• HOME
 • »
 • NEWS
 • »
 • buzz
 • »
 • Tallest Woman in the World | ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത; ലോക റെക്കോര്‍ഡ് സ്വന്തമാക്കി തുര്‍ക്കി സ്വദേശിയായ ഇതുപത്തിനാലുകാരി

Tallest Woman in the World | ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത; ലോക റെക്കോര്‍ഡ് സ്വന്തമാക്കി തുര്‍ക്കി സ്വദേശിയായ ഇതുപത്തിനാലുകാരി

റുമൈസയ്ക്ക് 'വീവര്‍ സിന്‍ഡ്രോം' എന്ന ജനിതക രോഗത്തിന്റെ ഭാഗമായാണ് അസാധാരണമായ ഈ ഉയരമുണ്ടായത്

 • Last Updated :
 • Share this:
  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത (Tallest Woman in the world) യെന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് തുര്‍ക്കി സ്വദേശിയായ റുമൈസ ഗെല്‍ഗി എന്ന ഇരുപത്തിനാലുകാരി. 215.16 സെന്റിമീറ്റര്‍ ( 7 അടി 7 ഇഞ്ച് ) ഉയരമുള്ള റുമൈസയ്ക്ക് 'വീവര്‍ സിന്‍ഡ്രോം' എന്ന ജനിതക രോഗത്തിന്റെ ഭാഗമായാണ് അസാധാരണമായ ഈ ഉയരമുണ്ടായത്.

  വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ തന്നെ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് പ്രധാനമായി റുസൈമ നേരിടുന്ന ഒരു പ്രശ്‌നം. വീല്‍ ചെയറിന്റെയോ വാക്കിംഗ് ഫ്രെയിമിന്റെയോ സഹായമില്ലാതെ റുമൈസയ്ക്ക് ചലിക്കാനാവില്ല. അതും ശ്രദ്ധയോടെ വേണം ഓരോ അടിയും മുന്നോട്ടുനീങ്ങാന്‍. ഇത് ചെയ്യണമെങ്കില്‍ പരസഹായം വേണം.

  ഇത്രയും വിഷമതകളുള്ളതിനാല്‍ തന്നെ തന്റെ സവിശേഷമായ ആരോഗ്യാവസ്ഥ റുമൈസയ്ക്ക് അത്ര സന്തോഷം പകരുന്നതല്ല. എന്നാല്‍ ഈ ദുഖങ്ങളെയെല്ലാം മറികടക്കാന്‍ താന്‍ ശ്രമിക്കുകയാണെന്നാണ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ ശേഷം റുമൈസ പറയുന്നത്.

  'എല്ലാവരില്‍ നിന്നും വ്യത്യസ്തയായിരിക്കുകയെന്നാല്‍ അത്ര മോശം കാര്യമല്ലെന്ന് ചിന്തിക്കാനാണ് ഞാനിപ്പോള്‍ ശ്രമിക്കുന്നത്. ചിലപ്പോഴെങ്കിലും ഈ സവിശേഷത നമുക്ക് ചില അവിചാരിത നേട്ടങ്ങള്‍ കൊണ്ടുവന്നുതരാം. ഇപ്പോള്‍ എനിക്ക് ലഭിച്ചിരിക്കുന്ന അംഗീകാരത്തിലൂടെ എന്റെ രോഗത്തെ കുറിച്ചോ സമാനമായ രോഗങ്ങളെ കുറിച്ചോയുളള അവബോധം ഉണ്ടാക്കിയെടുക്കാനാണ് തീരുമാനമെന്നാണ് റുമൈസ പറയുന്നത്.

  തുര്‍ക്കി സ്വദേശി തന്നെയായ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പുരുഷന്‍ സുല്‍ത്താന്‍ കോസെനെ നേരിട്ടുകാണണമെന്ന് ആഗ്രഹമുണ്ടെന്ന് റുമൈസ പറയുന്നു. എട്ട് അടി, 2.8 ഇഞ്ചാണ് ഇദ്ദേഹത്തിന്റെ ഉയരം. പതിനെട്ടാം വയസിലും ലോകത്തിലെ ഏറ്റവും ഉയരമേറിയ കൗമാരക്കാരിയെന്ന റെക്കോര്‍ഡ് റുമൈസയെ തേടിയെത്തിയിട്ടുണ്ട്.

  Netflix| ചുമ്മാ കിടന്ന് നെറ്റ്ഫ്ലിക്സ് കാണാം; 24 ലക്ഷത്തിലധികം രൂപ വരുമാനവുമുണ്ടാക്കാം

  എന്താണ് നിങ്ങളുടെ സ്വപ്ന ജോലി?(dream job) ഒരു പണിയുമെടുക്കാതെ ചുമ്മാ കിടക്കയിൽ കിടന്ന് സിനിമയും സീരീസും കാണാൻ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. അതിന് പ്രതിഫലം കൂടി ലഭിച്ചാലോ? പറയുന്നത് വെറുതേയല്ല, പുതിയൊരു ജോലിക്കുള്ള അവസരമാണ്. നിങ്ങളുടെ ദിവസം മുഴവൻ ജോലി, കിടക്കയിൽ കിടന്ന് നെറ്റ്ഫ്ലിക്സിലെ(Netflix) സിനിമകളും സീരീസുകളും ഇഷ്ടംപോലെ കാണുക. വർഷം 25 ലക്ഷത്തിലധികം രൂപ പ്രതിഫലവും.

  ആഡംബര കിടക്ക നിർമാതാക്കളാണ് പുതിയ ജോലിയിലേക്ക് ആളുകളെ ക്ഷണിച്ചിരിക്കുന്നത്. ക്രാഫ്റ്റഡ് ബെഡ്സ് കമ്പനി തങ്ങളുടെ പുതിയ കിടക്കയുടെ ഗുണനിലവാരം പരിശോധിക്കാനാണ് പുതിയ ജോലി നൽകുന്നത്. ജോലി ലഭിച്ചാൽ ആകെ ചെയ്യേണ്ടത് കമ്പനിയുടെ പുതിയ കിടക്കയിൽ ദിവസം മുഴുവൻ കിടന്ന് നെറ്റ്ഫ്ലിക്സ് ആസ്വദിക്കുക.

  ഇങ്ങനെ ചെയ്താൽ ഒരു വർഷം നിങ്ങൾക്ക് ലഭിക്കുന്ന തുക 24,000 യൂറോ ആണ്. അതായത് ഏകദേശം ഇരുപത്തിനാല് ലക്ഷത്തിലധികം ഇന്ത്യൻ രൂപ.

  തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച കിടക്കകൾ തന്നെ നൽകണമെന്ന് നിർബന്ധമുള്ള കമ്പനിയാണ് ക്രാഫ്റ്റഡ് ബെഡ്സ്. കിടക്കയിൽ കിടന്നാൽ പിന്നെ എഴുന്നേൽക്കാൻ തോന്നരുത്. അതുതന്നെയാണ് കമ്പനി ഉദ്ദേശിക്കുന്നതും.

  Also Read-വീട്ടിലെ വാതിലിനു മുന്നിൽ സി.സി.ടി.വി. ക്യാമറ വച്ചയാൾ അയൽക്കാരിക്ക് ഒരു കോടി പിഴ നൽകണം

  ഇനി ജോലിയുടെ വിശദാംശങ്ങളിലേക്ക് വരാം, ആഴ്ച്ചയിൽ മുഴുവൻ ദിവസവും ജോലിയുണ്ട്. ജോലി കിടപ്പ് തന്നെ. ഓരോ ആഴ്ച്ചയും പുതിയ വ്യത്യസ്ത കിടക്കളായിരിക്കും നൽകുക. ചുമ്മാ കിടന്നാൽ പോരാ, ഓരോ കിടക്കയെ കുറിച്ചും വിശദമായി എഴുതണം. കിടക്ക എത്രത്തോളം നല്ലതാണ്, പോരായ്മകൾ എന്തൊക്കെയാണ് തുടങ്ങി എല്ലാം രേഖപ്പെടുത്തി വെക്കണം.

  കിടക്കയിൽ കിടന്ന് നിങ്ങൾക്ക് എന്തും ചെയ്യാം, ഇഷ്ടമുള്ളത്ര സമയം കിടന്നുറങ്ങാം, നെറ്റ്ഫ്ലിക്സ് കാണാം, തുടങ്ങി കിടക്കയിൽ കിടന്ന് ചെയ്യാവുന്നതെല്ലാം ചെയ്യാം. ഈ ജോലി ചെയ്യാൻ വീട്ടിൽ നിന്നും പുറത്തിറങ്ങേണ്ടതില്ലെന്നതാണ് മറ്റൊരു സൗകര്യം.

  എല്ലാ ആഴ്ച്ചയും കിടക്കകൾ വീട്ടിലേക്ക് എത്തും. ചുമ്മാ കിടന്ന് പണം സമ്പാദിക്കാം എന്ന് പറയുന്നത് ഈ ജോലിക്കല്ലേ?

  പക്ഷേ, ഇന്ത്യയിലുള്ളവർക്ക് ഈ ജോലി കിട്ടില്ല. നിലവിൽ ബ്രിട്ടനാണ് ജോലി സ്ഥലം. ബ്രിട്ടനിലുള്ള മലയാളികൾക്കും ജോലിക്ക് അപേക്ഷിക്കാം. ജോലിയിൽ വീഴ്ച്ച വരുത്താതെ, കമ്പനി ആവശ്യപ്പെടുന്നതുപോലെ കിടന്ന് അഭിപ്രായം പറഞ്ഞാൽ മാത്രം മതി.
  Published by:Karthika M
  First published: