ജാനകിക്കും നവീനും ഐക്യദാർഢ്യം; 'റാസ്പുടിന്' ചുവട് വെക്കാൻ ആഹ്വാനവുമായി SFI കുസാറ്റ്; ഒന്നാം സമ്മാനം 1500 രൂപ

Last Updated:

1500 രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജാനകിക്കും നവീനും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മത്സരം നടക്കുന്നത്.

കൊച്ചി: മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ വൈറലായി മാറിയ തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ജാനകിക്കും നവീനും എതിരെ വിദ്വഷ പ്രചരണം ഉണ്ടായ സാഹചര്യത്തിൽ ഇരുവർക്കും പിന്തുണയുമായി സാമൂഹ്യമാധ്യമങ്ങൾ. ലവ് ജിഹാദ് ആരോപിച്ച് ആയിരുന്നു ഇരുവർക്കും എതിരെ ആരോപണം. എന്നാൽ, ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് റാസ്പുടിൻ ഗാനത്തിന് നൃത്തച്ചുവട് വെക്കാൻ വിദ്യാർഥികളെ ക്ഷണിച്ചിരിക്കുകയാണ് കുസാറ്റ് എസ് എഫ് ഐ.
'എന്തോ ഒരു പന്തികേട്' എന്നാണ് മത്സരത്തിന് പേര് നൽകിയിരിക്കുന്നത്. ഒറ്റയ്ക്കും രണ്ടുപേരായിട്ടും മത്സരത്തിൽ പങ്കെടുക്കാം. സ്റ്റെപ്പ് എന്ന ഹാഷ് ടാഗിലാണ് വംശീയതയ്ക്ക് എതിരായ ഈ മത്സരം. ഏപ്രിൽ 14ന് മുമ്പ് അപേക്ഷകൾ ലഭിക്കേണ്ടതാണ്. 1500 രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജാനകിക്കും നവീനും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മത്സരം നടക്കുന്നത്.
തൃശൂർ മെ‍ഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിയും നവീനും കോളേജിന്റെ കോറിഡോറിൽ വെച്ച് കളിച്ച 30 സെക്കൻഡ് നൃത്തമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്. എന്നാൽ, ഇതിനെതിരെ കഴിഞ്ഞ ദിവസം ലബ് ജിഹാദ് ആരോപണം ഉയരുകയായിരുന്നു. കൃഷ്ണരാജ് എന്നയാളാണ് നവീന്റെയും ജാനകിയുടെയും നൃത്തത്തിൽ 'എന്തോ ഒരു പന്തികേട് മണക്കുന്നു' - എന്ന തരത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ,
advertisement
'ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.'
advertisement
ഇരുവർക്കുമെതിരെ സമാനമായ പരാമർശങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. അതേസമയം ഇരുവരെയും അനുകൂലിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. 'നവീനും ജാനകിയും ഇനിയും ചുവടുകൾ വെക്കുമെങ്കിൽ കേരള ജനത അതും ഏറ്റുവാങ്ങും. അതും ആസ്വദിക്കും. നിങ്ങളുടെ ജന്മം അറപ്പും വെറുപ്പും വിതയ്ക്കുന്ന വിഷങ്ങളായും തുടരും' എന്നായിരുന്നു പ്രമുഖ ബ്ലോഗർ ബഷീർ വള്ളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചത്.
advertisement
മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ് ജാനകി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജാനകിക്കും നവീനും ഐക്യദാർഢ്യം; 'റാസ്പുടിന്' ചുവട് വെക്കാൻ ആഹ്വാനവുമായി SFI കുസാറ്റ്; ഒന്നാം സമ്മാനം 1500 രൂപ
Next Article
advertisement
എല്ലാം മാറ്റിമറിച്ച ആ രാത്രി: ഇന്ത്യയുടെ ഹൃദയം തകർത്ത ഒരു തോൽവി ലോകകപ്പ് വിജയത്തിലേക്കുള്ള  ഇന്ധനമായത് എങ്ങനെ?
എല്ലാം മാറ്റിമറിച്ച ആ രാത്രി: ഇന്ത്യയുടെ ഹൃദയം തകർത്ത ഒരു തോൽവി ലോകകപ്പ് വിജയത്തിലേക്കുള്ള ഇന്ധനമായത് എങ്ങനെ?
  • ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം 2025ൽ ഐസിസി ഏകദിന ലോകകപ്പ് കിരീടം നേടി ചരിത്രം കുറിച്ചു.

  • ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യ 42 വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് ഉയർത്തി.

  • സെമിഫൈനലിൽ ജെമീമ റോഡ്രിഗസ് 127 റൺസ് നേടി ഇന്ത്യയുടെ വിജയത്തിലേക്ക് നയിച്ചു.

View All
advertisement