കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കാരണം, പങ്കുവച്ച പോസ്റ്റിന്റെ പ്രത്യേകത തന്നെ. കുട്ടിക്കാലത്തെയും ഇപ്പോഴത്തേയും ചിത്രങ്ങളാണ് മന്ത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
എന്നാൽ, രണ്ടു ചിത്രങ്ങൾക്കും ഒരു പൊതു സ്വഭാവമുണ്ട്. മുഖത്തെ ഗൗരവമാണ് രണ്ടു ചിത്രങ്ങളുടെയും ഹൈലൈറ്റ്.
വർഷങ്ങൾ കൊണ്ട് പണ്ടത്തെ ആ കുഞ്ഞുവാവ എങ്ങനെ മാറിയെന്നും ചിത്രത്തിൽ വ്യക്തം. ഇൻസ്റ്റഗ്രാമിൽ
ഇടയ്ക്കിടയ്ക്ക് ചെറിയ തമാശകൾ പങ്കുവയ്ക്കുന്നത് കേന്ദ്രമന്ത്രിയുടെ ഒരു ഹോബിയാണ്. ഇത്തവണ പങ്കുവച്ച ചിത്രത്തിൽ മുഖത്തെ ഭാവമാണ് ശ്രദ്ധ ആകർഷിക്കുന്നത്.
രസകരമായ ഒരു കുറിപ്പോടെയാണ് മന്ത്രി ചിത്രം പങ്കുവച്ചിരിക്കുന്നത്. 'നമ്മുടെ ബന്ധങ്ങളുടെ സ്വഭാവം നമുക്ക് മാറ്റാൻ കഴിഞ്ഞേക്കും, പക്ഷേ, മുഖഭാവം മാറ്റാൻ കഴിയില്ല' - ചിത്രത്തിന് താഴെ മന്ത്രി സ്മൃതി ഇറാനി കുറിച്ചു.
പോസ്റ്റിനു മന്ത്രി നൽകിയ അടിക്കുറിപ്പിലെ തമാശ ഫോളോവേഴ്സിന്റെ മുഖത്ത് ചിരി നൽകി. മന്ത്രിക്ക് നല്ല തമാശ പറയാനുള്ള കഴിവുണ്ടെന്ന് ആയിരുന്നു ഒരു കമന്റ്. അടുത്തിടെ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനു ശേഷം പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിന് നിരവധി റിയാക്ഷനുകൾ ലഭിച്ചിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.