മദ്യപിച്ച് വണ്ടിയോടിച്ചതിന് പിടിയിലായ വ്യക്തിയെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ബ്രെത് അനലൈസർ ടെസ്റ്റിന് വിധേയനാക്കാൻ ശ്രമിച്ചപ്പോൾ വിസമ്മതിച്ച ഇയാളെ പോലീസ് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. പരിശോധനയിൽ രക്തത്തിൽ 0.2 നിലയിൽ മദ്യത്തിന്റെ അംശം കണ്ടെത്തി. ഇത് അനുവദനീയമായ അളവിന്റെ ഇരട്ടിയാണ്.
പരിശോധനയിലും ഇയാൾ മദ്യപാനിയല്ല എന്ന് കണ്ടെത്തി.
സംഗതി ഇതാണ്. ഇയാളുടെ വയറിന് ബിയർ ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്. അമേരിക്കയിലെ നോർത്ത് കരോളിനയിലാണ് സംഭവം. ദഹനേന്ദ്രിയത്തിലെ കാർബോഹൈഡ്രേറ്റുകൾ എത്തനോൾ ആക്കി മാറ്റുന്ന അവസ്ഥയാണിത്. ഇത് മദ്യത്തിലെ പ്രധാന ഘടകമാണ്. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ കേവലം അഞ്ചു പേർക്ക് മാത്രമാണ് ഈ അവസ്ഥ കണ്ടത്തിയിട്ടുള്ളത്.
ഇയാൾ വർഷങ്ങളായി കാഴ്ചമങ്ങൾ, ഡിപ്രെഷൻ, പൊട്ടിത്തെറിക്കുന്ന സ്വഭാവം, ഓർമ്മക്കുറവ് എന്നിവയ്ക്ക് ഡോക്‌ടറെ കണ്ടു വരികയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alcohol, Auto-Brewery Syndrome, Drunk and drive, Drunken Driving