'പേടിക്കാനൊന്നുമില്ല, നല്ല ഫ്രണ്ട്ലിയായി പെരുമാറുന്ന ആനയാ'; സോഷ്യൽ മീഡിയയിൽ തലയെടുപ്പോടെ അരിക്കൊമ്പന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മയക്കുമരുന്നിന് അടിമയായ അരിക്കൊമ്പൻ മുതൽ പാന്‍ ഇന്ത്യൻ സൂപ്പർ സ്റ്റാറായ അരിക്കൊമ്പൻ വരെ ട്രോളുകളാൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
തമിഴ്നാട്ടിലെ കമ്പം ടൗണിൽ രാവിലെ മുതൽ ഭീതി പരത്തിയ കാട്ടാന അരിക്കൊമ്പന്‍ വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞ് നിൽക്കുകയാണ്. അരിക്കൊമ്പന്റെ തിരിച്ചുവരവായും കേരള വനംവകുപ്പിന്‍റെ കഴിവില്ലായ്മയാണെന്നും തമിഴ്നാട് വനം വകുപ്പിന്റെ പ്രതിസന്ധികളും ട്രോളുകളില്‍ നിറയുകയാണ്.
അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉള്‍പ്പെടെ ട്രോളുകളില്‍ നിറയുകയാണ്. മയക്കുമരുന്നിന് അടിമയായ അരിക്കൊമ്പൻ മുതൽ പാന്‍ ഇന്ത്യൻ സൂപ്പർ സ്റ്റാറായ അരിക്കൊമ്പൻ വരെ ട്രോളുകളാൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
തമിഴ്നാട് അരിക്കൊമ്പൻ മിഷൻ കണ്ടാസ്വദിക്കുന്ന കേരള വനംവകുപ്പും ട്രോളുകളിൽ നിറയുന്നുണ്ട്. അരിക്കൊമ്പൻ മയക്കുവെടി വെച്ച് പിടികൂടി മേഘമല കടുവാസങ്കേത്തിനുള്ളിലേക്ക് മാറ്റാനാണ് തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
advertisement


മേഘമല സിസിഎഫ് ന്റെ നേതൃത്വത്തില്‍ ദൗത്യം പൂര്‍ത്തീകരിക്കാനാണ് തമിഴ്‌നാട് വനംവകുപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മൂന്ന് കുങ്കിയാനകളും പാപ്പാന്‍മാരും മയക്കുവെടി വിദഗ്ധരും ഡോക്ടര്‍മാരും ടീമിലുണ്ടാകും.

advertisement
കഴിഞ്ഞ ദിവസം, ലോവര്‍ ക്യാമ്പ് വന മേഖലയില്‍ ആയിരുന്ന അരികൊമ്പന്‍ ഇന്ന് രാവിലെയാണ് ഗൂഢല്ലൂര്‍ കടന്ന് കമ്പത്ത് എത്തിയത്. നഗരത്തിലെ നിരത്തില്‍ ആന ഇറങ്ങിയത് പരിഭ്രാന്തി പരത്തി. ഓട്ടോറിക്ഷ അടക്കം നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ആനയെ വരുന്നത് കണ്ട് ഓടി മാറുന്നതിനിടെ ഒരാള്‍ക്ക് പരുക്കേറ്റു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 27, 2023 8:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പേടിക്കാനൊന്നുമില്ല, നല്ല ഫ്രണ്ട്ലിയായി പെരുമാറുന്ന ആനയാ'; സോഷ്യൽ മീഡിയയിൽ തലയെടുപ്പോടെ അരിക്കൊമ്പന്‍