നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സാക്ഷിയുടെ പിറന്നാൾ ആഘോഷം ദുബായിൽ; ധോണിക്കൊപ്പം സാനിയയും ഷുഹൈബ് മാലിക്കും

  സാക്ഷിയുടെ പിറന്നാൾ ആഘോഷം ദുബായിൽ; ധോണിക്കൊപ്പം സാനിയയും ഷുഹൈബ് മാലിക്കും

  ധോണിക്കും സാക്ഷിക്കും ഒപ്പമുള്ള ചിത്രം പിറന്നാൾ ആശംസ നേർന്നു കൊണ്ട് സാനിയയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

  Image: instagram

  Image: instagram

  • Share this:
   ഐപിഎൽ കഴിഞ്ഞ് നാളുകളായി. ഇന്ത്യൻ ടീം ഓസ്ട്രേലിയൻ പര്യടനത്തിനായി ദുബായിൽ നിന്നും അടുത്ത ദിവസം തന്നെ പുറപ്പെടുകയും ചെയ്തു. എന്നാൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഹേന്ദ്ര സിങ് ധോണി ഇപ്പോഴും ദുബായിലാണ്. ഭാര്യ സാക്ഷിക്കും മകൾ സിവയ്ക്കുമൊപ്പം വിശ്രമകാലം ആഘോഷിക്കുകയാണ് ധോണി.

   സാക്ഷിയുടെ പിറന്നാളായിരുന്നു ഇന്നലെ. ദുബായിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആഘോഷം. കായിക ലോകത്തെ താരങ്ങളും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങൾ സാക്ഷി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

   ടെന്നീസ് താരം സാനിയ മിർസയും ഭർത്താവ് പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും ദുബായിലെ ആഘോഷങ്ങളിൽ പങ്കെടുത്തു. ധോണിക്കും സാക്ഷിക്കും ഒപ്പമുള്ള ചിത്രം പിറന്നാൾ ആശംസ നേർന്നു കൊണ്ട് സാനിയയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. വ്യാഴാഴ്ച്ചയായിരുന്നു സാക്ഷിയുടെ 32ാം പിറന്നാൾ.

   കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് സാനിയയും ഷുഹൈബും ഇന്ത്യയിലും പാകിസ്ഥാനിലുമായിരുന്നു മാസങ്ങളോളം കഴിഞ്ഞിരുന്നു. അടുത്തിടെയാണ് ഇരുവരും ദുബായിൽ എത്തിയത്.   അടുത്തിടെ ധോണിയെ കുറിച്ച് രസകരമായ കാര്യങ്ങൾ സാക്ഷി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഓറഞ്ച് നിറത്തിൽ മുടി നീട്ടി വളർത്തിയ കാലത്താണ് ധോണിയെ താൻ കാണുന്നതെങ്കിൽ നോക്കുക പോലുമില്ലായിരുന്നുവെന്നായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തൽ.

   "ഭാഗ്യത്തിന് നീളൻ മുടിയിൽ എനിക്കദ്ദേഹത്തെ കാണേണ്ടി വന്നില്ല. ഓറഞ്ച് കളറിൽ നീണ്ട മുടിയുമായാണ് അദ്ദേഹത്തെ ആദ്യം കണ്ടിരുന്നതെങ്കിൽ നോക്കുക പോലുമുണ്ടായിരുന്നില്ല. ആ ഹെയർസ്റ്റൈലിന് ഭംഗിയൊക്കെ കാണുമായിരിക്കും. പക്ഷെ മാഹിക്ക് അത് ചേരില്ല. ജോൺ എബ്രഹാമിനൊക്കെ ചേരും". ഐപിഎൽ സമയത്ത് ചെന്നൈ സൂപ്പർ കിങ്സ് പോസ്റ്റ് ചെയ്ത വീഡിയോയിൽ സാക്ഷി പറയുന്നു.

   വീട്ടിൽ ക്രിക്കറ്റിനെ കുറിച്ച് ചർച്ചയില്ലെന്നും സാക്ഷി പറഞ്ഞിരുന്നു. വീട്ടിൽ ആ ചർച്ചയ്ക്കൊന്നും ഇടമില്ല. എല്ലാത്തിനോടും ശാന്തതയോടെ സമീപിക്കുന്ന ധോണിയെ അസ്വസ്ഥപ്പെടുത്താൻ തനിക്ക് മാത്രമേ കഴിയൂ എന്നും സാക്ഷി.
   Published by:Naseeba TC
   First published:
   )}