'നീരുവെച്ച കാലും തളർന്ന ശരീരവും, ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങനെ'; ഋഷഭ് ഷെട്ടി
- Published by:Sarika N
- news18-malayalam
Last Updated:
നീരുവെച്ച കാലും കടുത്ത ക്ഷീണവും വകവെക്കാതെയാണ് ഏറെ ചർച്ചയായ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചതെന്ന് താരം വെളിപ്പെടുത്തി
തിയേറ്ററുകളിൽ വൻ വിജയം നേടി പ്രദർശനം തുടരുന്ന 'കാന്താര: ചാപ്റ്റർ 1' സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളുടെ ചിത്രീകരണത്തെക്കുറിച്ചുള്ള പോസ്റ്റുമായി സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി. നീരുവെച്ച കാലും കടുത്ത ക്ഷീണവും വകവെക്കാതെയാണ് ഏറെ ചർച്ചയായ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചതെന്ന് താരം വെളിപ്പെടുത്തി.
ചിത്രീകരണത്തിനിടെയുള്ള അനുഭവം പങ്കുവെച്ചുകൊണ്ട് ഋഷഭ് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ: "നീരുവെച്ച കാലും തളർന്ന ശരീരവുമായിരുന്നു ക്ലൈമാക്സ് ചിത്രീകരണ സമയത്ത്. എന്നാൽ ഇന്ന്, ആ ക്ലൈമാക്സ് ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും പ്രശംസ നേടുകയും ചെയ്യുന്നു. ഞങ്ങൾ വിശ്വസിക്കുന്ന ദൈവാനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് ഇത് സാധ്യമായത്. പിന്തുണച്ച എല്ലാവർക്കും നന്ദി."
advertisement
ശാരീരിക വെല്ലുവിളികൾക്കപ്പുറം, സിനിമയുടെ തിരക്കഥാ രചനയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും ഋഷഭ് മനസ്സ് തുറന്നു. പ്രീക്വലിന്റെ തിരക്കഥയ്ക്ക് അന്തിമരൂപം നൽകാൻ ഏകദേശം 15-16 ഡ്രാഫ്റ്റുകളിലൂടെ കടന്നുപോകേണ്ടി വന്നു. "ആദ്യ ഭാഗമായ കാന്താരയ്ക്ക് വേണ്ടി 3-4 മാസം കൊണ്ട് 3-4 ഡ്രാഫ്റ്റുകൾ മാത്രമാണ് എഴുതിയത്. എന്നാൽ, പുതിയ ഭാഗത്തിനായി ഞങ്ങൾ ശിവയുടെ അച്ഛന്റെ കഥയിൽ നിന്നാണ് തുടങ്ങിയത്. പിന്നീട് ഈ പശ്ചാത്തല കഥ ഒരു ഐതിഹ്യമെന്നതിലുപരി ഒരു തുടക്കമായി പരിഗണിക്കാൻ തീരുമാനിച്ചു. അതൊരു ചെറിയ ഭാഗമായി ഒതുങ്ങില്ലെന്നും പൂർണ്ണമായ ഒരു തിരക്കഥയായി വളരേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞു," ഋഷഭ് പറഞ്ഞു.
advertisement
നാലാം നൂറ്റാണ്ടിലെ കദമ്പ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 'കാന്താര: ചാപ്റ്റർ 1' ഇതിനോടകം ആഗോളതലത്തിൽ 600 കോടിയിലധികം കളക്ഷൻ നേടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മലയാളികളുടെ പ്രിയതാരം ജയറാം, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
October 13, 2025 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നീരുവെച്ച കാലും തളർന്ന ശരീരവും, ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങനെ'; ഋഷഭ് ഷെട്ടി