എന്റെ വീട്ടിൽ റെയ്‌ഡോ; താൻ അറിഞ്ഞില്ല എന്ന് സുജിത് ഭക്തൻ

Last Updated:

കോടികളുടെ വാർഷികവരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത്

സുജിത് ഭക്തൻ
സുജിത് ഭക്തൻ
തന്റെ വീട്ടിൽ റെയ്ഡ് നടന്ന വിവരം അറിഞ്ഞില്ല എന്ന് പ്രശസ്ത വ്ലോഗർ സുജിത് ഭക്തൻ. വലിയ വരുമാനമുള്ള വ്‌ളോഗർമാരുടെ വീട്ടിലാണ് ആദായനികുതി റെയ്ഡ് നടത്തിയത്. സംഭവത്തെക്കുറിച്ച് വന്ന ഒരു വാർത്തയോടുള്ള സുജിത് ഭക്തന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. കോടികളുടെ വാർഷികവരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത്. പലർക്കും ഓഫീസുകൾ ഇല്ലാത്തതിനാൽ അവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.
രാവിലെ മുതൽ ഇവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. സാമ്പത്തിക ഇടപാടിന്റെ രേഖകൾ പരിശോധിച്ച് വരികയാണ്. പലർക്കും ഒന്ന് മുതൽ രണ്ട് കോടി രൂപ വരെ യൂട്യൂബ് വഴി വാർഷിക വരുമാനമുണ്ട്. ആദ്യമായാണ് സംസ്ഥാനത്തു യൂട്യൂബർമാരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത്.
ഒരുപക്ഷെ ആദ്യമായാണ് ആദായ നികുതി വകുപ്പ് സോഷ്യൽ മീഡിയ വരുമാനത്തിൽ കണ്ണുവെക്കുന്നത്. സജു മുഹമ്മദ്, സെബിൻ തുടങ്ങിയവരും യൂട്യൂബർമാരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു എന്നാണ് വിവരം. പലരുടെയും വീഡിയോകൾ വളരെ പ്രശസ്തമാണ്. വ്യൂസ് കണക്കെടുത്താൽ നല്ലൊരു തുക വരുമാനം ലഭിക്കുന്നുണ്ട്.
advertisement
ഏറ്റവും കൂടുതൽ വരുമാനം നേടുന്ന യൂട്യൂബർമാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് പുരോഗമിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
Summary: Vlogger Sujith Bhakthan, reacted to the matter of income tax raid at the residences of vloggers. Pearle Maaney and others vloggers are among whose homes were raids are taking place. Bhakthan was responding to a new item on the same
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എന്റെ വീട്ടിൽ റെയ്‌ഡോ; താൻ അറിഞ്ഞില്ല എന്ന് സുജിത് ഭക്തൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement