വസ്ത്രധാരണം കൊണ്ട് വിവാദം സൃഷ്‌ടിക്കാറുള്ള നടി ഉർഫി ജാവേദ് (Uorfi Javed) പുതിയ വീഡിയോയുമായി ഇൻസ്റ്റഗ്രാമിൽ. ബോൾഡ് വീഡിയോയിൽ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളുമായാണ് ഉർഫിയുടെ വരവ്. നീളൻ സ്കർട്ടും ഇരുകൈകളിലുമായി ഭക്ഷണവും പിടിച്ചുള്ള ഇരിപ്പാണ് ഉർഫി. മേൽവസ്ത്രത്തിനു പകരമാണ് ഭക്ഷണവും ജ്യൂസും. പല തരം കമന്റുകൾ വീഡിയോയുടെ കീഴിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഒരു സ്റ്റെമെന്റ്റ് നെക്‌ലേസും ഉർഫി അണിഞ്ഞിട്ടുണ്ട്. അടുത്തിടെ ഉർഫിക്കു നേരെ ബലാത്സംഗ, കൊലപാതക ഭീഷണികൾ ഉയർത്തിയതിന് ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
View this post on Instagram
വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ പ്രശസ്തയാണ് ഉർഫി. സ്റ്റോക്കിംഗിൽ നിന്ന് ടോപ്പ് നിർമ്മിക്കുന്നത് മുതൽ ചവറ്റുകുട്ടയിൽ നിന്ന് നിർമ്മിച്ച വസ്ത്രം ധരിക്കുന്നത് വരെ ഉർഫി തന്റെ ഓൺലൈൻ പോസ്റ്റുകളിൽ ചെയ്തിട്ടുണ്ട്. 25 കാരിയായ ഉർഫി ജാവേദ് ആദ്യമായി 2016 ലെ ടിവി ഷോ ‘ബഡേ ഭയ്യാ കി ദുൽഹനിയയിലും’ പിന്നീട് യഥാക്രമം ALT ബാലാജിയിൽ സ്ട്രീം ചെയ്യുന്ന മേരി ദുർഗ, ബേപ്പന്ന, പഞ്ച് ബീറ്റ് സീസൺ 2 എന്നിവയിലും അഭിനയിച്ചു. യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ, കസൗതി സിന്ദഗി കേ എന്നിവയിലും ഉർഫി ജാവേദ് വേഷമിട്ടു.
Summary: In her latest viral video, actor Uorfi Javed can be seen substituting a dish and a cup of juice for clothing. The actor is renowned for her social media posts, which are widely discussed
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.