മുത്തശ്ശിയുടെ മരണവാർത്തയറിഞ്ഞ് വിമാനം പറത്താനാകില്ലെന്ന് പൈലറ്റ്; ഇൻഡിഗോ വിമാനം മൂന്ന് മണിക്കൂർ വൈകി
- Published by:Arun krishna
- news18-malayalam
Last Updated:
വിമാനം പറന്നുയരുന്നതിന് തൊട്ടു മുൻപാണ് മുത്തശ്ശിയുടെ മരണവാർത്ത പൈലറ്റ് അറിഞ്ഞത്. ഇതോടെ തന്റെ മാനസികാവസ്ഥ ശരിയല്ലെന്നും അതിനാൽ വിമാനം പറത്താൻ സാധിക്കില്ലെന്നും പൈലറ്റ് എയർലൈൻ ഉദ്യോഗസ്ഥരെ അറിയിച്ചു.
മുത്തശ്ശിയുടെ മരണവാർത്തയറിഞ്ഞ് അസ്വസ്ഥനായ പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചതിനെതുടർന്ന് ഇൻഡിഗോ വിമാനം 3 മണിക്കൂർ വൈകി. ബുധനാഴ്ച പട്‌നയില്‍ നിന്ന് പൂനെയിലേക്കുള്ള വിമാനമാണ് വൈകിയത്. ഇൻഡിഗോ 6E-126 വിമാനത്തിൽ 162 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പാട്‌നയിലെ ജയ് പ്രകാശ് നാരായൺ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഉച്ചയ്ക്ക് 1:25 ന് വിമാനം പുറപ്പെടേണ്ടതായിരുന്നു. എന്നാൽ പൈലറ്റിനായി ജീവനക്കാരും യാത്രക്കാരും കാത്തിരിക്കുകയായിരുന്നു.
വിമാനം പറന്നുയരുന്നതിന് തൊട്ടു മുൻപാണ് മുത്തശ്ശിയുടെ മരണവാർത്ത പൈലറ്റ് അറിഞ്ഞത്. ഇതോടെ തന്റെ മാനസികാവസ്ഥ ശരിയല്ലെന്നും അതിനാൽ വിമാനം പറത്താൻ സാധിക്കില്ലെന്നും പൈലറ്റ് എയർലൈൻ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് ഉടൻ തന്നെ മറ്റ് വിമാനങ്ങൾക്ക് പുറപ്പെടാനായി റൺവേയിൽ നിന്ന് മാറ്റി വിമാനം പാർക്കിംഗ് ബേയിലേക്ക് തിരികെ കൊണ്ടുവന്നു. കൂടാതെ പൈലറ്റിന്റെ സാഹചര്യം മനസ്സിലാക്കി ഡൽഹിയിൽ നിന്ന് മറ്റൊരു പൈലറ്റിനെ ഏർപ്പാടാക്കുകയും ചെയ്തു.
advertisement
അങ്ങനെ 4:41 നാണ് വിമാനം പാട്നയിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ വിമാനം പുറപ്പെടാൻ വൈകിയതിൽ മനീഷ് കുമാർ എന്ന യാത്രക്കാരൻ തന്റെ അതൃപ്തി അറിയിച്ചു. ഇൻഡിഗോ ഈ സാഹചര്യം കൈകാര്യം ചെയ്തത് തികച്ചും സ്വീകാര്യമായ രീതിയിലല്ലെന്നും യാത്രക്കാരൻ പ്രതികരിച്ചു. എന്നാൽ യാത്രക്കാരന് ഉണ്ടായ ബുദ്ധിമുട്ടിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിക്കുകയും ഞങ്ങളുടെ നിയന്ത്രണങ്ങൾക്ക് അതീതമായാണ് കാര്യങ്ങൾ സംഭവിച്ചതെന്നും വ്യക്തമാക്കി.
അതേസമയം വിമാനം പുറപ്പെടാൻ വൈകിയതിനെ തുടർന്ന്, യാത്രക്കാർ റൺവേയിൽ ഇരുന്ന് ഭക്ഷണം കഴിച്ച സംഭവം ഉൾപ്പെടെ അഞ്ച് നിയമലംഘനങ്ങൾക്ക് ഇൻഡിഗോയ്ക്ക് അടുത്തിടെ 1.2 കോടി രൂപ പിഴ ചുമത്തിയിരുന്നു. മുംബൈ വിമാനത്താവളത്തിൽ യാത്രക്കാർ റണ്‍വേയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെയായിരുന്നു നടപടി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pune,Pune,Maharashtra
First Published :
January 20, 2024 5:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മുത്തശ്ശിയുടെ മരണവാർത്തയറിഞ്ഞ് വിമാനം പറത്താനാകില്ലെന്ന് പൈലറ്റ്; ഇൻഡിഗോ വിമാനം മൂന്ന് മണിക്കൂർ വൈകി