'മക്കളല്ലേ എല്ലാം'; പത്ത് വർഷത്തിൽ പത്ത് മക്കൾ; ഇനിയും കുഞ്ഞുങ്ങൾ വേണമെന്ന് ദമ്പതികൾ
- Published by:Naseeba TC
- news18-malayalam
Last Updated:
നവംബര്‍ 19നാണ്11ാം കുഞ്ഞ് പിറന്നത്. ഇനിയും ഒരു കുഞ്ഞുകൂടി വേണമെന്നാണ് ദമ്പതികളുടെ ആഗ്രഹം
അണു കുടുംബത്തിന്റെ കാലമാണ്. അച്ഛനും അമ്മയും ഒന്നോ രണ്ടോ മക്കളും മാത്രമാണ് പല വീടുകളിലും ഇന്നുള്ളത്. യൂറോപ്പിലാണെങ്കില്‍ കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്ന ദമ്പതികളുമുണ്ട്.
ഇതിനൊരു അപവാദമാണ് ബ്രിട്ടീഷ് ദമ്പതികളായ കോട്നിയും ക്ലിസ് റോജേഴ്‌സും. കുട്ടികളാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്ന് തെളിയിക്കുന്നതാണ് കോട്നിയുടേയും ക്ലിസിന്റെയും ജീവിതം. കുട്ടികളേക്കാൾ വലിയ സന്തോഷം മറ്റെന്തുണ്ടെന്നാണ് പതിനൊന്ന് മക്കളെ ചേർത്തു പിടിച്ച് ഈ ദമ്പതികൾ ചോദിക്കുന്നത്.
2008ലാണ് കോട്നിയും ക്ലിസും വിവാഹതരാകുന്നത്. 2010 ൽ ഇവർക്ക് ആദ്യ കുഞ്ഞ് പിറന്നു. ഇതിന് ശേഷമുള്ള പത്ത് വര്‍ഷത്തില്‍ കോട്ട്‌നിക്കു പത്ത് കുഞ്ഞുങ്ങൾ ജനിച്ചു. കഴിഞ്ഞ മാസമാണ് പതിനൊന്നാമനായി ഒരാൾ കൂടി ഇവരുടെ വലിയ കുടുംബത്തിലേക്ക് എത്തിയത്.
advertisement
You may also like:39 ഭാര്യമാരും 94 മക്കളും; നൂറ് മുറികളുള്ള വലിയ വീടിന്റെ നാഥനായി മിസോറാമിലെ എഴുപത്തിയഞ്ചുകാരൻ
ആറു ആണ്‍കുട്ടികളും നാലു പെണ്‍കുട്ടികളുമാണ് നേരത്തേ ഉണ്ടായിരുന്നത്. ഈ പത്ത് വര്‍ഷത്തില്‍ ഒമ്പതു മാസം മാത്രമേ ഗര്‍ഭിണിയല്ലാത്ത സമയമുണ്ടായിരുന്നുള്ളൂവെന്ന് കോട്നി പറയുന്നു. നവംബര്‍ 19ന് 11ാം കുഞ്ഞും പിറന്നു. ഇനിയും ഒരു കുഞ്ഞുകൂടി വേണമെന്നാണ് കോട്ട്‌നിയുടെയും ഭര്‍ത്താവിന്റെയും ആഗ്രഹം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2020 11:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'മക്കളല്ലേ എല്ലാം'; പത്ത് വർഷത്തിൽ പത്ത് മക്കൾ; ഇനിയും കുഞ്ഞുങ്ങൾ വേണമെന്ന് ദമ്പതികൾ