• HOME
  • »
  • NEWS
  • »
  • buzz
  • »
  • പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭർത്താവിന് മിന്നും വിജയം; സന്തോഷത്താൽ പ്രിയതമനെ തോളിലേറ്റി നടന്ന് ഭാര്യ

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭർത്താവിന് മിന്നും വിജയം; സന്തോഷത്താൽ പ്രിയതമനെ തോളിലേറ്റി നടന്ന് ഭാര്യ

വാശിയേറിയ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ഭർത്താവിനെ സ്വന്തം ചുമലിലേറ്റി ഗ്രാമം മുഴുവൻ നടന്ന് ആഘോഷിച്ചു.

  • Share this:
    വാശിയേറിയ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭർത്താവ് ഗംഭീര വിജയം നേടിയാൽ ഭാര്യ പിന്നെ എന്തുചെയ്യും. പ്രിയതമനേയും തോളിലേറ്റി ഗ്രാമം മുഴുവൻ നടന്ന് ആഘോഷിക്കും. പൂനെയിലെ പാലു ഗ്രാമത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് രേണുക സന്തോഷ് ഗൗരവിന്റെ ഭർത്താവ് വിജയിച്ചത്.

    വാശിയേറിയ പോരാട്ടമായിരുന്നു സന്തോഷ് ഗൗരവും എതിർസ്ഥാനാർത്ഥിയും തമ്മിൽ നടന്നത്. ഒടുവിൽ ഫലം വന്നപ്പോൾ 221 വോട്ടിന് എതിർസ്ഥാനാർത്ഥിയെ സന്തോഷ് ഗൗരവ് മലർത്തിയടിച്ചു.

    കോവിഡ‍് മാനദണ്ഡങ്ങൾ പാലിച്ചുള്ള വിജയാഘോഷങ്ങൾ മാത്രമേ പാടുള്ളൂ എന്ന ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശമുള്ളതിനാൽ രേണുക തന്നെ ഭർത്താവിന്റെ വിജയം ആഘോഷിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.

    You may also like:ഭണ്ഡാരപ്പെട്ടിയിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ചു; ഒരു ലക്ഷം തിരികെ നൽകി മോഷ്ടാവ്

    വിജയാഘോഷങ്ങൾക്ക് അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്നായിരുന്നു നിർദേശം. ഇതോടെ പാർട്ടി പ്രവർത്തകരെയോ സുഹൃത്തുക്കളെയോ ഒന്നും രേണുക അന്വേഷിച്ചില്ല. ഭർത്താവിനെ സ്വന്തം ചുമലിലേറ്റി ഗ്രാമം മുഴുവൻ നടന്ന് ആഘോഷിച്ചു.

    എന്തായാലും രേണുകയും ചുമലിലേറി വിജയശ്രീലാളിതനായി പുഞ്ചിരിച്ചു നിൽക്കുന്ന സന്തോഷ് ഗൗരവും ഇപ്പോൾ സോഷ്യൽമീഡിയയിലെ താരങ്ങളാണ്. ജക്മത്ത ദേവി ഗ്രാംവികാസ് പാനലിലാണ് സന്തോഷ് ഗൗരവ് മത്സരിച്ചത്. ഏഴിൽ ആറ് സീറ്റും നേടി പാനൽ വിജയിക്കുകയും ചെയ്തു.
    Published by:Naseeba TC
    First published: