'ഊഷ്മളമായ സ്വാ​ഗതത്തിന് നന്ദി'; ഇൻഡി​ഗോ ക്യാബിൻ ക്രൂവിന് നന്ദി പറഞ്ഞ് സ്മൃതി ഇറാനി

Last Updated:

ഇൻഡിഗോയിൽ യാത്ര ചെയ്തപ്പോഴുണ്ടായ സന്തോഷകരമായ അനുഭവമാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്.

ഇൻഡിഗോ ക്യാബിൻ ക്രൂവിന്റെ ഊഷ്മളമായ സ്വാ​ഗതത്തിന് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സ്മൃതി ഇറാനി സന്തോഷം പങ്കുവെച്ചത്. പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു.
ഇൻഡിഗോയിൽ യാത്ര ചെയ്തപ്പോഴുണ്ടായ സന്തോഷകരമായ അനുഭവമാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. സ്മൃതി ഇറാനിയുടെ ചിത്രങ്ങൾ ചേർത്ത ഒരു കൊളാഷും സ്വാഗത സന്ദേശവും ക്യാബിൻ ക്രൂ തയ്യാറാക്കിയിരുന്നു. ഇതിനൊപ്പം മന്ത്രിക്ക് സ്നേഹസമ്മാനമായി മധുര പലഹാരങ്ങളും നൽകി. ഇവയുടെ ചിത്രം സഹിതമാണ് മന്ത്രിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി.
ക്യാബിൻ ക്രൂ അം​ഗങ്ങളുടെ പേരുകളും പ്രത്യേകം മെൻഷൻ ചെയ്തിരുന്നു. ”ആരുടെയെങ്കിലും നല്ല മനസ് നിങ്ങളുടെ ദിവസം മധുരമുള്ളതാക്കാൻ സഹായിക്കുമ്പോൾ”, എന്നായിരുന്നു ഇൻസ്റ്റ​ഗ്രാം സ്റ്റോറിക്ക് മന്ത്രി നൽകിയ ക്യാപ്ഷൻ.
advertisement
സ്നേഹ ജാദവ് എന്ന ക്യാബിൻ ക്രൂ പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റും സ്മൃതി ഇറാനി ഷെയർ ചെയ്തിട്ടുണ്ട്. സ്മൃതി ഇറാനിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് സ്നേഹ പോസ്റ്റ് ചെയ്തത്.
കേന്ദ്രസർക്കാരിൽ വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ചുമതലയാണ് സ്മൃതി ഇറാനി വഹിക്കുന്നത്.
രാഷ്ട്രീയ പ്രവേശത്തിനു മുൻപ് ഒരു നടിയായിരുന്നു സ്‌മൃതി ഇറാനി. അവരെ പ്രശസ്തയാക്കിയ ക്യൂൻകി സാസ് ഭീ കഭി ബഹു ധീ എന്ന സീരിയലിൽ അഭിനയിച്ചിരുന്ന കാലത്തെക്കുറിച്ച് സ്‌മൃതി കുറച്ചുദിവസം മുൻപ് ഒരു വെളിപ്പെടുത്തൽ നടത്തുകയുണ്ടായി. ഒരുദിവസം തീരെ വയ്യാതായതു പോലെ തോന്നി സ്മൃതിക്ക്‌. ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. സുഖമില്ലാതിരുന്നതിനാൽ, തന്റെ ഷോട്ടുകൾ ആദ്യം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു. ഡോക്‌ടറെ വിളിച്ചതും എത്രയും വേഗം ആശുപത്രിയിൽ പോയി സോണോഗ്രാം എടുക്കാൻ നിർദ്ദേശിച്ചു. ഭർത്താവ് സുബിൻ അന്ന് വിദേശത്തായിരുന്നു. മകൻ സൊഹർ വീട്ടിൽ തനിച്ചും. ഓട്ടോയിൽ യാത്ര ചെയ്യവേ രക്തസ്രാവമുണ്ടായി. ലോഖണ്ഡ്വാലയിലെ ക്ലിനിക്കിൽ കൊണ്ടുവിടാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. അവിടെ ചെന്നതും ഒരു നേഴ്സ് ഓട്ടോഗ്രാഫിനായി ഓടിയെത്തി. അതൊപ്പിട്ടു കൊടുത്ത ശേഷം, തനിക്ക് ഗർഭം അലസിയതായി തോന്നുന്നു എന്നും അഡ്മിറ്റ് ചെയ്യണമെന്നും സ്‌മൃതി ആവശ്യപ്പെട്ടു.
advertisement
 അതേ രാത്രിയിൽ തന്നെ അടുത്ത ദിവസം ഷൂട്ടിങ്ങിനു വരണമെന്ന് പറഞ്ഞ് സ്‌മൃതിക്ക് ഫോൺകോൾ വന്നു. ഗർഭം അലസിയെന്ന് പറഞ്ഞിട്ടും, പിറ്റേന്ന് ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ കയറിയാൽ മതിയെന്ന ‘സൗജന്യം’ മാത്രമാണ് സ്‌മൃതിക്ക്‌ ലഭിച്ചത്. അന്ന് പകൽ ഷിഫ്റ്റിൽ രവി ചോപ്രയുടെ രാമായണത്തിലും, ഉച്ചയ്ക്ക് രണ്ടുമണി മുതൽ ഏക്താ കപൂറിന്റെ ക്യൂൻകി സീരിയലിലും അഭിനയിക്കണമായിരുന്നു. തന്റെ അവസ്ഥ പറഞ്ഞതും, രാമായണത്തിൽ സീതയുടെ വേഷമായിട്ടു പോലും നിർമാതാവ് രവി ചോപ്ര ഷൂട്ടിംഗ് മാറ്റിവച്ചു. എന്നാൽ മറ്റ് 50 അഭിനേതാക്കൾ ഉണ്ടായിട്ടും, ഏക്താ കപൂറിന്റെ ഷൂട്ടിങ്ങിനു എത്തിയേ മതിയാകുമായിരുന്നുള്ളൂ. സ്‌മൃതി ഗർഭം അലസി എന്ന് നുണ പറയുന്നു എന്ന് ഒരു സഹപ്രവർത്തകൻ നിർമാതാവിനെ തെറ്റിദ്ധരിപ്പിച്ചിരുന്നു. നീലേഷ് മിശ്രയുടെ ഷോയിൽ പങ്കെടുക്കവെയാണ് സ്‌മൃതി ഇറാനി ഇക്കാര്യം വെളിപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഊഷ്മളമായ സ്വാ​ഗതത്തിന് നന്ദി'; ഇൻഡി​ഗോ ക്യാബിൻ ക്രൂവിന് നന്ദി പറഞ്ഞ് സ്മൃതി ഇറാനി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement