വിവാഹവസ്ത്രവും ചെരിപ്പും ആമസോണില്‍ നിന്ന്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി യുവതിയുടെ ലളിത വിവാഹം

Last Updated:

വിവാഹത്തിന് ആകെ ചെലവായത് 41,000 രൂപ മാത്രം

വിവാഹമെന്നത് രണ്ടു വ്യക്തികളുടെ മാത്രമല്ല, രണ്ട് കുടുംബങ്ങളുടെ കൂടി കൂടിച്ചേരലാണ്. അതുകൊണ്ട് തന്നെ വിവാഹം ആഘോഷപൂര്‍വം നടത്താനാണ് ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നത്. ആര്‍ഭാടമില്ലാത്ത വിവാഹം അടുത്തിടെ വര്‍ധിച്ചുവെങ്കിലും ലക്ഷക്കണക്കിന് പണം ചെലവഴിച്ചുകൊണ്ടുള്ള വിവാഹങ്ങളും ഇന്ന് സാധാരണ കാഴ്ചയാണ്. ഇപ്പോഴിതാ ലളിതമായ ആഘോഷങ്ങളോടെ വിവാഹം കഴിച്ച യുകെ സ്വദേശിയായ യുവതിയുടെ കഥയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ഏറെ നാളായി പ്രണയത്തിലായിരുന്ന യുവാവുമായുള്ള വിവാഹമാണ് യുവതി ലളിതമായി ആഘോഷിച്ചത്. സൗത്ത് വെയില്‍ സ്വദേശിയായ 43 കാരി ലിസ് ക്ലിഫോണും 31കാരനായ മാറ്റുമാണ് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം വിവാഹിതരായത്. 2017-ലായിരുന്നു ഇവരുടെ മകള്‍ ജനിച്ചത്. ഏകദേശം 41,000 രൂപ മാത്രമാണ് ഇരുവരുടെയും വിവാഹത്തിന് ആകെ ചെലവായത്. ചടങ്ങിലേക്ക് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ക്ഷണമുണ്ടായിരുന്നില്ല.
advertisement
രജിസ്ട്രാഫീസില്‍ വെച്ചായിരുന്നു വിവാഹം. ഇവരുടെ രണ്ട് പെണ്‍മക്കളും ഏതാനും അയല്‍ക്കാരുമാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. അതില്‍ ഏറ്റവും ശ്രദ്ധയേം വിവാഹത്തിന് ലിസ് ധരിച്ച വസ്ത്രമാണ്. 3000 രൂപയ്ക്ക് ആമസോണില്‍ നിന്നാണ് അവര്‍ വിവാഹവസ്ത്രം വാങ്ങിയത്. ചെരുപ്പും ഇതിനൊപ്പം വാങ്ങി. വിവാഹത്തിന് ഒരുക്കിയ കേക്കിലും ലാളിത്യം പ്രകടമായിരുന്നു. ആകെ 940 രൂപയാണ് കേക്കിനായി ചെലവായത്.
വലിയ മണ്ഡപത്തിന് പകരം വീടിന്റെ അടുക്കളയില്‍ല്‍വെച്ചാണ് ഇരുവരും കേക്ക് മുറിച്ചത്. ബ്രിട്ടീഷ് വിവാഹത്തിന് സാധാരണ ശരാശരി 1.36 ലക്ഷം രൂപയോളം ചെലവാകാറുണ്ട്. ഇന്ത്യയിലാകട്ടെ വധുവിന്റെ മേക്ക്അപ്പിന് മാത്രം 40000 രൂപയോളം ചെലവ് വരും. ഇതിനിടെ ലിസിന്റെയും മാറ്റിന്റെയും ലാളിത്യം നിറഞ്ഞ സമീപനമാണ് സമൂഹ മാധ്യമം ചർച്ച ചെയ്യുന്നത്. ഇത് ആഡംബര വിവാഹത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹവസ്ത്രവും ചെരിപ്പും ആമസോണില്‍ നിന്ന്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി യുവതിയുടെ ലളിത വിവാഹം
Next Article
advertisement
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ
  • ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.

  • മാലിന്യ സംസ്കരണ പ്രശ്നം ഒഴിവാക്കാൻ ഇലയ്ക്ക് പകരം സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കും.

  • സദ്യയിൽ ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിവ ഉൾപ്പെടെ ഏഴ് വിഭവങ്ങൾ ഉണ്ടാകും.

View All
advertisement