടത്തുന്ന രണ്ടാം റൗണ്ട് പിരിച്ചു വിടലാണിത്. 300 ജീവനക്കാരെ, അതായത് കമ്പനിയിലെ നാല് ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടതായാണ് നെറ്റ്ഫ്ളിക്സ് അറിച്ചത്. പിരിച്ചു വിടപ്പെട്ടവരില്‍ ഭൂരിഭാഗവും നെറ്റ്ഫിള്ക്സിന്റെ അമേരിക്കയിലെ ജീവനക്കാരാണ്. കഴിഞ്ഞ മാസം കമ്പനി 150 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. വരുമാനത്തില്‍ കുറവു വന്നതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്നും നെറ്റ്ഫ്ലിക്സ്അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ചില കരാര്‍ തൊഴിലാളികളെയും എഡിറ്റോറിയല്‍ ജീവനക്കാരെയുമാണ് നെറ്റ്ഫ്ലിക്സ് പിരിച്ചു വിട്ടത്.
പണപ്പെരുപ്പവും യുക്രെയ്ന്-റഷ്യ യുദ്ധവും മറ്റ് സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള കടുത്ത മത്സരവുമൊക്കെ നെറ്റ്ഫ്ളിക്സിനെ കാര്യമായി തന്നെ ബാധിച്ചിരുന്നു. മഹാമാരിയുടെ വരവോടെ ആളുകള്‍ മറ്റ് സമാനമായ പ്ലാറ്റ്ഫോമുകള് വിനോദത്തിനായി കണ്ടെത്തുകയും ചെയ്തു. അതു കൊണ്ടു തന്നെ സമീപ മാസങ്ങളില്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു നെറ്റ്ഫ്ളിക്സ്. ആദ്യ പാദത്തില്‍ വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. നിലവിലെ പാദത്തില്‍ ഇതിലും ആഴത്തിലുള്ള നഷ്ടം ഉണ്ടാകുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്.
ജനുവരിയില്‍ പ്ലാനുകളുടെ വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് നെറ്റ്ഫ്ലിക്സ്വരിക്കാരുടെ എണ്ണത്തില്‍ കുറവു വന്നിരുന്നു. കൂടാതെ, ആമസോണ്‍, വാള്‍ട്ട് ഡിസ്നി, ഹുലു തുടങ്ങിയ എതിരാളികളില്‍ നിന്നുള്ള മല്‍സരവും ശക്തമായി. ഈ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളുടെയെല്ലാം വരിക്കാരുടെ എണ്ണം അടുത്തിടെ വര്‍ധിക്കുകയാണ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Entertainment News, Netflix