പബ്ജി കളിക്കാന്‍ പത്ത് ലക്ഷം രൂപ ചെലവാക്കിയതിന് മാതാപിതാക്കള്‍ ശാസിച്ചു; വീടുവിട്ടോടി ഗുഹയിലൊളിച്ച് കൗമാരക്കാരന്‍

Last Updated:

അന്വേഷണത്തില്‍ കുട്ടി പബ്ജി വിഡിയോ ഗെയിമിന് അടിമയായിരുന്നെന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു.

News18
News18
മുംബൈ: പബ്ജി വിഡിയോ ഗെയിം കളിക്കാനായി 16 വയസുകാരന്‍ ചെലവാക്കിയിത് പത്ത് ലക്ഷം രൂപ. പത്ത് ലക്ഷം രൂപ ചെലവാക്കി പബ്ജി കളിച്ചതിന് മാതാപിതാക്കാള്‍ ശാസിച്ചതിന് കൗമാരക്കാരന്‍ വീടുവിട്ടുപോയി. മുംബൈ ജോഗേശ്വരിയിലാണ് സംഭവം. ബുധനാഴ്ച വൈകിട്ട് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തട്ടിക്കൊണ്ടേ് പോകലിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഉച്ചയോടെ അന്ധേരിയിലെ മഹാകാളി ഗുഹയ്ക്കടുത്ത് കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തില്‍ കുട്ടി പബ്ജി വിഡിയോ ഗെയിമിന് അടിമയായിരുന്നെന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഗെയിം കളിക്കുന്നതിനായി പത്ത് ലക്ഷം രൂപ ചെലവാക്കിയതായും മാതാപിതാക്കള്‍ പൊലീസിനോട് വെളിപ്പെടുത്തി.
advertisement
അന്ധേരിയിലെ മഹാകാളി ഗുഹയ്ക്കടുത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയ ശേഷം ലീസ് കൊണ്‍സിലിങ് നല്‍കിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പം അയച്ചതായി പൊലീസ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പബ്ജി കളിക്കാന്‍ പത്ത് ലക്ഷം രൂപ ചെലവാക്കിയതിന് മാതാപിതാക്കള്‍ ശാസിച്ചു; വീടുവിട്ടോടി ഗുഹയിലൊളിച്ച് കൗമാരക്കാരന്‍
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement