'ഇന്ത്യ തിരിച്ചെത്തും, അടുത്ത ഫ്ലൈറ്റില്‍'; സെമിഫൈനൽ തോൽവിയിൽ ഇന്ത്യൻ ടീമിന് ട്രോൾമഴ

Last Updated:

അല്ലേലും ഈ കപ്പ് വേണ്ടെന്നും പേടിഎം കപ്പ് ഉണ്ടെന്നും ട്രോളുകൾ

ഐസിസി ടി20 ലോകകപ്പ് മത്സരത്തിലെ സെമി ഫൈനൽ തോൽവിയോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ട്രോൾ മഴ. സെമിഫൈനലിൽ പത്തു വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തകർത്തത്. ഇന്ത്യയെ തോൽവിയിൽ രോഷം ഉയരുന്നുണ്ട്. ടീമിന്‍റെ മോശം പ്രകടനത്തെ വിമർശിച്ചും പരിഹസിച്ചും നിരവധി ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറ‍ഞ്ഞിരിക്കുകയാണ്.
ഇംഗ്ലണ്ട് ഓപ്പണർമാരായ ജോസ് ബ്ടലർ- അലക്സ് ഹെയ്ൽസ് കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന് തടസം സൃഷ്ടിച്ചത്. ഇന്ത്യൻ ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയെയും വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിനെതിരെയും വിമർശനങ്ങളും ട്രോളുകളും ഉയരുന്നുണ്ട്.
ഇംഗ്ലണ്ട് ഓപ്പണർമാരുടെ മികച്ച പ്രകടനവും ഇന്ത്യൻ ബൗളർമാരുടെ താളം തെറ്റിയ പ്രകടനവും പ്രതികൂലമായി ബാധിച്ചു. കൂടാതെ പവർപ്ലേയിൽ മികച്ച ടീം സ്കോർ ഉയർത്താൻ കഴിയാഞ്ഞതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
advertisement
താരങ്ങളെയും ടീമിനെതിരെയും ധാരാളം ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അല്ലേലും ഈ കപ്പ് വേണ്ടെന്നും പേടിഎം കപ്പ് ഉണ്ടെന്നും ട്രോളുകൾ ഉണ്ട്. തോൽവിയിലെ രോക്ഷം ബിസിസിഐയ്ക്കെതിരെയും ട്രോളുകളായെത്തുന്നുണ്ട്.
advertisement
പവർപ്ലേയിൽ‌ എങ്ങനെയാണ് കളിക്കേണ്ടതെന്ന് ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിനെ കണ്ടുപഠിക്കണമെന്നും വിമർശിക്കുന്നവരുണ്ട്. സെമിഫൈനലില്‍ ഇന്ത്യ ഉയർ‌ത്തിയ 169 റൺസ് വിജയലക്ഷ്യം അനയാസമാണ് ഇംഗ്ലണ്ട് മറികടന്നത്.
49 പന്തില്‍ നിന്ന് ഒമ്പത് ഫോറും മൂന്നു സിക്സും ഉൾപ്പെടെ 80 റൺസ് എടുത്ത ജോസ് ബട്ലറും 47 പന്തിൽ നിന്ന് നാലു ഫോറും ഏഴു സിക്സറുകളും ഉൾ‌പ്പെടെ 86 റൺസെടുത്ത അലക്സ് ഹെയ്ൽസുമാണ് ഇംഗ്ലണ്ടിന്റെ വിജയശില്പി.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇന്ത്യ തിരിച്ചെത്തും, അടുത്ത ഫ്ലൈറ്റില്‍'; സെമിഫൈനൽ തോൽവിയിൽ ഇന്ത്യൻ ടീമിന് ട്രോൾമഴ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement