ഒരു മിനിറ്റിൽ ടെയ്ലർ സ്വിഫ്റ്റിന്റെ 34 പാട്ട് തിരിച്ചറിഞ്ഞ പാക് സ്വദേശിക്ക് ഗിന്നസ് റെക്കോർഡ്

Last Updated:

ബിലാൽ നേടുന്ന മൂന്നാമത്തെ ഗിന്നസ് റെക്കോർഡാണിത്.

അമേരിക്കൻ ഗായികയായ ടെയ്ലർ സ്വിഫ്റ്റിന്റെ 34 ഗാനങ്ങൾ ഒരു മിനിറ്റിനുള്ളിൽ തിരിച്ചറിഞ്ഞ് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ സ്വദേശിയായ യുവാവ്. ഇരുപതുകാരനായ ബിലാൽ ഇല്യാസ് ജന്ദിർ വെല്ലാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. 2019 ൽ ടെയ്ലർ സ്വിഫ്റ്റിന്റെ 27 ഗാനങ്ങളെ ഒരു മിനിറ്റിനുള്ളിൽ തിരിച്ചറിഞ്ഞ യുകെ സ്വദേശിയായ ഡാൻ സിംപ്സന്റെ റെക്കോർഡാണ് ബിലാൽ മറികടന്നത്.
താൻ ടെയ്ലർ സ്വിഫ്റ്റിന്റെ ഗാനങ്ങൾ ചെറുപ്പം മുതൽ തന്നെ കേൾക്കാറുണ്ടായിരുന്നുവെന്നും ടെയ്ലർ സ്വിഫ്റ്റിന്റെ കടുത്ത ആരാധകനാണ് താനെന്നും ലോക റെക്കോർഡ് കരസ്ഥമാക്കിക്കൊണ്ട് ബിലാൽ പറഞ്ഞു. പതിമൂന്നാം വയസ്സുമുതൽ ടെയ്ലർ സ്വിഫ്റ്റിന്റെ ഗാനങ്ങൾ സ്ഥിരമായി കേൾക്കുന്ന ബിലാലിന്റെ ഏറ്റവും പ്രീയപ്പെട്ട ആൽബം ഫോക് ലോർ (Folklore) ആണ്. സ്വിഫ്റ്റിന്റെ ഓരോ ഗാനങ്ങളിലെയും വരികൾ തന്റെ ഹൃദയത്തിൽ തട്ടിയവയാണെന്നും കേൾവിക്കാരന്റെ ഹൃദയത്തിൽ പതിയും വിധമാണ് ടെയ്ലർ സ്വിഫ്റ്റ് ഗാനങ്ങളെന്നും ബിലാൽ പറയുന്നു.
advertisement
സ്വിഫ്റ്റിന്റെ പ്രശസ്തമായ അമ്പതോളം ഗാനങ്ങൾ ക്രമരഹിതമായ രീതിയിൽ ഈണമില്ലാതെ ഒരാൾ വായിക്കുകയും അതിന്റെ തുടക്കത്തിൽ തന്നെ പല ഗാനങ്ങളും ബിലാൽ തിരിച്ചറിയുകയും ചെയ്തതായി ഗിന്നസ് റെക്കോർഡ് അധികൃതർ വ്യക്തമാക്കി. ടെയ്ലർ സ്വിഫ്റ്റിനോടുള്ള തന്റെ ആരാധന ലോകത്തെ അറിയിക്കാനുള്ള ഒരു വഴിയായാണ് ബിലാൽ ഗിന്നസ് റെക്കോർഡിനെ കണ്ടത്. പതിമൂന്ന് ആഴ്ചകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബിലാൽ റെക്കോർഡ് സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള ടെയ്ലർ സ്വിഫ്റ്റിന്റെ ആരാധകവൃന്ദം സ്വിഫ്റ്റീസ് ( Swifties ) എന്നാണ് അറിയപ്പെടുന്നത്. ഒരു ഔദ്യോഗിക “സ്വിഫ്റ്റി” ആകാൻ കഴിഞ്ഞതിലുള്ള സന്തോഷവും ബിലാൽ പങ്ക് വച്ചു.
advertisement
ബിലാൽ നേടുന്ന മൂന്നാമത്തെ ഗിന്നസ് റെക്കോർഡാണിത്. ഒരു മിനിറ്റിൽ 23 മൃഗങ്ങളുടെ പേരുകൾ അവയുടെ ശബ്ദം കേട്ട് തിരിച്ചറിഞ്ഞതിനുള്ള ഗിന്നസ് റെക്കോർഡ് 2021 ലും ഒരു മിനിറ്റിൽ ജസ്റ്റിൻ ബീബറിന്റെ 29 ഗാനങ്ങൾ തിരിച്ചറിഞ്ഞതിനുള്ള ഗിന്നസ് റെക്കോർഡ് കഴിഞ്ഞ വർഷവും ബിലാൽ നേടിയിയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരു മിനിറ്റിൽ ടെയ്ലർ സ്വിഫ്റ്റിന്റെ 34 പാട്ട് തിരിച്ചറിഞ്ഞ പാക് സ്വദേശിക്ക് ഗിന്നസ് റെക്കോർഡ്
Next Article
advertisement
'മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരം'; മുഖ്യമന്ത്രി പിണറായി വിജയൻ
'മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരം'; മുഖ്യമന്ത്രി പിണറായി വിജയൻ
  • മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

  • മോഹൻലാലിന് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കെ അവാർഡ് മലയാള സിനിമയ്ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി.

  • 65 വയസ്സിലും അഭിനയസപര്യ തുടരുന്ന മോഹൻലാലിനെ കേരള സർക്കാർ പൊന്നാടയണിയിച്ച് ആദരിച്ചു.

View All
advertisement