കീമോതെറാപ്പിക്ക് പണമില്ല; ആശുപത്രിക്കിടക്കയിലിരുന്ന് യുവതി സമ്പാദിച്ചത് 15 ലക്ഷം രൂപ

Last Updated:

കീമോതെറാപ്പി സെഷനുകൾക്കു ശേഷമുള്ള സമയത്തെല്ലാം വലന്റീന ഇത്തരത്തിൽ സെക്ഷ്വൽ കണ്ടന്റുകൾ വിൽക്കാൻ ആരംഭിച്ചു.

കീമോതെറാപ്പിക്ക് പണമില്ലാതിരുന്ന യുകെ സ്വദേശിനി ആശുപത്രിക്കിടക്കയിലിരുന്ന് സമ്പാദിച്ചത് 15 ലക്ഷം രൂപ. 20 കാരിയായ വലന്റീന എന്ന യുവതിയാണ് ഈ വലിയ തുക ആശുപത്രിയിലിരുന്ന് സമ്പാദിച്ചത്. 2021ലാണ് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ സ്ഥിരീകരിച്ചതിനെത്തുടർന്ന് വലന്റീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചലിക്കാനോ സംസാരിക്കാനോ കഴിയാതെ മാസങ്ങളോളം കോമയിലായിരുന്നു വലന്റീന.
കീമോതെറാപ്പി ആരംഭിച്ചതു മുതൽ ഇതിനായി എങ്ങനെ പണം കണ്ടെത്തുമെന്ന ചിന്തയിലായിരുന്നു യുവതി. അസുഖബാധിതയായതിനാൽ പുറത്തു പോയി ജോലി ചെയ്യാനും വലന്റീനക്ക് കഴിഞ്ഞിരുന്നില്ല. സ്ഥിരമായി ഒരു വരുമാന സ്രോതസും ഉണ്ടായിരുന്നില്ല. 18 വയസ് മുതൽ വലന്റീന ലൈംഗിക തൊഴിൽ ചെയ്യാൻ ആരംഭിച്ചിരുന്നു. അങ്ങനെ ആശുപത്രി കിടക്കയിലിരുന്നു കൊണ്ട് തന്റെ ഹോട്ട് ചിത്രങ്ങൾ (steamy snap) വിറ്റ് പണം സമ്പാദിക്കാമെന്ന് വലന്റീന തിരിച്ചറിഞ്ഞു. കീമോതെറാപ്പി സെഷനുകൾക്കു ശേഷമുള്ള സമയത്തെല്ലാം വലന്റീന ഇത്തരത്തിൽ സെക്ഷ്വൽ കണ്ടന്റുകൾ വിൽക്കാൻ ആരംഭിച്ചു.
advertisement
കാൻസർ ബാധിക്കുന്നതു വരെ താൻ ഈ ജോലി ​ഗൗരവത്തോടെ കണ്ടിരുന്നില്ല എന്നും കീമോതെറാപ്പിക്ക് പണം കണ്ടെത്താനാണ് ഓൺലി ഫാൻസ് അക്കൗണ്ട് ആരംഭിച്ച് കണ്ടന്റ് വിൽക്കാൻ തുടങ്ങിയതെന്നും വലന്റീന ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. തനിക്ക് ഇഷ്ടമുള്ള ജോലിയാണ് ഇതെന്നും എന്നാൽ ഏറെക്കാലമായി അതിന് സാധിക്കാത്ത അവസ്ഥയിലായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
”കോമയിലായിരുന്നപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതിനു ശേഷമാണ് ഈ ജോലി ആരംഭിച്ചത്”, വലന്റീന പറഞ്ഞു. ഇതിനായി, ഒരു ലാപ്‌ടോപ്പ് എങ്ങനെ ഉപയോഗിക്കണമെന്നു വരെ തനിക്ക് പഠിക്കേണ്ടി വന്നെന്നും തന്റെ നഴ്‌സുമാരിൽ ഒരാളുടെ പേരിലാണ് ഓൺലി ഫാൻസ് ആരംഭിച്ചെന്നും വാലന്റീന പറഞ്ഞു.
advertisement
തന്നെ കീമോ തെറാപ്പി ചെയ്തിരുന്ന നഴ്‌സുമാരിൽ ഒരാൾ ഏറെ പ്രചോദനം തന്ന വ്യക്തിയാണെന്നും അവർ ഒരു ബൈക്ക് റൈഡർ ആണെന്നും സ്വതന്ത്രയായ പെൺകുട്ടിയാണെന്നും വലന്റീന പറഞ്ഞു. ”എന്നെ അവർ നന്നായി ശുശ്രൂഷിച്ചു. രോ​ഗം ഭേദമാകുന്നതിന് അവരുടെ പരിചരണവും പ്രധാന പങ്കുവഹിച്ചു”, വലന്റീന കൂട്ടിച്ചേർത്തു.
ഒൺലി ഫാൻസ് അക്കൗണ്ടിൽ നിന്നാണ് വലന്റീനക്ക് സ്ഥിര വരുമാനം ഉണ്ടായത്. തനിക്ക് ആറ് മാസം നീണ്ടു നിന്ന കീമോ തെറാപ്പി സെഷനുകൾ ഉണ്ടായിരുന്നുവെന്നും കീമോതെറാപ്പി ചെയ്യുന്നതിനിടെ കിട്ടിയ ചെറിയ ഇടവേളകളിൽ കണ്ടന്റ് സൃഷ്ടിക്കുകയായിരുന്നുവെന്നും വലന്റീന പറഞ്ഞു. കീമോ സെക്ഷനുകൾക്കിടയിൽ വലന്റീനയ്ക്ക് ഒരാഴ്ചയോളം ഇടവേളയോ ലഭിക്കുമായിരുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ് വലന്റീന കണ്ടന്റുകൾ നിർമിച്ചത്.
advertisement
കാൻസർ ചികിത്സയ്ക്കിടെ, ഒരു മാസത്തിൽ വലന്റീന ശരാശരി 2,500 പൗണ്ട് (2.53 ലക്ഷം രൂപ) വരെ സമ്പാദിച്ചു. രണ്ട് വർഷത്തിനു ശേഷം, വലന്റീനക്ക് ഒരു മാസം ശരാശരി 6,000 പൗണ്ട് മുതൽ10,000 പൗണ്ട് വരെയാണ് (6.07 ലക്ഷം മുതൽ 10.12 ലക്ഷം രൂപ വരെ) ഒൺലി ഫാൻസ് വഴി ലഭിക്കുന്നത്. ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ ഇപ്പോഴും വലന്റീന പതിവായി പരിശോധനകൾക്ക് വിധേയയാകാറുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കീമോതെറാപ്പിക്ക് പണമില്ല; ആശുപത്രിക്കിടക്കയിലിരുന്ന് യുവതി സമ്പാദിച്ചത് 15 ലക്ഷം രൂപ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement