Google Doodle | ഗൂഗിൾ ഡൂഡിലിൽ പിസ്സ പസിൽ ഗെയിം; ടോപ്പിംഗുകളും സ്ലൈസുകളുടെ എണ്ണവും ക്രമീകരിച്ചാല്‍ സ്റ്റാറുകള്‍
Google Doodle | ഗൂഗിൾ ഡൂഡിലിൽ പിസ്സ പസിൽ ഗെയിം; ടോപ്പിംഗുകളും സ്ലൈസുകളുടെ എണ്ണവും ക്രമീകരിച്ചാല്‍ സ്റ്റാറുകള്‍
പിസ്സ ഇഷ്ടമല്ലാത്തവര്‍ ചുരുക്കമായിരിക്കും. ഒട്ടുമിക്ക ഭക്ഷണ പ്രേമികളുടെയും ഇഷ്ട വിഭവമാണ് പിസ്സ.
Last Updated :
Share this:
ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണ വിഭവങ്ങളിലൊന്നായ പിസ്സയാണ് ഇന്ന് ഗൂഗിള്‍ ഡൂഡിലില്‍ (Google Doodle) ചിത്രീകരിച്ചിരിക്കുന്നത്.
2007ല്‍ ഈ ദിവസമാണ് നിയാപൊളിറ്റന്‍ പിസ്സായുവോലോ യുനെസ്കോയുടെ (UNESCO) സാംസ്കാരിക പൈതൃക പട്ടികയില്‍ ഇടം നേടിയത്. ''മാവ് തയ്യാറാക്കുന്നതും വിറക് അടുപ്പില്‍ ചുട്ടെടുക്കുന്നതും അടങ്ങിയ നാല് വ്യത്യസ്ത ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പാചക കലയാണ് നിയാപൊളിറ്റന്‍ 'പിസായുവോലോ' എന്ന് യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന് അഭിപ്രായപ്പെട്ടു.
പിസ്സ പസില്‍ ഗെയിംഗൂഗിളിന്റെ പിസ്സ തീം പസില്‍ ഗെയിമില്‍, വിവിധ തരം പിസ അനുസരിച്ച് നിങ്ങളുടെ പിസ്സ സ്ലൈസ് അലങ്കരിക്കാന്‍ ആവശ്യമായ പിസ്സ ടോപ്പിങ്ങുകളും ചിത്രീകരിച്ചിട്ടുണ്ട്. ടോപ്പിംഗുകളും സ്ലൈസുകളുടെ എണ്ണവും കൃത്യമായി ക്രമീകരിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ സ്റ്റാറുകള്‍ ലഭിക്കും.
ഈജിപ്ത് മുതല്‍ റോം വരെയുള്ള പുരാതന നഗരങ്ങളില്‍ നൂറ്റാണ്ടുകളായി ടോപ്പിംഗുകളുള്ള ഫ്ലാറ്റ്ബ്രെഡ് ഉപയോഗിച്ചിരുന്നുവെങ്കിലും, ഇറ്റാലിയന്‍ നഗരമായ നേപ്പിള്‍സ് ആണ് പിസ്സയുടെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്നത്. ആഗോള കുടിയേറ്റം, സാമ്പത്തിക വികസനം, സാങ്കേതിക പുരോഗതി എന്നിവയുമായി ബന്ധപ്പെട്ടതാണ് പിസ്സയുടെ ചരിത്രം.
അന്താരാഷ്ട്രതലത്തില്‍, ഓരോ വര്‍ഷവും ഏകദേശം അഞ്ച് ബില്യണ്‍ പിസ്സകള്‍ ഉപയോഗിക്കുന്നുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഓരോ സെക്കന്‍ഡിലും 350 പിസ്സ സ്ലൈസുകള്‍ വീതം കഴിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
ഇന്നത്തെ ഗൂഗിള്‍ ഡൂഡിലില്‍ ചിത്രീകരിച്ചിരിക്കുന്ന പിസ്സകള്‍
പിസ്സ ഇഷ്ടമല്ലാത്തവര്‍ ചുരുക്കമായിരിക്കും. ഒട്ടുമിക്ക ഭക്ഷണ പ്രേമികളുടെയും ഇഷ്ട വിഭവമാണ് പിസ്സ. ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഏറ്റവും ജനപ്രിയമായ ഭക്ഷണങ്ങളില്‍ ഒന്നാണിത്. ഇറ്റലിയിലെ അടുക്കളകളില്‍ നിന്നും എത്തിയ പിസ്സ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ വിഭവങ്ങളില്‍ ഒന്നാണ്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.