വിമാനത്തിനുള്ളില്‍ നായ വിസർജിച്ചു; ഒടുവില്‍ ഫ്‌ളൈറ്റ് വഴിതിരിച്ചുവിട്ടു; ചിത്രങ്ങള്‍ വൈറല്‍
- Published by:Rajesh V
- trending desk
Last Updated:
രണ്ട് മണിക്കൂറോളം എടുത്താണ് വിമാന ജീവനക്കാര്‍ വിമാനം വൃത്തിയാക്കിയത്
യുണൈറ്റഡ് എയര്‍ലൈന്‍ വിമാനത്തിനുള്ളില്‍ നായ വിസര്‍ജിച്ചത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ഒടുവില്‍ ഫ്‌ളൈറ്റ് വഴിതിരിച്ചുവിടേണ്ടി വന്നെന്ന് എയര്‍ലൈന്‍ അധികൃതര്‍. വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലാകുകയായിരുന്നു. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
വിമാനത്തിലെ ഫസ്റ്റ് ക്ലാസ് വിഭാഗത്തിലാണ് നായ വിസര്‍ജിച്ചത്. രണ്ട് മണിക്കൂറോളം എടുത്താണ് വിമാന ജീവനക്കാര്‍ വിമാനം വൃത്തിയാക്കിയത്.
ഹൂസ്റ്റണില്‍ നിന്ന് സിയാറ്റിലിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം അരങ്ങേറിയത്. തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്ത് 1 മണിക്കൂറിനുള്ളില്‍ വിമാനം ഡല്ലാസിൽ ഇറക്കുകയായിരുന്നു. എന്നാല്‍ ഡല്ലാസില്‍ യാത്രക്കാരെ ഇറങ്ങാന്‍ അനുവദിച്ചിരുന്നില്ല. വൃത്തിയാക്കല്‍ നീണ്ടതോടെ യാത്രക്കാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം നല്‍കാനും ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല.
'' വിമാനത്തിലെ ഫസ്റ്റ് ക്ലാസ്സ് സെക്ഷനിലാണ് നായ വിസര്‍ജിച്ചത്. തുടര്‍ന്ന് വിമാനം ഡല്ലാസിലിറക്കി. 2 മണിക്കൂര്‍ എടുത്താണ് വിമാനത്തിനുള്ളിലെ മാലിന്യം ജീവനക്കാര്‍ വൃത്തിയാക്കിയത്. വിമാനത്തിനുള്ളിലെ ദുര്‍ഗന്ധം സഹിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന്,'' ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പറഞ്ഞു.
advertisement
ഗേറ്റ് ഏജന്റുമാരും ക്യാബിന്‍ ക്രൂവിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. എത്ര വൃത്തിയാക്കിയിട്ടും ദുര്‍ഗന്ധം പോയിരുന്നില്ല. കാത്തിരിപ്പ് നീണ്ടതോടെ ഫ്‌ളൈറ്റിലെ ഭക്ഷണവും മോശമായി. കുറച്ച് ലഘുഭക്ഷണം മാത്രമാണ് അവശേഷിച്ചത്,'' എന്നും പോസ്റ്റില്‍ പറയുന്നു.
വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവര്‍ അവയെ കാരിയറില്‍ തന്നെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്ന് യുണൈറ്റഡ് എയര്‍ലൈന് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചു.
''വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളുമായി സഞ്ചരിക്കുമ്പോള്‍ നിയമങ്ങൾ നിങ്ങള്‍ പാലിക്കണം. മൃഗങ്ങളെ കാരിയറില്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. ആ കാരിയര്‍ സുരക്ഷിതമായി നിങ്ങളുടെ സീറ്റിനടുത്തെ സ്ഥലത്ത് വെയ്ക്കാനും ശ്രമിക്കണം'' എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു.
advertisement
സമാനമായ സംഭവം മുമ്പും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷമാദ്യം ഡെല്‍റ്റാ ഫ്‌ളൈറ്റിലാണ് സംഭവം നടന്നത്. വിമാനത്തിലെ യാത്രക്കാരിലൊരാള്‍ വിമാനത്തിനുള്ളില്‍ മലമൂത്രവിസര്‍ജനം നടത്തിയതാണ് മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത്. തുടര്‍ന്ന് യാത്ര തീരുന്നതുവരെ ആ ദുര്‍ഗന്ധം സഹിക്കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 11, 2024 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിമാനത്തിനുള്ളില്‍ നായ വിസർജിച്ചു; ഒടുവില്‍ ഫ്‌ളൈറ്റ് വഴിതിരിച്ചുവിട്ടു; ചിത്രങ്ങള്‍ വൈറല്‍


