പച്ച നിറത്തിൽ മുട്ട, മാംസത്തിന്റെ നിറം നീല; അപൂർവയിനം കോഴിയുമായി ഗവേഷകർ
- Published by:Naseeba TC
- news18-malayalam
Last Updated:
കാഴ്ച്ചയിൽ മറ്റു കോഴികളില്‍ നിന്ന് വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും നീല കലർന്ന ഇളം പച്ച നിറത്തിലുള്ള മുട്ടകളാണ് ഇവയുടേത്
ഇളം പച്ച നിറത്തിലുള്ള മുട്ടകളിടുന്ന ഷ്വീന്‍ജലര്‍ കോഴികള്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നു. നെതര്‍ലന്റിലാണ് പ്രത്യേകതയുള്ള കോഴികളുള്ളത്. ഇവയുടെ മാംസത്തിന്റെ നിറം നീലയാണ്. കാഴ്ച്ചയിൽ മറ്റു കോഴികളില്‍ നിന്ന് വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും നീല കലർന്ന ഇളം പച്ച നിറത്തിലുള്ള മുട്ടകളാണ് ഇവ ഇടുക.
ചിലിയിലെ അരോക്കാന പ്രദേശത്ത് നിന്നുള്ള നീല മുട്ടയിടുന്ന കോഴിയേയും ഇന്‍ഡോനേഷ്യയിലെ സുമാത്രയിലെ നീണ്ട ശരീരമുള്ള കോഴിയേയും ഇണ ചേർത്താണ് പുതിയ ഇനത്തെ സൃഷ്ടിച്ചതെന്ന് ഗവേഷകനായ റൂഡ് കാസന്‍ബ്രുഡ് പറയുന്നു.
You may also like:'പച്ച മുട്ടയിടുന്ന കോഴികൾ'; മലപ്പുറത്തിന് അത്ഭുതമായി ശിഹാബുദ്ദീന്റെ ഏഴു കോഴികൾ
ഏകദേശം പത്ത് വര്‍ഷം മുമ്പാണ് ഇത്തരം ഒരു ആലോചനയിൽ റൂഡ് കാസൻബ്രുഡ് എത്തിയത്. ബിയര്‍ കുടിച്ചിരിക്കുമ്പോഴത്തെ ചര്‍ച്ചയാണ് പുതിയ കോഴിയുടെ പിറവിക്കു കാരണമായത്.
advertisement
ഷ്വീൻജലർ കോഴികൾ ഒരു തവണ 60-70 മുട്ടകളിടും. ഇടത്തരം വലുപ്പമുള്ള കോഴികളുടെ മാംസവും നീല നിറമാണ്. നിറങ്ങള്‍ക്കു കാരണമായ ജീനുകളുടെ പരിണാമമാണ് നിറം മാറ്റത്തിന് കാരണം. നിറ വ്യത്യാസമുണ്ടെങ്കിലും കഴിക്കാൻ അനുയോജ്യമാണ് ഇറച്ചിയും മുട്ടയും.
You may also like:കൊറോണയെ തടയാനും കഞ്ചാവ്; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ
കോഴിയുടെ തൂവലുകള്‍ ആകര്‍ഷണിയമായതിനാല്‍ പ്രദര്‍ശനങ്ങളിലും വെക്കാറുണ്ട്. എല്ലാതരം കാലാവസ്ഥകളെയും അതിജീവിക്കാനുള്ള കഴിവും ഈ കോഴിക്കുണ്ട്. ചിലിയില്‍ മാത്രമല്ല ലോകത്ത് പലയിടങ്ങളിലും വ്യത്യസ്ത നിറങ്ങളിൽ മുട്ടയിടുന്ന കോഴികളുണ്ട്. ഇന്‍ഡോനേഷ്യയിലെ അയാം സെമാനിയെന്ന കോഴിയാണ് കരിങ്കോഴി. അതിന്റെ മുട്ടയുടെ അകവും പുറവുമെല്ലാം കറുത്ത നിറമാണ്.
advertisement
മലപ്പുറത്ത് പച്ച മുട്ടയിടുന്ന കോഴിയുടെ വാർത്ത നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഒതുക്കുങ്ങൽ അമ്പലവൻ കുളപ്പുരക്കൽ ശിഹാബുദ്ധീൻ വളർത്തുന്ന കോഴികളിടുന്ന മുട്ടയുടെ ഉണ്ണിക്ക് പച്ചനിറമായിരുന്നു. വിവിധ ഇനത്തിൽ പെട്ട കോഴികളെ ഒരുമിച്ചാണ് ശിഹാബുദ്ദീൻ കൂട്ടിലിട്ടിരുന്നത്.ക്രോസ് ബ്രീഡിംഗ് കാരണമുള്ള ജനിതക മാറ്റം ആയിരിക്കാം മുട്ടയുടെ നിറ വ്യത്യാസത്തിന് കാരണം എന്നാണ് കരുതുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2020 12:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പച്ച നിറത്തിൽ മുട്ട, മാംസത്തിന്റെ നിറം നീല; അപൂർവയിനം കോഴിയുമായി ഗവേഷകർ