എലിസബത്ത് രാജ്ഞിയുടെ ആഢംബര വസതികളിലൊന്ന് വാടകയ്ക്ക്; ഒരു കണ്ടീഷൻ ബാധകം

Last Updated:

നോർഫോക്കിലെ 20,000 ഏക്കർ സാന്ദ്രിംഗ്ഹാം എസ്റ്റേറ്റിലെ ആറ് കിടപ്പുമുറിയുള്ള വീടാണ് വാടകയ്ക്ക് നൽകുന്നത്

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി സാൻ‌ഡ്രിംഗ്ഹാമിലെ പ്രദേശത്തുള്ള അവരുടെ ആഡംബര സ്ഥലത്ത് താമസിക്കുന്നതിന് യോഗ്യതയുള്ള വാടകക്കാരെ തേടുന്നു. പക്ഷേ ഒരു നിബന്ധനയുണ്ട്. വാടകയ്ക്ക് വരുന്നവർ പൂച്ചകളെ കൊണ്ടുവരരുത്.
റോയൽ ഷൂട്ടിംഗ് പാർട്ടികൾക്കായി വളർത്തിക്കൊണ്ടുവന്ന പക്ഷികളെ വളർത്തു പൂച്ചകൾ കൊന്നതിനെ തുടർന്നാണ് 2016 ൽ ആദ്യമായി പൂച്ചകൾക്ക് കൊട്ടാര പരിസരത്ത് നിരോധനം ഏർപ്പെടുത്തിയത്. ഇത്രയും ആഢംബരമായ പ്രദേശത്ത് നായ്ക്കളെ പോലും അനുവദിച്ചിട്ടുണ്ട്. എന്നാൽ പൂച്ചകൾക്ക് പരിസരത്ത് അടുക്കാൻ കഴിയില്ല.
നോർഫോക്കിലെ 20,000 ഏക്കർ സാന്ദ്രിംഗ്ഹാം എസ്റ്റേറ്റിലെ ആറ് കിടപ്പുമുറിയുള്ള വീടാണ് വാടകയ്ക്ക് നൽകുന്നത്. 2021ലെ സ്പ്രിംഗ് സമയം മുതൽ പ്രതിമാസം 3,750 ഡോളറിനാകും വാടകയ്ക്ക് ഈ കെട്ടിടങ്ങൾ നൽകുക.
advertisement
രാജകീയ സ്വത്തിന്റെ തന്നെ പ്രദേശങ്ങളിൽപ്പെട്ട സ്ഥലത്ത് നീന്തൽക്കുളവും ടെന്നീസ് കോർട്ടും ഉണ്ട്. പുതിയ വാടകക്കാർ കുറഞ്ഞത് മൂന്ന് വർഷത്തേക്ക് എക്രിമെന്റ് സൈൻ ചെയ്യണമെന്ന് നിർബന്ധമാണ്. ആറ് കിടപ്പുമുറികളും മൂന്ന് ആർട്ടിക് റൂമുകളുമുള്ള കെട്ടിടം ഒരു വലിയ കുടുംബത്തിന് അനുയോജ്യമായ സ്ഥലമായാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ റിസപ്ഷൻ ഹാൾ, മൂന്ന് റിസപ്ഷൻ റൂമുകൾ, അടുക്കള, ഭക്ഷണ മുറി, യൂട്ടിലിറ്റി റൂം എന്നിവയുണ്ട്.
രാജകുടുംബത്തിന്റെ ആഢംബര സ്വത്തായതിനാൽ തന്നെ വാടകക്കാർ അവർക്ക് അനുയോജ്യരാണെന്ന് ഉറപ്പുവരുത്തും. കുറഞ്ഞത് മൂന്ന് വർഷത്തേക്ക് അവർ ഇവിടെ താമസിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എലിസബത്ത് രാജ്ഞിയുടെ ആഢംബര വസതികളിലൊന്ന് വാടകയ്ക്ക്; ഒരു കണ്ടീഷൻ ബാധകം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement