HOME /NEWS /Buzz / വിവാഹവേദിയിൽ വരന് 'എകെ 47'; പാകിസ്ഥാനിലെ ചെറിയ ഒരു സമ്മാനം

വിവാഹവേദിയിൽ വരന് 'എകെ 47'; പാകിസ്ഥാനിലെ ചെറിയ ഒരു സമ്മാനം

News18 Malayalam

News18 Malayalam

മുപ്പത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ പുഞ്ചിരിച്ചുകൊണ്ട് വരൻ വിവാഹസമ്മാനം വാങ്ങുന്നത് കാണാം. എകെ 47 കൈയിലേക്ക് വാങ്ങുന്നതിന്റെ ഞെട്ടൽ വരന്റെയോ വധുവിന്റെയോ മുഖത്ത് കാണാനുമില്ല.

  • Share this:

    ജന്മദിനമായാലും വിവാഹമായാലും വിവാഹവാർഷികമായാലും, സമ്മാനമായി എന്തു നൽകണമെന്നത് പലപ്പോഴും നമ്മളെയെല്ലാം കുഴക്കുന്ന ഒന്നാണ്. വിവാഹത്തിനാണെങ്കിൽ സൂക്ഷ്മതയോടെ സമ്മാനം തെരഞ്ഞെടുക്കുക എന്നത് ശ്രമകരമായ ജോലിയാണ്. എന്നാൽ പാകിസ്ഥാനിലെ വിവാഹവേദിയിൽ വരനും വധുവിനും ലഭിച്ചതാകട്ടെ അസാധാരണമായ ഒരു സമ്മാനമാണ്. എകെ 47 തോക്കാണ് ഇരുവർക്കും വിവാഹസമ്മാനമായി കിട്ടിയത്.

    Also Read- പച്ച നിറത്തിൽ മുട്ട, മാംസത്തിന്റെ നിറം നീല; അപൂർവയിനം കോഴിയുമായി ഗവേഷകർ

    എകെ 47 വരന് സമ്മാനമായി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഒരു സത്രീ പുതുമണവാളന് സമീപമെത്തി എകെ 47 സമ്മാനമായി നൽകുന്നതാണ് വീഡിയോയിൽ. 30 സെക്കന്റുള്ള വീഡിയോയിൽ ചിരിച്ചുകൊണ്ട് സമ്മാനം വാങ്ങുന്ന വരനെയും കാണാം. എകെ 47 ആണ് കൈയിലേറ്റുവാങ്ങുന്നുവെന്നതിന്റെ ഞെട്ടൽ വരന്റെയും വധുവിന്റെയും മുഖത്ത് കാണുന്നുമില്ല.

    Also Read- പന്നിയുടെ കുടൽമാല വലിച്ചെറിഞ്ഞ് പ്രതിപക്ഷം; തായ്‌വാന്‍ പാര്‍ലമെന്റില്‍ അടിയോടടി

    'വിവാഹസമ്മാനമായി കലഷ്നിക്കോവ് റൈഫിൾ' എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ വന്ന കമന്റിലാണ് വീഡിയോ പാകിസ്ഥാനിൽ നിന്നുള്ളതാണെന്ന് വ്യക്തമാകുന്നത്.

    രണ്ടുലക്ഷത്തോളം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. കമന്റുകളുടെ ഒരു കൂമ്പാരം തന്നെ വീഡിയോയുടെ താഴെ നിരന്നുകഴിഞ്ഞു.

    കൈയിലെ പണം തീർന്നതിനാൽ വിവാഹസമ്മാനമായി കിട്ടിയ എകെ 47 വിൽക്കാൻ ഒരുങ്ങുന്ന ജർമൻ സ്ത്രീയുടെ വാർത്ത ആഗസ്റ്റിൽ പുറത്തുവന്നിരുന്നു.

    First published:

    Tags: Pakistan, Viral video